പാക് അസ്സംബ്ലിയില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ വിണ്ടും സജീവം…

അന്തര്‍ദ്ദേശീയ൦

യുക്രെയ്നിലെ പാകിസ്താനി വിദ്യാർത്ഥികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഘടിപ്പിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത വന്നപ്പോൾ പാകിസ്താൻ പാർലമെന്റിൽ ബഹളം’ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പാക്‌ അസ്സെംബ്ലിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ പഴയതാണ് കൂടാതെ ഇതിന് മുമ്പും ഇതേ  വീഡിയോ വെച്ച് തെറ്റായ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാക്‌ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ഒരു പ്രസംഗം കേള്‍ക്കാം. പ്രസംഗത്തിന്‍റെ ഇടയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കുന്നതും നമുക്ക് കേള്‍ക്കാം. സ്പീക്കര്‍ അവരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ ഖുറേഷി പറയുന്നത്: “ഇതൊരു ഗംഭീരമായ പ്രശ്നമാണ്…ഇത്ര ഗൌരവമുള്ള പ്രശ്നം  ചര്‍ച്ച ചെയ്യുന്നത്തിനിടെ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് ലോകം മുഴുവന്‍ കാണുന്നു, ഉമ്മ മുഴുവന്‍ കാണുന്നു…എനിക്ക് ഖേദമുണ്ട്! ഇവര്‍ താണ രാഷ്ട്രിയമാണ് കളിക്കാന്‍ നോക്കുന്നത്.” ഇതിനെ ശേഷം ഹിന്ദിയില്‍ ഒരു വോയിസ്‌ ഓവര്‍ നമുക്ക് കേള്‍ക്കാം. വോയിസ്‌ ഓവര്‍ പറയുന്നത്, “ഇതിനെ തുടര്‍ന്ന് ഷാ മഹ്മൂദ് ഖുറേഷിക്ക് ദ്വേഷം വന്ന് അദ്ദേഹം പ്രതിപക്ഷത്തിനോട് പറഞ്ഞു നിങ്ങളുടെ ഉള്ളില്‍ മോദിയുടെ ആത്മാവ് പ്രവേശിച്ചിരിക്കുന്നു…” വീഡിയോയുടെ തുടക്കത്തില്‍ നമുക്ക് ചില വിളികള്‍ കേള്‍ക്കാം ഈ വിളികള്‍ ‘മോദി-മോദി’ എന്നാണ് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിള്‍ പറയുന്നത് ഇങ്ങനെയാണ്:

അങ്ങനെ പാകിസ്താനി പാർലമെന്റിലും മോദി മോദി വിളികൾ 🔥🔥

യുക്രെയ്നിലെ പാകിസ്താനി വിദ്യാർത്ഥികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഘടിപ്പിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത വന്നപ്പോൾ പാകിസ്താൻ പാർലമെന്റിൽ ബഹളം. അംഗങ്ങൾ മോദി മോദി എന്ന് വിളിക്കുന്നു.

🤣🤣🤣..”

ഈ ഒരു അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ഇതിനെ മുന്നേയും തെറ്റായ വാദത്തോടെ സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 2020ല്‍ പാക്‌ പാര്‍ലാമെന്‍റില്‍ ‘മോദി-മോദി’ എന്ന് പാക്‌ എം.പിമാര്‍ വിളിച്ചു എന്ന വ്യാജ വാര്‍ത്ത‍ ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തി ഞങ്ങള്‍ പ്രചരിപ്പിച്ച ഫാക്റ്റ് ചെക്ക്‌ നിങ്ങള്‍ക്ക് താഴെ കാണാം.

ഷാ മഹ്മൂദ് ഖുറേഷി ഒക്ടോബര്‍ 2020ല്‍ പാക്‌ അസ്സെംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘വോട്ടിംഗ്-വോട്ടിംഗ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഈ സംഭവത്തിനെ മാധ്യമങ്ങള്‍ അന്ന് പാക്‌ എം.പിമാര്‍ ‘മോദി-മോദി’ വിളിച്ചു എന്ന് തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തു. ഇതേ പ്രചരണം യുക്രെയ്നിന്‍റെ സന്ദര്‍ഭത്തില്‍ നിലവില്‍ വിണ്ടും തെറ്റായി പ്രചരിപ്പിക്കുകയാണ്.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പാകിസ്ഥാന്‍ അസ്സെംബ്ലിയില്‍ യുക്രെയ്നില്‍ ഇന്ത്യയുടെ പതാക ഉപയോഗിച്ച് പാക്‌ വിദ്യാര്‍ഥികള്‍ രക്ഷപെട്ട സംഭവത്തെ ചൊല്ലിയുണ്ടായ ബഹളം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് 2020ലെ വീഡിയോയാണ്. ഈ സംഭവത്തിന് യുക്രെയ്നുമായി യാതൊരു ബന്ധമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാക് അസ്സംബ്ലിയില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ വിണ്ടും സജീവം...

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •