FACT CHECK: സ്വീഡനില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ ഇസ്രയേലിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦ ദേശീയം

ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന പാലസ്തീനിയായ ബാലനെ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ വീഡിയോക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ ഒരു ബാലനെ മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“*ജറുസലേമിലേക്കുള്ള യുഎസ് എംബസി നീക്കത്തിന്റെ പ്രതിഷേധത്തിനിടെ ഒരു ഇസ്രായേലി പോലീസുകാരൻ ശനിയാഴ്ച ഒരു പാലസ്തീൻ കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു. നിരപരാധിയായ ആൺകുട്ടി മരിക്കുന്നതിന് മുമ്പ് കലിമ ഷഹാദത്ത് പോലും ചൊല്ലി കലിമ ചൊല്ലാതിരിക്കാൻ* *വായ പൊത്തി പിടിച്ചു. ഈ വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡുചെയ്യാൻ ഗ്രൂപ്പുകൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, ഇത് സ്ഥിരമായി നീക്കംചെയ്യുകയും ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ നിന്ന് ഇല്ലാതാക്കുകയും ചെയ്തു*. *pls ഈ വീഡിയോ വൈറലാക്കുന്നതിലൂടെ ഇത് എല്ലാ മീഡിയയിലും എത്തട്ടെ*.”

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ ഞങ്ങള്‍ In-Vid We Verify ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2015 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ് എന്ന് മനസിലായി. ഈ വീഡിയോ ഞങ്ങള്‍ക്ക് യുട്യൂബില്‍ ലഭിച്ചു. യുട്യൂബില്‍ വീഡിയോയെ കുറിച്ച് നല്‍കിയ വിവരണം പ്രകാരം ഈ വീഡിയോ ഇസ്രയേലിലെതല്ല പകരം സ്വീഡനിലെതാണ്. വീഡിയോയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

Screenshot: Video uploaded on YouTube in 2015.

YouTube

ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍കള്‍ അന്വേഷിച്ചപ്പോള്‍ ഒബ്സര്‍വഴ്സ് 24 ഫ്രാന്‍സ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. റിപ്പോര്‍ട്ട്‌ പ്രകാരം സംഭവം നടന്നത് സ്വീഡനിലെ മാല്‍മോ നഗരത്തിലെ ട്രെയിന്‍ സ്റ്റേഷനിലാണ്. ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന ഒരു 9 വയസുകാരനെയും അവന്‍റെ 12 വയസായ കൂട്ടുകാരനെയും ട്രെയിന്‍ സ്റ്റേഷനിലെ ഗാര്‍ഡുകള്‍ പിടിച്ചപ്പോലുണ്ടായ സംഭവമാണ് നാം വീഡിയോയില്‍ കാണുന്നത്. 9 വയസായ ബാലനെതിരെ ബലം ഉപയോഗിച്ച് ഗാര്‍ഡ് താഴെ വിഴുതുമ്പോള്‍ ബാലന്‍ കലിമ വായിക്കാന്‍ തുടങ്ങി. 

Screenshot: Observers.France 24 article, dated:11th Feb 2015, titled: Video shows Swedish security guards ‘assaulting’ a child

ലേഖനം വായിക്കാന്‍-Observers.France24 | Archived Link

ഈ വീഡിയോ കഴിഞ്ഞ പല വര്‍ഷങ്ങളായി ഇസ്രയേലിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. 3 കൊല്ലം മുമ്പേ ഹോക്സ് ഓര്‍ ഫാക്റ്റ് എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് ഈ പ്രചരണത്തിനെ പൊളിച്ചിരുന്നു. ഹോക്സ് ഓര്‍ ഫാക്റ്റിന്‍റെ റിപ്പോര്‍ട്ട്‌ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇസ്രയേലി പോലീസ് ഒരു പാലസ്തീനി ബാലനെ കഴുത്തു ഞ്ഞെക്കി കൊള്ളുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ സ്വീഡനില്‍ 2015ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്വീഡനില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ ഇസ്രയേലിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •