ചൈനയിലെ പന്നികളെ കുഴിച്ചിടുന്നതിന്‍റെ പഴയ വീഡിയോ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അന്തര്‍ദേശിയ൦

ലോകത്തില്‍ 300ല്‍ അധികം ആളുകളെ മരണത്തിലെത്തിച്ച ചൈനയിലെ കൊറോണ വൈറസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന 2019-nCoV വൈറസ്‌ കേരളത്തില്‍ ഇത് വരെ മൂന്ന് പേരില്‍ കണ്ടെത്തിയിട്ടുണ്ട്. ലോക മുഴുവന്‍ നേരിടുന്ന ഈ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും പല തരത്തിലുള്ള വാര്‍ത്ത‍കളും, പ്രതികരണങ്ങളും പ്രചരിക്കുന്നുണ്ട്. അതേ സമയം സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പല പോസ്റ്റുകളും വ്യാജ വാര്‍ത്ത‍കളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോൾ സമുഹ മാധ്യമങ്ങളില്‍ കൊറോണ വൈറസും പന്നികളെയും തമ്മില്‍ ബന്ധിപ്പിച്ച് പ്രചരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് നിലവില്‍  ആഗോള ആരോഗ്യ പ്രശനമായി മാറിയ കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

വാട്ട്സാപ്പില്‍ പ്രചരിക്കുന്ന വീഡിയോയും സന്ദേശവും താഴെ നല്‍കിട്ടുണ്ട്.

വീഡിയോയുടെ ഒപ്പം നല്‍കിയ സന്ദേശം ഇപ്രകാരമാണ്: “അള്ളാഹു പറഞ്ഞപ്പോൾ പന്നികളെ നശിപ്പിക്കാൻ തയ്യാറായില്ല, ഇപ്പോൾ കൊറോണ വന്നപ്പോൾ ദേ പന്നികളെ കുഴിച്ചിടുന്നു. ചൈനയിൽ മുസ്ലീങ്ങളെ നിരോധിച്ചതിനു  ഉള്ള ശിക്ഷ”

ഇതേ വാചകം ഉപയോഗിച്ച് ഫെസ്ബൂക്കിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഫെസ്ബൂക് പോസ്റ്റിന്‍റെ ലിങ്കും സ്ക്രീന്‍ഷോട്ടും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ പോസ്റ്റില്‍ പറയുന്ന പോലെ വീഡിയോയില്‍ കാണുന്ന സംഭവത്തിന് ചൈനയില്‍ വ്യാപകമായി പടരുന്ന കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. യഥാര്‍ത്ഥ സംഭവം എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം 

വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്‌സുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുട്യൂബ് വീഡിയോ ലഭിച്ചു.

വീഡിയോ കഴിഞ്ഞ കൊല്ലം മാര്‍ച്ച്‌ 31നാണ് യുടുബില്‍ പ്രസിദ്ധികരിച്ചത്. കഴിഞ്ഞ കൊല്ലം ചൈനയടക്കം ഏഷ്യയിലെ പല രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായി ആഫ്രിക്കന്‍ സ്വായിന്‍ ഫീവര്‍ വൈറസ്‌ പ്രചരിച്ചിരുന്നു. ആഫ്രിക്കന്‍ സ്വായിന്‍ വൈറസ്‌ നിരോധിക്കാനായി  ചൈന ലക്ഷക്കണക്കിന് പന്നികളെ കുഴിച്ചുമൂടി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് സമുഹ മാധ്യമങ്ങളില്‍ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

ഈ സംഭവത്തിനെ കുറിച്ച് പല അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത‍ നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ താഴെ നല്‍കിട്ടുണ്ട്.

ABCThe GuardianVox

നിഗമനം

കൊറോണ വൈറസ് മൂലം ചൈനയില്‍ പന്നികളെ കുഴിച്ചിടുന്നുവെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ കൊല്ലം ആഫ്രിക്കന്‍ പന്നിപനി ബാധിച്ച പന്നികളെ ചൈന കുഴിച്ചിടുന്നതിന്‍റെ വീഡിയോ തെറ്റായ വിവരണം ചേർത്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

Avatar

Title:ചൈനയിലെ പന്നികളെ കുഴിച്ചിടുന്നതിന്‍റെ പഴയ വീഡിയോ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •