ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…

അന്തര്‍ദേശീയം

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി നിരവധി തെറ്റായ അവകാശവാദങ്ങൾ നെറ്റിസണ്‍സ്  പങ്കുവയ്ക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറില്‍ ഒരു കൂട്ട മതംമാറ്റം നടന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്. 

പ്രചരണം 

 ഇസ്ലാം മത പുരോഹിതന് മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ നിന്ന്, ഒത്തിക്കൊടുക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൂട്ടത്തോടെ ഏറ്റുചൊല്ലുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്  വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: Filipinos converted to Islam

വേൾഡ് കപ്പിന് സ്റ്റേഡിയം പണിയാൻ ഖത്തറിൽ വന്ന ഫിലിപ്പിൻസ് സഹോദരങ്ങൾ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചു”

archived linkFB post

എന്നാല്‍ വീഡിയോ പഴയതാണെന്നും ലോകകപ്പ് 2022 മായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2018 മാർച്ച് 11-ന് ലാമ അമ്മാർ എന്ന യുട്യൂബ്  ചാനലിൽ ഇതേ വീഡിയോ സംപ്രേഷണം ചെയ്തതായി ഞങ്ങൾ കണ്ടെത്തി. 

ദോഹയിലെ അൽ-ഷഹാനിയയിൽ ചലഞ്ചർ കമ്പനിയിൽ നിന്ന് 60 ഫിലിപ്പീൻസുകാരാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് ഇതോടൊപ്പമുള്ള വിവരം.

ഇതിനുശേഷം ഞങ്ങൾ “ചലഞ്ചർ കമ്പനി” എന്ന കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍  ചലഞ്ചർ ഖത്തർ എന്ന യുട്യൂബ് ചാനലിൽ ഞങ്ങൾ ഒരു വീഡിയോ കണ്ടെത്തി. വൈറലായ വീഡിയോയിൽ കാണിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്ന് ചിത്രീകരിച്ചതാണ് ദൃശ്യങ്ങള്‍.  

ചാലഞ്ചർ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് ദോഹയിൽ പുതിയ ചലഞ്ചർ സിറ്റി നിർമ്മിച്ച സന്ദര്‍ഭത്തിലെ വീഡിയോ ആണിത്.  വൈറലായ വീഡിയോയിൽ കാണിച്ചിരിക്കുന്ന ബാസ്കറ്റ്ബോൾ കോർട്ട് ചുവടെയുള്ള ചിത്രത്തിൽ കാണാം.

മറ്റ് ചില യുട്യൂബ് ചാനലുകളും 2018 മാര്‍ച്ച് മാസം ഫിലിപ്പിനികളുടെ മത പരിവര്‍ത്തനത്തെ സംബന്ധിച്ച അടിക്കുറിപ്പുമായി വൈറല്‍ വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ നല്കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ സംബന്ധിച്ച മാധ്യമ വാര്‍ത്തകളൊന്നും ഞങ്ങള്‍ക്ക് ലഭ്യമായില്ല. 

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഹിന്ദി ടീം ചെയ്തിട്ടുണ്ട്. 

इस्लाम कबूल कर रहे लोगों का पुराना वीडियो को फीफा वर्ल्ड कप से जोड़कर वायरल किया जा रहा है।

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഈ വീഡിയോ ഫിഫ ലോകകപ്പിന്‍റെ സമയത്തെതല്ല, 2018-ലെതാണ്. ദൃശ്യങ്ങള്‍ക്ക്  ഫിഫ ലോകകപ്പുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False