
മരണമാണ് ലോകത്തിലെ ശാശ്വത സത്യം. എല്ലാത്തരം മതങ്ങളും മനുഷ്യരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ അനിഷേധ്യ സത്യത്തെ അറിഞ്ഞു ജീവിതം നയിക്കാനാണ്. മരണത്തെ ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ എന്ന നോവലില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
അതുപോലെ ഓര്‍ക്കാപ്പുറത്ത് മരണം കടന്നു വന്നപ്പോള്‍ എന്ന മട്ടില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇസ്ലാം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍, ഒരു യുവതി കുഴഞ്ഞ് വീണു മരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Reality of life .
പരമ സത്യം .
ഓരോ യാത്രക്കും
ഒരു ലക്ഷൃ സ്ഥാനമുണ്ടാകും,
നമ്മുടെ ജീവിത യാത്രകളും അങ്ങിനെ തന്നെയാണ്.
അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും അഹന്തയിൽ മതിമറന്ന് ഞാൻ പലതും ചെയ്ത് കളയുമെന്ന് വീമ്പിളക്കുന്നവർക്ക് പൊടുന്നനെ കടന്ന് വരുന്ന മരണം ഒരു വലിയ പാoവും അതിനേക്കാൾ വലിയ ചോദ്യചിഹ്നവുമാണ്.
എല്ലാ പോക്കിരികളുടേയും വർത്തമാനകാലത്തെ ആയുസ്സ് 75 നും 85 നും ഇടയിൽ മാത്രം .
വേദ ഗ്രന്ഥം മരണത്തെ കുറിച്ച് പറയുന്നത് ഇതാണ്.
നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.” (ഖുര്‍ആന്‍ 17/85)”
അതായത് ദൃശ്യങ്ങളിൽ കാണുന്ന യുവതിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയിൽ നിന്നുമുള്ള ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്ത ലഭിച്ചു. 2017 നവംബർ മാസം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് ഇങ്ങനെയാണ്: “വിസ്‌റ്റ, കാലിഫോർണിയ: വാടക കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ വകവരുത്താന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റക്കാരിയാണെന്ന് കോടതി വിധി വന്നപ്പോള്‍ കാലിഫോർണിയ കോടതിമുറിയിൽ ഒരു സ്ത്രീ കുഴഞ്ഞുവീണു. വെടിയേറ്റ ഭര്‍ത്താവ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗൂഢാലോചനയും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഡയാന ലവ്‌ജോയിയും കൊലയാളിയായ വെൽഡൺ മക്‌ഡേവിഡ് ജൂനിയറും വെവ്വേറെ ശിക്ഷിക്കപ്പെട്ടതായി സാൻ ഡീഗോ യൂണിയൻ-ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ബോധംകെട്ടു വീണ ലവ്‌ജോയിയെ സഹായിക്കാൻ കുടുംബാംഗങ്ങൾ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. വിധി കേട്ട ഷോക്കില്‍ നിന്നുണ്ടായ തലചുറ്റലായിരുന്നുവെന്നും പിന്നീട് ഭേദമായി എന്നും പാരാ മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചു. കോടതി പുനരാരംഭിച്ചതിന് ശേഷം, അതേ ജൂറി മക്ഡേവിഡിനെതിരെ വിധി പുറപ്പെടുവിച്ചു. 50 വയസ്സുള്ള മക്‌ഡേവിഡ് തല കൈകളിൽ വെച്ച് കരഞ്ഞു. ലവ്ജോയ് കുറഞ്ഞത് 25 വർഷം മുതൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കണം. തോക്കിന്‍റെ കാഞ്ചി വലിച്ച മക്ഡേവിഡിന് 50 വർഷത്തെ ജീവപര്യന്തമാണ് ശിക്ഷ.
പ്ലാനിംഗ് നടന്ന സമയത്ത് ലവ്ജോയിയും അവളുടെ അന്നത്തെ ഭർത്താവ് ഗ്രെഗ് മുൾവിഹില്ലും വിവാഹമോചനത്തിന്‍റെ വക്കിലായിരുന്നു. തങ്ങളുടെ ഇളയ മകന്‍റെ സംരക്ഷണം പങ്കുവെക്കാമെന്നും ലവ്‌ജോയ് മൾവിഹില്ലിന് $120,000 നൽകാമെന്നും ഇരുപക്ഷവും ധാരണയിലെത്തി. വെടിയേറ്റ് ആഴ്ചകൾക്ക് ശേഷമാണ് ആ പണം നൽകാനുള്ളത്.
“കുഞ്ഞിന്‍റെ പരിപാലനം പങ്കിടാൻ അവൾ ആഗ്രഹിച്ചില്ല, ഭർത്താവിന് $120,000 നൽകാനും അവൾ ആഗ്രഹിച്ചില്ല,” ജൂറി ഫോർ വുമൺ എറിൻ റീഡ് യൂണിയൻ-ട്രിബ്യൂണിനോട് പറഞ്ഞു.
2000 ഡോളർ വാടകയ്ക്ക് എടുത്ത കൊലയാളി എന്ന നിലയിലാണോ ഇത് ചെയ്തതെന്നായിരുന്നു കോടതിയുടെ ചോദ്യം, അതോ മൾവിഹിലിന്‍റെ ഇടതുകൈയിൽ വഹിച്ചിരുന്ന ലൈറ്റ് വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നോ..?
മക്ഡേവിഡ് – ഓഷ്യൻസൈഡിൽ നിന്നുള്ള മുൻ മറൈൻ ആൻഡ് സ്കൂൾ ഓഫ് ഇൻഫൻട്രി ഇൻസ്ട്രക്ടർ- സാക്ഷ്യപ്പെടുത്തിയത് രണ്ടാമത്തേതാണ്, മനുഷ്യനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, അയാൾക്ക് അത് എളുപ്പത്തിൽ ചെയ്യാമായിരുന്നു. വെടിയുണ്ട മൾവിഹിലിന്‍റെ ഇടതു കക്ഷത്തിനടിയിൽ തട്ടി പുറകിൽ നിന്ന് പുറത്തേക്ക് പോയി. ലവ്ജോയ് മൊഴി നൽകിയില്ല. ലവ്‌ജോയിയുടെ അമ്മായിയുടെ സാക്ഷ്യമാണ് ഏറ്റവും ശക്തമായ തെളിവുകളെന്ന് ഒരു ജൂറി അംഗം പറഞ്ഞു, ഷൂട്ടിംഗിന് ഒരു വർഷം മുമ്പ്, ഭർത്താവിനെ ഭയപ്പെടുത്തുകയോ കൊല്ലുകയോ ചെയ്യുന്ന ആരെയെങ്കിലും അറിയാമോ എന്ന് ലവ്‌ജോയ് അമ്മായിയോട് ചോദിച്ചിരുന്നു.” ഇതാണ് വാര്‍ത്തയുടെ ഉള്ളടക്കം.
വാര്‍ത്തയുടെ വീഡിയോ കാണാം.
അക്കാലത്ത് പല മാധ്യമങ്ങളും ഈ സംഭവം വാർത്തയാക്കിയിരുന്നു അനു കോടതിയിൽ നടന്ന ദൃശ്യങ്ങളുടെ വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. കാലിഫോർണിയയിലെ ഒരു കോടതിയിൽ 2017 ല്‍ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി കുറ്റക്കാരിയാണെന്ന് കോടതി വിധി വന്നതിനെത്തുടർന്ന് യുവതിക്ക് ബോധക്ഷയം ഉണ്ടായതിന്‍റെ വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇത് യുവതി മരിക്കുന്ന രംഗങ്ങളല്ല, കുറ്റക്കാരിയെന്ന വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീഴുന്നതാണ്…
Fact Check By: Vasuki SResult: False
