FACT CHECK: ഇജിപ്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ ഹമാസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦

ഇസ്രയേലിനെ ലോകത്തിന്‍റെ മുന്നില്‍ മോശമായി ചിത്രികരിക്കാന്‍ ഹമാസ് നടത്തുന്ന നാടകത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോക്ക് ഹമാസോ പാലസ്തീനുമായോ യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് മൃതദേഹങ്ങളായി കിടക്കുന്നവര്‍ ഇടയില്‍ അനങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോ ഇസ്രയേലിനെ മോശമായി ചിത്രികരിക്കാന്‍ ഹമാസ് തീവ്രവാദികള്‍ കളിക്കുന്ന നാടകമാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നു. 

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid We Verify ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ വീഡിയോ ലഭിച്ചു.

വീഡിയോയുടെ അടികുറിപ്പും വീഡിയോയെ കുറിച്ച് നല്‍കിയ വിവരണ പ്രകാരം ഈ പ്രതിഷേധം മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ്‌ മോര്‍സിയെ സൈന്യം അധികാരത്തില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്ന്‍ ഇജിപ്തിന്‍റെ തലസ്ഥാന നഗരി കായറോയിലെ അല്‍ അസര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്നു. 

എല്‍ അബ്ദില്‍ എന്ന ഈജിപ്ഷ്യന്‍ മാധ്യമം പ്രസിദ്ധികരിച്ച ഈ വീഡിയോ തന്നെയാണ് വ്യാജ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. 2013 ഇജിപ്തില്‍ സൈന്യം മോര്‍സി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് നിക്കി അധികാരം ഏറ്റെടുത്തപ്പോള്‍ ഇജിപ്തില്‍ പല ഇടതും പ്രതിഷേധമുണ്ടായി. ഇത്തരത്തില്‍ ഒരു പ്രതിഷേധമാണ് നാം വീഡിയോയില്‍ കാണുന്നത്. 

ഇതിനെ മുമ്പേ snopes.com, teyit.org എന്നി വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് ഇതിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്.

നിഗമനം

പലസ്തീനില്‍ ഹമാസ് ഇസ്രയേലിനെ മോശമായി ചിത്രികരിക്കാന്‍ ആള്‍ക്കാരെ കൊണ്ട് മരിച്ചത് പോലെ അഭിനയിപ്പിക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഇജിപ്തില്‍ 2013ല്‍ നടന്ന വിദ്യാര്‍ഥികളുടെ ഒരു പ്രതിഷേധത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇജിപ്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ ഹമാസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •