FACT CHECK: പഴയ അസംബന്ധിത വീഡിയോ വെച്ച് കര്‍ഷക സമരത്തില്‍ ദേശവിരുദ്ധരും വ്യാജന്മാരും എന്ന് വ്യാജ പ്രചരണം…

ദേശിയം

ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പാകിസ്ഥാനെയും ഖാലിസ്ഥനെയും പിന്തുണക്കുന്നവരും വ്യാജ സിഖുകളും നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് ആരോപിച്ച് ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോകള്‍ക്ക് കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഏതൊക്കെ വീഡിയോകളാണ് കാര്‍ഷിക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നതും എന്താണ് അവയുടെ വസ്തുതയും എന്ന് നമുക്ക് നോക്കാം.

വീഡിയോ 1

പ്രചരണം: കര്‍ഷകരുടെ സമരത്തിലെ രാജ്യവിരുദ്ധര്‍ എന്ന് അവകാശപ്പെട്ടു താഴെ നല്‍കിയ വീഡിയോ ഈ അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്: “രാജ്യവിരുദ്ധ പ്രസ്താവനകളുമായി. കോൺഗ്രസ് ഇറക്കുമതി ചെയ്ത കർഷകർ… ഇതാണോ കർഷകർ

കാണുക…മാക്സിമം ഷെയർ

FacebookArchived Link

വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

ഈ വീഡിയോയെ In-Vid We Verify ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് ലഭിച്ച ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. 

ഈ വീഡിയോയില്‍ നമുക്ക് വ്യക്തമായി കാണാം, ഈ വീഡിയോ ഏതോ ക്രിക്കറ്റ്‌ മാച്ചിന്‍റെ ഇടയില്‍ എടുത്തതാണ്. വീഡിയോയില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഐ.സി.സി. ക്രിക്കറ്റ്‌ വേള്‍ഡ് കപ്പിന്‍റെ ലോഗോ കാണാം. 

കഴിഞ്ഞ കൊല്ലം ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങളില്‍ പാകിസ്ഥാനെയും ഖാലിസ്ഥാനിനെയും പിന്തുണച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്‍റെ പല സംഭവങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളെ യുകെയിലുള്ള സിഖ് സമുദായം അപലപിച്ചിരുന്നു.

ഈ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക്ക:

2019 में हुये वर्ल्ड कप के दौरान पाकिस्तान और खालिस्तान के लिए लगे नारों के वीडियो को वर्तमान किसान आंदोलन का बता वायरल किया जा रहा है। 

വീഡിയോ 2

പ്രചരണം: കര്‍ഷക സമരത്തില്‍ വ്യാജ സിഖന്മാരെ പോലീസ് പിടികൂടിയതിന്‍റെ ദ്രിശ്യങ്ങള്‍ എന്ന തരത്തില്‍ താഴെയുള്ള വീഡിയോ, ‘കർഷക സമരം. വ്യാജൻ’  എന്ന അടിക്കുറിപ്പോടെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.

FacebookArchived Link

വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്….

ഈ വീഡിയോ ഒമ്പത്  കൊല്ലം പഴയതാണ്. ഇതിനെ മുമ്പേയും ഈ വീഡിയോ CAA-NRC സംബന്ധിച്ച് നടക്കുന്ന സമരത്തിന്‍റെ ഇടയില്‍ പ്രചരിക്കുകയുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ വ്യാജപ്രചരണം പൊളിച്ച് പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:

RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു… 

യഥാര്‍ത്ഥത്തില്‍ 28 മാര്‍ച്ച്‌ 2011ല്‍ ചണ്ടിഗഡിലെ മൊഹാലിയില്‍ ഔഷധവാപാരികൾ നടത്തിയ പ്രതിഷേധത്തില്‍ നിന്ന് ഒരു സിഖ് യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിന്‍റെ ഇടയില്‍ പോലീസ് ഇയാളുടെ തലയിലെ കെട്ട് അഴിച്ചെടുത്തു. ഈ സംഭവം വലിയ വിവാദമായി മാറിയപ്പോള്‍ പഞ്ചാബ് പോലീസ് ഈ പ്രവര്‍ത്തി ചെയ്ത ഉദ്യോഗസ്ഥരെ സസ്പണ്ട് ചെയ്തിരുന്നു.

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഈ വീഡിയോകള്‍ക്ക് നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:പഴയ അസംബന്ധിത വീഡിയോ വെച്ച് കര്‍ഷക സമരത്തില്‍ ദേശവിരുദ്ധരും വ്യാജന്മാരും എന്ന് വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •