ചൈനീസ് എഞ്ചിനീയര്‍ വ്യാജ പെട്രോള്‍ ബില്‍ സമർപ്പിച്ചതിന് പാകിസ്ഥാനി ഡ്രൈവറിനെ തല്ലുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

അന്തര്‍ദേശിയ൦

ഇന്ത്യയുടെ എതിരാളികളായ ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ എങ്ങനെ പാകിസ്ഥാനെ ചൈനയുടെ അടിമയാക്കി മാറ്റുന്നു എന്ന് പറയുന്ന പല വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ നാം മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ പാകിസ്ഥാനി ജനങ്ങളെ യഥാര്‍ത്ഥത്തില്‍ തന്‍റെ അടിമയായി തന്നെയാണോ ചൈനക്കാര്‍ കാണുന്നത്? എന്നിട്ട്‌ ആ തരത്തിലാണോ അവരോട് പെരുമാറുന്നത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാരണമാണ്. ഈ വീഡിയോയില്‍ ദക്ഷിണ ഏഷ്യന്‍ വംശനായ ഒരു മനുഷ്യനെ രണ്ട് ചൈനകാര്‍ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോയെ കുറിച്ചുള്ള പ്രചരണം പ്രകാരം വീഡിയോയില്‍ കാണുന്ന ചൈനക്കാര്‍ Power China എന്ന കമ്പനിയിലെ എഞ്ചിനീയര്‍മാരാണ്,  മര്‍ദനത്തിന് ഇരയാകുന്നത് വ്യാജ പെട്രോള്‍ ബില്‍ സമര്‍പ്പിച്ച് പൈസ തട്ടിയടക്കാന്‍ ശ്രമിച്ച ഒരു പാകിസ്ഥാനി ഡ്രൈവര്‍ ആണെന്നും. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയിനെ കുറിച്ചുള്ള പ്രചാരണത്തിന് വീഡിയോയുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പ്രചരണം-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “MASTER-SLAVE  :: CPEC  പ്രോജക്ടിന്റെ കീഴിൽ പാകിസ്ഥാനിൽ ജോലി ചെയ്യുന്ന POWER CHINA കമ്പനിയിലെ ചൈനീസ് എഞ്ചിനീയർ, വ്യാജ പെട്രോൾ ബിൽ സമർപ്പിച്ചതിന് പിടിക്കപ്പെട്ട പാകിസ്ഥാൻ ഡ്രൈവറെ മർദ്ദിക്കുന്നു.പാക്കിസ്ഥാന്റെ ചൈനീസ് കോളനിവൽക്കരണം ആരംഭിച്ചു. അത്തരം ചികിത്സ അതും സ്വന്തം രാജ്യത്ത്…..

⚠️WARNING VIDEO⚠️”

വീഡിയോ-

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ ചില പ്രധാന കീ ഫ്രേമുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം പാകിസ്ഥാനോ അഥവാ ചൈനയില്‍ നടന്നതല്ല എന്ന് വ്യക്തമായി. സംഭവം യഥാര്‍ത്ഥത്തില്‍ നടന്നത് മലേഷ്യയിലാണ്. ഈ കാര്യം ബോധ്യപെടുത്താന്‍ താഴെ നല്‍കിയ രണ്ട് വാര്‍ത്ത‍കള്‍ നോക്കുക.

CariArchived Link
SinchewArchived Link

വാര്‍ത്ത‍ ഏകദേശം നാള്‍ കൊല്ലം പഴയതാണ്. വാര്‍ത്ത‍യുടെ പ്രകാരം വീഡിയോയില്‍ മഞ്ഞ ടീഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ടീ ഷര്‍ട്ടിന്‍റെ മുകളില്‍ BERSIH 5 യുടെ ലോഗോ കാണാം. എന്താണ് BERSIH 5? മലേഷ്യയിലെ പല എന്‍.ജി.യോ മാരും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ചേര്‍ന്നുണ്ടാക്കിയ ഒരു സഖ്യമാണ് BERSIH 5. ഇവര്‍ നാലു കൊല്ലം മുമ്പേ മലേഷ്യയില്‍ വൃത്തിയുള്ളതും ന്യായപൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യമുന്നയിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തവര്‍ ധരിച്ചത് വീഡിയോയില്‍ കാണുന്ന മഞ്ഞ ടീ ഷര്‍ട്ട്‌ ആയിരുന്നു.

Astro Awani

ഈ പ്രതിഷേധം നടക്കുന്നതിന്‍റെ ഇടയിലാണ് ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. മലേഷ്യയില്‍ ബംഗ്ലാദേശും മറ്റു പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പല തൊഴിലാളിമാര്‍ ജോലിക്കായി വരാറുണ്ട്. അത്തരത്തില്‍ ഒരു പ്രവാസി തൊഴിലാളിയെയാണ് ഇവര്‍ മര്‍ദിക്കുന്നതാകാം എന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‌ BERSIH 5വുമായി എന്തെങ്കിലും സംബന്ധമുണ്ടോ എന്ന് വ്യക്തമല്ല എന്നും വാര്‍ത്ത‍കളില്‍ പറയുന്നു. എന്നാല്‍ ഒരു കാര്യം ഒറപ്പാണ് വീഡിയോക്ക് പാകിസ്ഥാനും ചൈനയുമായി യാതൊരു ബന്ധമില്ല.

നിഗമനം

വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ മലേഷ്യയിലാണ് സംഭവിച്ചത്. വീഡിയോക്ക് പാകിസ്ഥാനും ചൈനയുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:ചൈനീസ് എഞ്ചിനീയര്‍ വ്യാജ പെട്രോള്‍ ബില്‍ സമർപ്പിച്ചതിന് പാകിസ്ഥാനി ഡ്രൈവറിനെ തല്ലുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •