FACT CHECK: കര്‍ണാടകയിലെ പഴയെ വീഡിയോ ഉജ്ജൈനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

കഴിഞ്ഞ ദിവസങ്ങളില്‍ ഉജൈനിലെ ഒരു പള്ളിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളില്‍ ഉന്നയിച്ചു എന്ന ആരോപണങ്ങളെ തുടര്‍ന്ന്‍ വിവാദങ്ങളിലാണ്. ഉജൈനിലെ അതേ പള്ളിയുടെ മുന്നില്‍ പാകിസ്ഥാനിനെതിരെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ ഉജൈനിലെതല്ല കുടാതെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന വിവാദവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ജാഡയുടെ ദൃശ്യങ്ങള്‍ കാണാം. കാവി കൊടികളുമായി ഒരു പള്ളിയുടെ മുന്നില്‍ നിന്നാണ് ഈ ജാഥ പോകുന്നത്. ഹിന്ദിയില്‍ പാകിസ്ഥാനിനെതിരെ മുദ്രാവാക്യങ്ങള്‍ നമുക്ക് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: 

മുഹറം ദിനത്തിൽ ഉജ്ജയ്നിൽ നിസ്ക്കാരം കഴിഞ്ഞ് പള്ളിക്കു മുന്നിൽ പാക്കിസ്ഥാന് സിന്താബാദ് മുഴക്കി പ്രകടനം നടത്തിയ ദേശ ദ്രോഹികൾക്ക് അതേ സ്ഥലത്ത് വെച്ച് അടുത്ത ദിവസം മറുപടി നൽകിയ ചുണക്കുട്ടികൾ.

ഓം കാളി 🚩

എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോ എവിടുത്തെതാണ് എന്ന് അറിയാന്‍ ഞങ്ങള്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വീഡിയോയിനെ വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ യുട്യൂബില്‍ മാര്‍ച്ച്‌ 2018ല്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വീഡിയോയില്‍ ഒറിജനല്‍ ഓഡിയോ എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിപ്പിക്കുന്നത് എന്നും ഈ യുട്യൂബ് വീഡിയോയില്‍ നിന്ന് നമുക്ക് മനസിലാവുന്നു.

YouTube

വീഡിയോയുടെ ശീര്‍ഷകത്തില്‍ നിന്ന് മനസിലാവുന്നത് ഈ വീഡിയോ ഗുല്‍ബര്‍ഗയില്‍ നിന്നാണ്. ഈ വീഡിയോയില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കര്‍ണാടക സ്റ്റേറ്റ് റിസേര്‍വ് പോലീസിന്‍റെ വാഹനം നമുക്ക് കാണാം.

യുട്യൂബില്‍ ഇതിന്‍റെ കൂടതല്‍ ദൈര്‍ഘ്യമുള്ള വീഡിയോയും ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോയില്‍ അടുത്തുള്ള ചില കടകളും നമുക്ക് കാണാം.

ഇതില്‍ നസീബ് കഫെ എന്ന ഒരു കടയുടെ പേര് നമുക്ക് വീഡിയോയില്‍ കാണാം. ഈ കഫെയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ കഫെ ഗുല്‍ബര്‍ഗയിലെ കാദ്രി ചൌക്കിലാണ് ഈ സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ ഈ കഫെയുടെ അടുത്തുള്ള പള്ളികള്‍ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന പള്ളിയുമായി സാമ്യമുള്ള പള്ളി ഞങ്ങള്‍ കണ്ടെത്തി. ഈ പള്ളിയുടെ പേര് ബര്‍ഗ എ കാദ്രി ചമന്‍ എന്നാണ്.

Maps

ഈ പള്ളിയുടെ വെബ്സൈറ്റില്‍ പള്ളിയുടെ ചിത്രങ്ങള്‍ ലഭ്യമാണ്. ഇതില്‍ നിന്ന് ഒരു ചിത്രത്തിന്‍റെ വീഡിയോയില്‍ കാണുന്ന പള്ളിയുടെ സ്ക്രീന്‍ഷോട്ടുമായി താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. ഈ താരതമ്യത്തില്‍ നിന്ന് ഈ രണ്ട് പള്ളികള്‍ ഒന്നാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

ഈ വീഡിയോയില്‍ കാണുന്ന പള്ളി മധ്യപ്രദേശിലെ ഉജ്ജൈനിലല്ല പകരം കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെതാണ് അതും 2018ലെ രാം നവമി ആഘോഷങ്ങളുടെതാണ് വീഡിയോ. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കര്‍ണാടകയിലെ പഴയെ വീഡിയോ ഉജ്ജൈനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •