
നൈജീരിയയില്‍ സ്കൂള്‍ കൂട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നിര്‍ബന്ധിതമായി മതംമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നൈജീരിയയിലെതല്ല പകരം ഹൈദരാബാദിലെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു ബാബ സ്ത്രികളുടെ മുകളില്‍ പൈപ്പുവഴി വെള്ളം അടിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
“നൈജീരിയയിൽ സ്കൂൾ ആക്രമിച്ചു 300 ഓളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നു..
നൈജീരിയയയിൽ സ്കൂൾ ആക്രമിച്ചു ബൊക്കോ ഹറാം തീവ്രവാദികൾ 300 ഓളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം പഠിപ്പിക്കുന്ന കാഴ്ച്ച.. 😢
ഇവിടെ ഇത്തരം തട്ടിക്കൊണ്ടു പോകൽ നടക്കാത്തതുകൊണ്ട് ലൗ ജിഹാദ് ചെയ്യുന്നു എന്ന വ്യത്യാസം മാത്രം…”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ ചില സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവം നൈജീരിയയിലെതല്ല പകരം ഹൈദരാബാദിലെതാണ് എന്നു വ്യക്തമായി. ഹൈദരാബാദില്‍ ഒരു മൌലവി ആണ്‍കുട്ടി പിറക്കാന്‍ താന്ത്രിക വിദ്യ ചെയ്യാറുണ്ട്. ഈ വിദ്യ മൂലം സ്ത്രികള്‍ക്ക് പിറക്കുന്ന കുഞ്ഞു ആണായിരക്കും എന്നായിരുന്നു ഈ കള്ള മാന്ത്രികന്റെ വാദം.

വാര്‍ത്ത വായിക്കാന്‍-Etemaad Daily | Archived Link
19 വയസായ ഫാത്തിമയെ വീട്ടുകാര്‍ ഈ കള്ളമന്ത്രികന്റെ അടുത്ത് കൊണ്ടുപോയപ്പോള്‍ ഈ മാന്ത്രികന് അവരെ അനുചിതമായി സ്പര്‍ശിച്ചു. ഇതിന് ശേഷം ഫാത്തിമ ഹൈദരാബാദ് പോലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വ്യത്യസ്ത കേസുകളില്‍ ഹൈദരാബാദ് പോലീസ് ഫാത്തിമയുടെ വീട്ടുകാരെയും ബാബയെയും അറസ്റ്റ് ചെയ്തിരുന്നു. “ഞങ്ങള്‍ ബാബക്കെതിരെയും വീട്ടുകാരുടെ എതിരെയും വഞ്ചന, മാന്ത്രിക പ്രതിവിധി നിയമം, നിര്‍ഭയ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആബുദാബിയിലുള്ള ഭര്‍ത്താവിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്” എന്ന് ഹൈദരാബാദ് സൌത്ത് സോന്‍ ഡി.സി.പി. വി. സത്യനാരായണ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെ കുറിച്ച് എന്‍.ഡി.ടി.വി അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച വീഡിയോ നമുക്ക് താഴെ കാണാം.
ബോക്കോ ഹറാം ഏപ്രില്‍ 2014ല്‍ ചിബോക്ക് എന്ന നൈജേറിയന് നഗരത്തില്‍ നിന്ന് 270 പെണ്‍കുട്ടികളെ തട്ടികൊണ്ട് പോയിരുന്നു. 2021ല്‍ പ്രസിദ്ധികരിച്ച ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നിന്ന് 113 പെണ്‍കുട്ടികള്‍ ഇപ്പോഴും ഈ തീവ്രവാദ സംഘടനയുടെ തടവിലാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് നൈജീരിയയില്‍ നിന്ന് ബോകോ ഹറാം തട്ടികൊണ്ട് പോയ പെണ്‍കുട്ടികളുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഹൈദരാബാദില്‍ ആണ്‍കുട്ടി പെറുക്കാന്‍ മന്ത്രവാദം നടത്തുന്ന ഒരു ബാബയുടെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നൈജീരിയയില്‍ ബോകോ ഹറാമിന്റെ സ്ത്രികളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…
Fact Check By: Mukundan KResult: Misleading
