എയര്‍പോര്‍ട്ടില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളിലുള്ളത് ആര്യന്‍ ഖാനല്ല, മറ്റൊരാളാണ്…

അന്തര്‍ദേശിയ൦ സാമൂഹികം

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കൈവശം വെച്ചതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ വിഷയത്തിന് വിപുലമായ കവറേജ് ലഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം വന്‍ പ്രതിഫലനമുണ്ടാക്കി. ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞെങ്കിലും വിഷയം സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നു.  ഇപ്പോള്‍ ആര്യന്‍ ഖാന്‍റെ പേര് ചേര്‍ത്ത് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

വിമാനത്താവളത്തിന് നടുവിൽ ഒരു യുവാവ് മൂത്രമൊഴിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. യുഎസ് എയർപോർട്ടിൽ നിന്ന് പിടികൂടിയ ആര്യൻ ഖാനാണ് യുവാവെന്നാണ് വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ അവകാശപ്പെടുന്നത്. മയക്കുമരുന്നിന് അടിമയായതിനാൽ അദ്ദേഹത്തിന് മൂത്രത്തിൽ നിയന്ത്രണമില്ലെന്നും എയർപോർട്ട് ലോബിയിൽ മൂത്രമൊഴിക്കുന്നതായും വാദിച്ച് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത് ഹിന്ദി സിനിമയിലെ മുടിചൂടാമന്നൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാൻ. പാവത്തിനെ മുസ്ലീം ആയതിന്റെ പേരിൽ മോദി സർക്കാർ ലഹരി ഉപയോഗം ആരോപിച്ചു അറസ്സ്റ്റ് ചെയ്തു ജയിലിൽ ആക്കി എന്നാണ് പ്രതിപക്ഷ – മാധ്യമ വാർത്തകളും, നാം മനസിലാക്കിയതും. എന്നാൽ എയർപോർട്ടിലെ ഇദ്ദേഹത്തിന്റെ ഷോ കാണുക. യഥാർത്ഥ വസ്തുത മനസിലാകും”

archived linkFB post

എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും ഈ വ്യക്തി ആര്യന്‍ ഖാന്‍ അല്ലെന്നും ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഇൻവിഡ് വീ വെരിഫൈ ടൂളിന്‍റെ സഹായത്തോടെ വീഡിയോയെ ചെറിയ കീ ഫ്രെയിമുകളാക്കി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ നിന്നും ലഭ്യമായ ഫലങ്ങളില്‍ നിന്നും വീഡിയോയിലുള്ളത് ആരാണെന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. 

ഡെയ്‌ലി മെയിൽ യുകെ 2013 ജനുവരി 3 ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് അനുസരിച്ച് ഈ യുവാവ് ട്വിലൈറ്റ് നടൻ ബ്രോൺസൺ പെല്ലെറ്റിയർ ആണ്. കാനഡ സ്വദേശിയാണ്. അമിതമായി മദ്യപിച്ചിരിക്കുന്ന ഇയാളെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തില്‍ ഒരു സെക്യൂരിറ്റി ഗാർഡ് അടക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

സംഭവത്തെ കുറിച്ച് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. റിപ്പോർട്ട് അനുസരിച്ച്, പരസ്യമായി മദ്യപിച്ചതിന് ബ്രോൺസൺ പെല്ലെറ്റിയറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 2012 ഡിസംബറിൽ, അമിതമായി മദ്യപിച്ച നിലയിൽ പിടിക്കപ്പെടുകയും വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തതിന് നടനെ വിമാനത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ബ്രോണ്‍സണെ 2 വർഷത്തെ പ്രൊബേഷൻ ശിക്ഷയ്ക്ക് വിധിക്കുകയും 52 AA മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാൻ ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി യാതൊരു സൂചകളുമില്ല. ഇത്തരത്തില്‍ വാര്‍ത്തകളൊന്നും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 

ഈ ഫാക്ട് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

This Is Not Aryan Khan Urinating Publicly In An US Airport

നിഗമനം 

പോസ്റ്റിലെ വീഡിയോയില്‍ ഉള്ളത് ആര്യൻ ഖാനല്ല. 2013 ഡിസംബറിൽ ലോസ് ഏഞ്ചൽസ് ഇന്‍റർനാഷണൽ എയർപോർട്ടിൽ ട്വിലൈറ്റ് താരം ബ്രോൺസൺ പെല്ലെറ്റിയറാണ് മദ്യലഹരിയില്‍ കാര്‍പ്പെറ്റില്‍ മൂത്രമൊഴിക്കുന്നത്. ആര്യന്‍ ഖാനുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എയര്‍പോര്‍ട്ടില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളിലുള്ളത് ആര്യന്‍ ഖാനല്ല, മറ്റൊരാളാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *