
ഓടിഷയില്‍ നടന്ന റെയില്‍വേ ദുരന്തം ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍വേ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഈ സംഭവത്തിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്തിനിടെ ചിലര്‍ ഈ അപകടം ഒരു ഗുഢാലോചനയുടെ ഭാഗമായി നടത്തിയ ആസൂത്രിതമായ നീക്കമാണെന്ന് മീഡിയയിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐ. സംഭവത്തിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിച് കഴിഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഈ സംഭവങ്ങള്‍ ഈയിടെ നടന്ന സംഭവങ്ങളാണെന്നും കൂടാതെ ഇതും ഗുഢാലോചനയുടെ ഭാഗമാണ് എന്നുമുള്ള തരത്തിലാണ് പ്രചരണം.
പക്ഷെ വീഡിയോകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോകള്‍ പഴയതാണ് എന്ന് കണ്ടെത്തി. കുടാതെ ഈ സംഭവങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നും വ്യക്തമായി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു റെയില്‍വേ ട്രാക്കില്‍ തകര്‍ന്ന നിലയിലുള്ള ഗ്യാസ് സിലിണ്ടര്‍ കാണാം. ഒരാള്‍ ഈ സിലിണ്ടര്‍ ശ്രദ്ധാപൂര്‍വം ട്രാക്കില്‍ നിന്ന് മാറ്റുന്നു പിന്നിട് ട്രെയിന്‍ മുന്നോട്ട് പോകുന്നു. ഈ വീഡിയോയെ കുറിച്ച് ഒരു സ്ത്രി ഹിന്ദിയില്‍ പറയുന്നത് വീഡിയോ ഉത്തരാഖണ്ഡിലെ ഹള്‍ദ്വാനിക്ക് സമീപത്താണ് നടന്നത്. വീഡിയോയില്‍ സ്ത്രി പറയുന്നത്, “റെയില്‍വേ ക്രോസിംഗിനെ അടുത്താണ് എന്‍റെ സഹോദരിയുടെ വീടുണ്ട്, അവളാണ് ഈ വീഡിയോ എടുത്ത് എനിക്ക് അയച്ച് തന്നത്. ഓടുന്ന ട്രെയിനിന്‍റെ മുന്നില്‍ ഒരു ചെറുപ്പക്കാരന്‍ നിറഞ്ഞ ഗ്യാസ് സിലിണ്ടര്‍ എറിഞ്ഞു. ഈ സിലിണ്ടറില്‍ വിസ്ഫോടനവും നടന്നു. പക്ഷെ വലിയൊരു അപകടം സംഭവിച്ചില്ല. ”
രണ്ടാമത്തെ വീഡിയോയില്‍ നമുക്ക് ചില റെയില്‍വേ ജീവനക്കാര്‍ ഒരു കുട്ടിയെ പിടികൂടൂന്ന ദൃശ്യങ്ങള്‍ കാണാം. ട്രെയിന്‍ പാളംതെറ്റുന്ന തരത്തില്‍ ട്രാക്കില്‍ കല്ലുകള്‍ വെച്ചതിനാണ് ഈ കുട്ടിയെ പിടിച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാവുന്നു. കന്നഡയിലാണ് വീഡിയോയില്‍ നടക്കുന്ന സംഭാഷണം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“റയിൽവേ യുടെ നേരെയുള്ള രാജ്യദ്രോഹ ആക്രമണങ്ങൾ ഈ സാഹചര്യത്തിൽ വളരെ വലിയ ഒരു വെല്ലുവിളിയാണ് ഉയർത്തുന്..കൃത്യമായ ഗൂഢാലോചന ആണ് നടക്കുന്നത്. രാജ്യത്തെ കുരുതിക്കളം ആക്കാൻ നീക്കം, നോക്കി നൽകാൻ കഴിയുമോ ഒരു രാജ്യസ്നേഹിക്ക്?
കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം
മാനസികരോഗിയാണ്”
അങ്ങനെ ഈ ശ്രമങ്ങള്‍ രാജ്യത്തിനെതിരെ നടത്തുന്ന വലിയൊരു ഗുഢാലോചനയാണ് എന്ന് പോസ്റ്റ് ഈ വീഡിയോകളിലൂടെ അവകാശപ്പെടുന്നു. കമന്‍റുകളില്‍ ചിലര്‍ ഈ ശ്രമങ്ങള്‍ PFIയെ നിരോധിച്ചത്തിന്‍റെ പക വീട്ടാന്‍ വേണ്ടി നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളാണ് എന്നും വാദിക്കുന്നു.

ഓടിഷയിലെ ട്രെയിന്‍ അപകടത്തിന്‍റെ വേദന മാറുന്നതിന് മുമ്പ് ഇത്തരത്തിലെ പ്രചരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ കൂടുതല്‍ ഭയം ജനിപ്പിക്കുന്നതാണ്. അതും സംഭവത്തിന്‍റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്തിനിടെ. അതിനാല്‍ ഈ വീഡിയോകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടത് ആവശ്യമാണ്. ഇങ്ങനെയുള്ള സമയങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ വലിയ ദോഷം ചെയ്യുന്നതാണ്. ഈ വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ആദ്യത്തെ വീഡിയോ
ഈ വീഡിയോ ട്വിട്ടറിലും മറ്റേ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ 5 ജൂണ്‍ മുതല്‍ പ്രചരിക്കുകയാണ്. ഈ വീഡിയോ പ്രചരിപ്പിച്ച് ചിലര്‍ ഇന്ത്യയെ ‘ഹിന്ദുരാഷ്ട്രം’ പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉന്നയിക്കുന്നു.
ഇങ്ങനെയൊരു ട്വീറ്റിന്‍റെ താഴെ ഉത്തരാഖണ്ഡ് റെയില്‍വേ പോലീസ് റിപ്ലൈ നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് റെയില്‍വേ പോലീസ് പറയുന്നത്: “ഈ സംഭവം പഴയതാണ്. രേസുബ് ചൌക്കി ഹള്‍ദ്വാനിയാണ് ഈ സംഭവം 5.07.2022നാണ് നടന്നത് എന്ന് വ്യക്തമാക്കുന്നു. ഈ സംഭവത്തില്‍ ആരോപിതനായ ഗംഗാറാം എന്ന ചെറുപ്പക്കാരനെതിരെ FIR no. 131/22 കേസെടുത്തിട്ടുണ്ട്. റെയില്‍വേ ആക്ടിന്‍റെ 174, 153 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ”
ഇ.ടി.വി പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ടില്‍ കാറ്റ്ഗോടാം പോലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ചന്ദ്രപാല്‍ സിംഗ് റാണ ഈ വീഡിയോ 5 ജൂലൈ 2022ല്‍ നടന്ന സംഭവത്തിന്‍റെതാണ്. ഈ സംഭവത്തില്‍ ആരോപിതനായ ഗംഗാറാമിനെതിരെ നടപടി നടക്കുന്നുണ്ട്. ദൈവായി ഈ സമയത്ത് ഈ വീഡിയോ പ്രചരിപ്പിക്കരുത് എന്ന് അദ്ദേഹം അവാശ്യപെടുന്നു. ഈ വീഡിയോ പ്രച്ചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറയുന്നു.
രണ്ടാമത്തെ വീഡിയോ
അരുണ്‍ പുടുര്‍ എന്ന ട്വിറ്റര്‍ യുസറാണ് 5 ജൂണിനു ഈ വീഡിയോ പങ്ക് വെച്ചത്. ഈ ശ്രമം ഈയിടെ നടന്ന രിതിയിലാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. റെയില്‍വേ ഭൂമി അതിക്രമിച്ച് ചേരികള്‍ നിര്‍മിച്ചവരാണ് ഇങ്ങനെയുള്ള പ്രവര്‍ത്തനം നടത്തുന്നത് എന്നും ഇയാള്‍ അവകാശപ്പെടുന്നു.
ഈ വീഡിയോ പല മാധ്യമങ്ങളും പുടുര്‍ ചെയ്ത ട്വീറ്റ് വിശ്വസിച്ച് ഈ വാര്‍ത്ത പരിശോധിക്കാതെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചില ഉദാഹരണങ്ങള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കീ വേര്‍ഡ് ഉപയോഗിച്ച് ഫെസ്ബൂക്കില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2018ല്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വീഡിയോ പങ്ക് വെക്കുന്ന 2018ലെ പോസ്റ്റ് നമുക്ക് താഴെ കാണാം.
അങ്ങനെ ഈ സംഭവം ഈയിടെ നടന്നതല്ല എന്ന് വ്യക്തമാകുന്നു. കുടാതെ മുകളില്‍ നല്‍കിയ ഉത്തരാഖണ്ഡിലെയും ഓഡിഷയില്‍ ഈയിടെ നടന്ന ദുരന്തവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
ഈ വീഡിയോ 5 വര്‍ഷം മുമ്പ് കലബുര്‍ഗിയുടെ അടുത്ത് നടന്നതാണ് കുടാതെ ഈ സംഭവത്തില്‍ യാതൊരു വര്‍ഗീയ ആംഗിള്‍ ഇല്ല എന്ന് ആള്ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിഗമനം
ഓഡിഷ റെയില്‍വേ അപകടത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ആദ്യത്തെ സംഭവം കഴിഞ്ഞ കൊല്ലം ഉത്തരാഖണ്ഡിലാണ് സംഭവിച്ചത്. ഈ സംഭവത്തില്‍ ഗംഗാറാം എന്ന ചെരുപ്പക്കാരനെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. അടുത്ത വീഡിയോ 2018ല്‍ കര്‍ണാടകയില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഈ സംഭവങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:റെയില്‍വേ അപകടങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തടയുന്നത്തിന്‍റെ പഴയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: Misleading
