യുക്രെയ്നില്‍ BJPയെ പിന്തുണച്ച് ഇന്ത്യക്കാര്‍ റാലി നടത്തിയോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

യുക്രെയ്നില്‍ ഇന്ത്യക്കാര്‍ BJPയുടെ കോടി പിടിച്ച് മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ യുക്രേയ്നിലെതല്ല കുടാതെ ഇപ്പോഴത്തെയുമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ ബിജെപിയുടെ പതാക കൈയില്‍ പിടിച്ച് ഫോട്ടോ എടുക്കുന്ന ഒരു സംഘംത്തെ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

 “ഒരു ഉക്രൈൻ കാഴ്ച…!!!👌💪

#Onlysocialmedia

#bharat 

#UkraineCrisis”   

എന്നാല്‍ യുദ്ധഭൂമിയായി മാറിയിരിക്കുന്ന യുക്രെയ്നില്‍ ഇത്ര സമാധാനത്തോടെ ഇന്ത്യയിലെ ഒരു രാഷ്ട്രിയ കക്ഷിക്ക് വേണ്ടി റാലി നടത്തുന്ന സംഭവം സംശയം പ്രകടിപ്പിക്കുന്നതാണ്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. എന്താണ് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ ചില സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് മനസിലായി. 2019ല്‍ ഓവര്‍സീസ്‌ ഫ്രണ്ട്‌സ് ഓഫ് ബിജെപി എന്ന ബിജെപിയുടെ അന്താരാഷ്ട്ര സംഘടനയുടെ യു.കെ. ഘടകം അവരുടെ ഫെസ്ബൂക്ക് പേജില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Facebook Link

പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ 2019ല്‍ ലണ്ടനില്‍ BJP പ്രധാനമന്ത്രി മോദിയുടെ പ്രചരണത്തിന് സംഘടിപ്പിച്ച യു.കെ. റണ്‍ ഫോര്‍ മോദി എന്ന പരിപാടിയുടെതാണ്. ഈ പരിപാടിയില്‍ BJPയുടെ വിദേശകാര്യ വിഭാഗത്തിന്‍റെ അധ്യക്ഷന്‍ ഡോ.വിജയ്‌ എം. ചഔതായിവാലെയുമുണ്ടായിരുന്നു.

ഗൂഗിളില്‍ സ്റ്റ്രീറ്റ് വ്യൂവില്‍ ഞങ്ങള്‍ ലണ്ടനില്‍ ഈ റാലി നടന്ന സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമം നടത്തി. ഇതേ പരിപാടിയുടെ മറ്റൊരു വീഡിയോയില്‍ ഞങ്ങള്‍ക്ക് സെന്‍റ്. തോമസ്‌ ആശുപത്രി കാണാന്‍ സാധിച്ചു. ഈ ആശുപത്രിയുടെ അടുത്ത് തെംസ് പുഴയുടെ മുകളിലാണ് വെസ്റ്റ്മിന്‍സ്റ്റ്ര്‍ പാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിന്‍റെ സ്റ്റ്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.

ഈ സ്റ്റ്രീറ്റ് വ്യൂവും വീഡിയോയില്‍ കാണുന്ന സ്ഥലത്തിന്‍റെ താരതമ്യം നമുക്ക് താഴെ കാണാം. വൈറല്‍ വീഡിയോയില്‍ പശ്ചാതലത്തിലുള്ള കെട്ടിടങ്ങള്‍ നമുക്ക്  സ്റ്റ്രീറ്റ് വ്യൂവിലും വ്യക്തമായി കാണാം. സ്ഥലം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റ്൪ പാലം തന്നെയാണ്.

നിഗമനം

യുക്രെയ്നില്‍ ബിജെപിക്ക് വേണ്ടി അവിടെയുള്ള ഇന്ത്യക്കാര്‍ റാലി സംഘടിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2019ല്‍ ലണ്ടനില്‍ നടന്ന ഒരു റാലിയുടെതാണ്. ഈ വീഡിയോയ്ക്ക് റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുക്രെയ്നില്‍ BJPയെ പിന്തുണച്ച് ഇന്ത്യക്കാര്‍ റാലി നടത്തിയോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False