
ഓഗസ്റ്റ് 23ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചരിത്രം സൃഷ്ടിച്ചു. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അഭിമാനത്തിന്‍റെ നിമിഷമായിരുന്നു ചന്ദ്രയാന്‍ 3ന്‍റെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന നിമിഷം. ഈ ചരിത്ര നേട്ടത്തിന്‍റെ ആഘോഷത്തിനിടെ ബിബിസിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.
“70 കോടി ജനങ്ങള്‍ക്ക് ശൌചാലയമില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ ബഹിരാകാശ ഗവേഷണത്തില്‍ ഇത്ര പണം ചിലവാക്കുന്നത് ശരിയാണോ?” എന്ന് വീഡിയോയില്‍ ബിബിസി ന്യൂസ് അവതാരകന്‍ ചോദിക്കുന്നതായി നമുക്ക് കേള്‍ക്കാം.
ഈ വീഡിയോ വൈറല്‍ ആയതോടെ Xല്‍ (ട്വിറ്റര്‍) പലരും ബിബിസിക്കെതിരെ രംഗത്തെത്തി. ഇതില്‍ മഹിന്ദ്ര ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്രയുമുണ്ട്. അദ്ദേഹം കര്‍ശനമായ വാക്കുകളില്‍ ബിബിസിയെ പൊളിച്ചെഴുതി. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയും അന്യ രാജ്യങ്ങളെയും എങ്ങനെ വര്‍ഷങ്ങളായി കൊള്ളയടിച്ചു എന്നും ആനന്ദ് മഹിന്ദ്ര ബിബിസിയെ ഓര്‍മ്മപെടുത്തി. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.
വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ ബിബിസിയുടെ തന്നെയാണ് പക്ഷെ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോയ്ക്ക് ചന്ദ്രയാന്‍ 3മായി യാതൊരു ബന്ധവുമില്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് തെരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് Videsh TV. എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. ഈ ചാനലിന്‍റെ ലോഗോ നമുക്ക് ആനന്ദ് മഹിന്ദ്ര റിപോസ്റ്റ് ചെയ്ത ട്വീറ്റിലും കാണാം. ഈ വീഡിയോ പ്രസിദ്ധികരിച്ചത് ഇന്ത്യ ചന്ദ്രയാന്‍ 2ന്‍റെ വിക്ഷേപണം നടത്തിയ ദിവസമാണ് അതായത് 22 ജൂലൈ 2019ന്.
ബിബിസിയുടെ പ്രസ് ടീമും ഈ കാര്യം Xല്‍ ഒരു പോസ്റ്റിലുടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വീഡിയോ 2019ലേതാണ് കുടാതെ ചന്ദ്രയാന്‍ 3ന്‍റെ കവറേജുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ബിബിസി വ്യക്തമാക്കി. ചന്ദ്രയാന്‍ 3ന്‍റെ കവറെജിന്‍റെ ലിങ്കും അവര്‍ പങ്ക് വെക്കുന്നുണ്ട്.
ബിബിസി ന്യൂസ് ഇന്ത്യയുടെ ഹെഡ് രൂപ ഝായും ഈ പോസ്റ്റ് റിപോസ്റ്റ് ചെയ്ത് ബിബിസിക്കെതിരെ ദുഷ്പ്രചരണം നടത്തല്ലേ എന്ന് അപേക്ഷിക്കുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ബിബിസിയുടെ വീഡിയോ ചന്ദ്രയാന്‍ 3ന്‍റെ കവറേജിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ കവറേജ് ബിബിസി ചെയ്തത് 2019ല്‍ ഇന്ത്യ ചന്ദ്രയാന്‍ 2ന്‍റെ വിക്ഷേപണം നടത്തിയപ്പോഴായിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:2019ലെ വീഡിയോ ബിബിസിയുടെ ചന്ദ്രയാന്‍ 3ന്‍റെ കവറേജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: Misleading
