RAPID Fact Check: പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ‘ദീപാവലി ആഘോഷം’ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത ഇങ്ങനെ…

ദേശിയം

സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം

പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പാക്‌ അതിര്‍ത്തിയില്‍ ആര്‍റ്റിലറി ഫയറിംഗ് ചെയ്യുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ കുറിച്ച് ദിവസമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

ഈ വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പാക്കിസ്ഥാൻ അതിർത്തിയിൽ ദീപാവലി ആഘോഷിക്കുന്ന 💪🇮🇳വീരയോദ്ധക്കൾക്ക്✌✌🇮🇳🇮🇳 ആശംസകൾ …” 

പക്ഷെ ഇത് സത്യമല്ല. ഈ വീഡിയോ പാക്‌ അതിര്‍ത്തിയിലുണ്ടായ വെടിവേപ്പിന്‍റെതല്ല. 

വൈറല്‍ വീഡിയോയുടെ വസ്തുത ഇങ്ങനെയാണ്…

ഈ വീഡിയോ പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യര്‍ ആര്‍റ്റിലറി ഫയറിംഗ് ചെയ്യുന്നത്തിന്‍റെതല്ല. പകരം മഹാരാഷ്ട്രയിലെ നാഷികിന്‍റെ അടുത്തുള്ള ദേവലാലിയില്‍ ബി.എം. 21 റോക്കറ്റ് ലോഞ്ചറിന്‍റെ കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പരീക്ഷണ അഭ്യാസത്തിന്‍റെ വീഡിയോയാണ്. താഴെ നല്‍കിയ ടി.വി.9 ഭാരത്‌വര്‍ഷിന്‍റെ റിപ്പോര്‍ട്ടില്‍ ഈ അഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിട്ടുണ്ട്.

ഈ വീഡിയോ ഇതേ വാദത്തോടെ കഴിഞ്ഞ കൊല്ലവും വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നടത്തിയ അന്വേഷണത്തിനെ കുറിച്ച് വിശദമായ അറിയാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

ഇന്നലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റെ വീഡിയോയാണോ ഇത്…? 

Avatar

Title:പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ‘ദീപാവലി ആഘോഷം’ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •