സ്കൂള്‍ കുട്ടികള്‍ സാരേ ജഹാ സെ അച്ഛാ പാട്ടില്‍ നൃത്തം ചെയ്യുന്ന ഈ വീഡിയോ പഴയതാണ്…

ദേശിയം

കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ച് ഒരു കൊല്ലത്തിനു മേലെയായി. ഈ കാലഘട്ടത്തില്‍ ഇന്ത്യ രണ്ട് സ്വാതന്ത്ര ദിനങ്ങള്‍ ആഘോഷിച്ചു. കഴിഞ്ഞ കൊല്ലം കഷ്മീരുമായി യാതൊരു ബന്ധവുമില്ലാത്ത പല വീഡിയോകല്‍ കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ചത്തിനെ ശേഷം കാഷ്മീരികള്‍ സ്വതന്ത്രദിനം ആഘോഷിക്കുന്ന എന്ന തരത്തില്‍ വ്യാജമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള പല വീഡിയോകളുടെ സത്യാവസ്ഥ അന്ന് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഞങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തിയ രണ്ട് വീഡിയോകളെ കുറിച്ച് താഴെ വായിക്കാം.

വായിക്കൂ: തിവ്രവാടദത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച്‌ നടത്തുന്ന മുസ്ലിം ജനതയുടെ ഈ വീഡിയോ കാഷ്മീരിലേതാണോ?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

ഈ കൊല്ലവും ഇത്തരത്തിലുള്ള വ്യാജപ്രചരണം വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ്. മുസ്ലിം സ്കൂല്‍ കുട്ടികള്‍ ലത മംഗേഷ്കര്‍ പാടിയ സാരേ ജഹാ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര പാട്ടില്‍ നൃത്തപ്രകടനം അവതരിപ്പിക്കുന്ന ഒരു വീഡിയോ ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിയതിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് കാശ്മീരിലെ കുട്ടികള്‍  രാജ്യസ്നേഹം എങ്ങനെ പ്രകടിപ്പിക്കുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മൂന്നു കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി.എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചാരണവും പ്രചാരണത്തിന്‍റെ സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “🚩🚩🚩75 വർഷങ്ങൾക്ക് ശേഷം (370 എടുത്ത് കളഞ്ഞ ശേഷം) കാശ്മീരിൽ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷം🚩🚩”

വസ്തുത അന്വേഷണം

 വീഡിയോയിനെ In-Vid ഉപയോഗിച്ച് ഞങ്ങള്‍ വിവിധ ഫ്രേമുകളില്‍ വിഭജിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ യുട്യൂബ് വീഡിയോ ലഭിച്ചു.

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഈ വീഡിയോ ജനുവരി 25, 2017 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. പലരും ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. പക്ഷെ ഈ വീഡിയോ കാശ്മീരിലെതാണ് എന്ന് ആരും എവിടെയും അവകാശപ്പെട്ടിട്ടില്ല. ഈ വീഡിയോയില്‍ കാണുന്ന കുട്ടികള്‍ ഏത് സ്കൂളിലെതാണ് എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്നാലും ഈ വീഡിയോ പഴയതാണ്. കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കുന്നതിന് മുമ്പു മുതല്‍ ഈ വീഡിയോ യുടുബില്‍ ലഭ്യമാണ്. അതോടെ ഈ വീഡിയോ ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാവുന്നു.

നിഗമനം

  പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ മൂന്ന് കൊല്ലം മുതല്‍ യുടുബില്‍ ലഭ്യമാണ്. അതായത് കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കുന്നതിന് മുമ്പ് മുതല്‍ ഈ വീഡിയോ യുടുബില്‍ ലഭ്യമാണ്. ഈ വീഡിയോ നിലവിലെ കാഷ്മീരിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:സ്കൂള്‍ കുട്ടികള്‍ സാരേ ജഹാ സെ അച്ഛാ പാട്ടില്‍ നൃത്തം ചെയ്യുന്ന ഈ വീഡിയോ പഴയതാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •