FACT CHECK:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…

അന്തര്‍ദേശിയ൦ ദേശീയം

കഴിഞ്ഞ ദിവസം  നാഗാലാൻഡിലെ മോണ്‍  ജില്ലയിൽ സൈനികര്‍ വിഘടന വാദികളോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നിരുന്നു. കരസേനയുടെ യുടെ ‘21 പാരാ സ്പെഷ്യൽ അയൽ കോഴ്സസ് കമാൻഡോ യൂണിറ്റി’നെതിരെ സംസ്ഥാന പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു എന്നും വാർത്തയിൽ പറയുന്നു.  ശേഷം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍  സൈന്യം  വെറുതെ  ഗ്രാമീണരെ ആക്രമിക്കുകയായിരുന്നില്ല എന്നും ഗ്രാമീണർ സൈനികരെ ആക്രമിക്കാൻ മുന്നോട്ട്  പ്രകോപിതനായി വന്നതാണ് എന്നും വാദിക്കുന്നു.

പ്രചരണം 

വീഡിയോ ദൃശ്യങ്ങൾ ഏറെക്കുറെ  അവ്യക്തമാണ്. സൈനികർക്ക് നേരെ വെട്ടുകത്തി പോലുള്ള ആയുധം ഉയർത്തി ഭയപ്പെടുത്തുന്ന രീതിയിൽ ഒരാൾ ചുവടുകള്‍ വയ്ക്കുന്നതും  സൈനികരുടെ നേര്‍ക്ക് ഇടയ്ക്ക് വെട്ടുകത്തി വീശുന്നതും ദൃശ്യങ്ങളിൽ കാണാം. സൈന്യം അയാളെ വളയാൻ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞദിവസം നാഗാലാൻഡില്‍ നടന്ന സംഭവമാണ് എന്ന് സൂചിപ്പിച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെടുന്നതെന്ന മാധ്യമ വാർത്തകൾക്ക് ഉള്ള മറുപടിയാണ് ഇത്. ഇവിടെ നമ്മൾ നിരപരാധികളെ ആണോ കാണുന്നത്?

നമ്മുടെ സൈന്യത്തെ മോശമായി കാണിയ്ക്കാനുള്ള ഗൂഢപദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്, ഈ കലാപത്തെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശത്രുക്കൾ തിരഞ്ഞെടുത്തതും ഈ ഉദ്ദേശം വെച്ചു തന്നെയെന്ന് വ്യക്തമാണ്.”

archived linkFB post

ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് കൊളംബിയയിൽ നിന്നുള്ള പഴയ വീഡിയോ ആണെന്ന് വ്യക്തമായി. നാഗാലാൻഡിൽ കഴിഞ്ഞദിവസം നടന്ന അക്രമവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ ഈ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ 2018ലെ താണെന്നും കൊളംബിയയിൽ നിന്നുള്ളതാണെന്നും കൃത്യമായ സൂചനകൾ ലഭിച്ചു. 

കൊളംബിയഡോട്ട്കോം എന്ന കൊളംബിയൻ മാധ്യമത്തിൽ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്: 

“കോക്കയിൽ സൈന്യത്തെ തദ്ദേശീയർ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുന്നു. അവര്‍ അസഭ്യം പറഞ്ഞതായും  വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും സൈന്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. സൈന്യം നല്‍കുന്ന വിവരമനുസരിച്ച്, കൊറിന്റോ മുനിസിപ്പാലിറ്റിയിലെ കോക്കയിലെ ഒരു പഞ്ചസാര മില്ലിന്‍റെ വസ്‌തുക്കൾ 50 ഓളം വ്യക്തികൾ ആക്രമിക്കുകയും, അവിടെ ഉണ്ടായിരുന്ന യന്ത്രസാമഗ്രികൾ കത്തിക്കാൻ ശ്രമിക്കുകയുമുണ്ടായി.

സൈന്യത്തിന്‍റെ മൂന്നാം ഡിവിഷൻ  ഫോഴ്സിനെ അസഭ്യം പറയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റം  സൈനികര്‍ക്കെതിരായ അക്രമം എന്ന കുറ്റത്തിന്‍റെ പരിധിയില്‍ പെടുത്തി കുറ്റക്കാര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്ന്  സൈന്യത്തിന്റെ മൂന്നാം ഡിവിഷൻ സൂചിപ്പിച്ചു.  സംഘര്‍ഷത്തില്‍ ആളപായമില്ല.”

വീഡിയോ പ്രചരിപ്പിച്ച ഒരു ട്വീറ്റ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല 2018 ഇതേ വീഡിയോ പലരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളതായി അന്വേഷണത്തിൽ കാണാൻ കഴിഞ്ഞു. സ്പാനിഷ് ഭാഷയിലാണ് വീഡിയോ പങ്കു വച്ചിട്ടുള്ളത്.

സംഭവത്തെ കുറിച്ച് നിരവധി വാർത്തകളും വീഡിയോകളും  കീ വേര്‍ഡ്സ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭ്യമായി.  

ഈ സംഭവം കൊളംബിയയിൽ 2018 നടന്നതാണ് എന്ന് സംശയമില്ലാതെ ഉറപ്പിക്കാം.

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ വീഡിയോ ഇന്ത്യയിലെതല്ല. മൂന്ന് വര്‍ഷം മുമ്പ് 2018 കൊളംബിയയിൽ നടന്ന സംഭവത്തിന്‍റെതാണ്. നാഗാലാൻഡിൽ കഴിഞ്ഞദിവസം സൈനികരും ഗ്രാമീണരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ  സൃഷ്ടിക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •