വൈറല്‍ വീഡിയോയില്‍ വാഹനങ്ങളെ ആക്രമിക്കുന്നത് ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങളല്ല; സത്യാവസ്ഥ അറിയൂ…

വര്‍ഗീയം

ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങള്‍ വാഹനങ്ങളെ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയ്ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല കുടാതെ വീഡിയോയില്‍ കാണുന്ന ആക്രമികള്‍ രോഹിന്ഗ്യ മുസ്ലിങ്ങളുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആള്‍കൂട്ടം  വാഹനങ്ങള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

ഇത് പശ്ചിമബംഗാലാണ്. രോഹിന്ഗ്യ മുസ്ലിംകള്‍ നിയന്ത്രിക്കുന്ന ഈ പ്രദേശത്തില്‍ വയകുനെരങ്ങളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളത്. എല്ലാ അനധികൃത പ്രവര്‍ത്തികള്‍ ഇവിടെ ഇവര്‍ നടത്തുന്നുണ്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഈ സംഭവം നടക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇവിടെ ഭാവിയിലെ കേരളം കാണുന്നില്ലേ? ഭാവിയില്‍ വരാന്‍ പോകുന്ന അപകടങ്ങളോട് സുക്ഷിക്കുക.” 

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുkതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പല സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2018 മുതല്‍ യുട്യൂബില്‍ ലഭ്യമാണെന്ന് കണ്ടെത്തി. 

വീഡിയോയുടെ വിവരണ പ്രകാരം സംഭവം 2018ല്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് നടന്നത്. ഒരു ഫുട്ബോള്‍ മാച്ചിന് ശേഷമാണ് ഈ കലാപമുണ്ടായത്.

ഞങ്ങള്‍ വീഡിയോയില്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍. ഈ സംഭവത്തിനെ കുറിച്ച് ബ്രിട്ടനിലെ ചാനല്‍ 4 ചെയ്ത ഒരു ട്വീറ്റും ലഭിച്ചു. ബ്രിട്ടനില്‍ ഈ വീഡിയോ വര്‍ഗീയമായ വിവരണത്തോടെ മെയ്‌ 2018ല്‍ പ്രചരിക്കുകയുണ്ടായിരുന്നു. അന്ന് ഈ വീഡിയോയുടെ സത്യാവസ്ഥ അറിയിച്ചാണ് ചാനല്‍ 4 ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റില്‍ പറയുന്നത്, “വീഡിയോയില്‍ കാണുന്നവര്‍ ബര്‍മിന്‍ഘത്തിലെ മുസ്ലിങ്ങലല്ല പകരം സ്വിറ്റ്സര്‍ലന്‍ഡിലെ ഫുട്ബോള്‍ ആരാധകരാണ്.”

ഈ സംഭവത്തിനെ കുറിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സര്‍ക്കാര്‍ വക്കീലിന്‍റെ വാര്‍ത്ത‍ കുറിപ്പും ഞങ്ങള്‍ക്ക് ലഭിച്ചു. 25 മെയ്‌ 2018ന് ഇറക്കിയ ഈ കുറിപ്പ് പ്രകാരം സംഭവം 19 മെയ്‌ 2018ന് ബ൪സ്ത്രാസേ എന്ന നഗരത്തില്‍  നടന്നത്. ഈ സംഭവത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റിരുന്നു എന്ന് കുറിപ്പ് വ്യക്തമാകുന്നു.


Read in Hindi | स्विट्ज़रलैंड में फूटबॉल फैन्स की लड़ाई का वीड़ियो कोलकाता के नाम से झूठे सांप्रदायिक दावे के साथ वायरल।


നിഗമനം

ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിംകളുടെ ഉപദ്രവം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2018ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു ഫുട്ബോള്‍ മാച്ചിന് ശേഷമുണ്ടായ കാലപത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ വാഹനങ്ങളെ ആക്രമിക്കുന്നത് ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങളല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •