അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…

അന്തര്‍ദ്ദേശീയ൦

അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ റഷ്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോ പഴയതുമാണ്. എന്താണ് വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. ഈ വീഡിയോ റഷ്യയിലെ ഒരു മന്ത്രിയെ അഴിമതി ആരോപണം മൂലം മര്‍ദിക്കുന്ന ജനങ്ങളുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ പറയുന്നത് ഇങ്ങനെയാണ്: “അഴിമതി കാണിച്ച മന്ത്രിയെ റഷ്യക്കാർ ചെയ്യുന്നത് കാണു. എടുത്ത് കുപ്പത്തൊട്ടിയിലിട്ടു. നമ്മുടെകേരളത്തിലൊ?”

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബിബിസിയുടെ വീഡിയോ ലഭിച്ചു. 

വീഡിയോയെ കുറിച്ച് നല്‍കിയ വിവരണം പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി മുന്‍ ഉക്രൈന്‍ രാഷ്‌ട്രപതിയായ യാണുകോവിച്ചിന്‍റെ ഉപദേശകനായ വിതാലി ഝുറാവ്സ്കിയാണ്. അഴിമതി ആരോപിച്ച് ഉക്രൈന്‍ ജനത 2014ല്‍ അവരുടെ രാഷ്ട്രീയകാരെ ഇപ്രകാരം കൈകാര്യം ചെയ്തിരുന്നു. അതില്‍ ഒന്നായിരുന്നു വിതാലി.

ഉക്രൈനിന്‍റെ മുന്‍ രാഷ്‌ട്രപതി വിക്തോര്‍ യാണുകൊവിച്ച് വലിയ തോത്തില്‍ അഴിമതി നടത്തിയിരുന്നു. ഈ അഴിമതി കാരണം രോഷകുലമായ ഉക്രൈന്‍ ജനത അവരുടെ അഴിമതിക്കാരായ മന്ത്രിമാരെയും രാഷ്ട്രിയക്കാരെയും ചവറ്റുകുട്ടയില്‍ ഇടുന്ന ചാലഞ്ച് (Thrash Bucket Challenge) നടപ്പിലാക്കിയിരുന്നു.

ലേഖനം വായിക്കാന്‍- Radio Free Europe

നിഗമനം

അഴിമതികാരനായ രാഷ്ട്രിയകാരനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ ഈ വീഡിയോ 2014 ലേതാണ് നിലവിലെതല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…

Fact Check By: Mukundan K 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •