കര്‍ണാടകയിലെ പൂജാരിമാരുടെ അഞ്ച് കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നു…

ദേശിയം

കര്‍ണാടകയിലെ ഒരു അമ്പലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്ക വഞ്ചിയിൽ നിന്നും പണം എടുക്കാൻ വന്നപ്പോൾ ക്ഷേത്രത്തിലെ ഭക്തർ പറഞ്ഞു ആദ്യം പോയി അന്യ മത സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ട് ഇനി ക്ഷേത്രത്തിൽ നിന്നും എടുക്കാം എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പൂജാരിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് തോന്നുന്ന ചില വ്യക്തികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നത് നമുക്ക് കാണാം. പൂക്കാരികളും ഭക്തരും ഉദ്യോഗസ്ഥരെ തടയുകെയും ക്രിസ്ത്യന്‍/മുസ്ലിം പള്ളികളില്‍ നിന്ന് കാശ് പിരിക്കാന്‍ പറയുകയും ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ അടിക്കുറിപ്പോടെ തോന്നുന്നത് ഈ സംഭവം ഈ അടുത്ത് കാലത്തില്‍ സംഭവിച്ചതാണെന്ന്‍. കര്‍ണാടകയിലെ ഈ സംഭവം പ്രചരിപ്പിക്കുന്നവര്‍ സ്വാഗതം ചെയ്യുന്നു കുടാതെ ഈ മാറ്റം കേരളത്തിലും വേണം എന്നും അഭിപ്രായപെടുന്നു. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വസ്തുത പ്രചാരണത്തിനോട് യോജിക്കുന്നില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നല്ല ഒരു മാറ്റം….കർണാടക സർക്കാർ ഉദ്യോഗസ്ഥൻമാർ കാണിക്കവഞ്ചിയിൽ നിന്നും പണം എടുക്കാൻ വന്നപ്പോൾ ക്ഷേത്രത്തിലെ ഭക്തർ പറഞ്ഞു ആദ്യം പോയി അന്യമത സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ട് ഇനി ക്ഷേത്രത്തിൽ നിന്നും എടുക്കാം…..കേരളത്തിലെ ക്ഷേത്രങ്ങളും ഇത് മാതൃക ആക്കണം….ക്ഷേത്ര വരുമാനം ട്രഷറിയിൽ നിന്നും കൊള്ളയടിക്കുന്ന സഖാക്കൾ ഉള്ള കേരളത്തിൽ ക്ഷേത്ര സ്വത്ത് സുരക്ഷിതമല്ല….

Change started in Karnataka with one temple. When the govt servants came to collect the hundi money they demanded them to get the donations from church and mazid. Good start.”

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ട്വിട്ടരില്‍ സംഭവത്തിനോട്‌ ബന്ധമുള്ള ട്വീട്ടുകള്‍ ഉപയോഗിച്ച് തിരഞ്ഞു നോക്കി. അതില്‍ നിന്ന് ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

ഈ ട്വീട്ടിന് ലഭിച്ച പ്രതികരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ സംഭവം 5 കൊല്ലം പഴയതാണ് എന്ന് മനസിലായി. പലരും ഈ സംഭവം 2015ലേതാണ് എന്ന് അറിയിക്കുന്നുണ്ട്. കുടാതെ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീട്ടില്‍ ഇതിനെ കുറിച്ച് പ്രാദേശിക മാധ്യമമായ പ്രാജ വാണിയില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലഭിച്ചു.

ട്വീറ്റില്‍ നല്‍കിയ വിവരം പ്രകാരം സംഭവം 2015ലേതാണ്. അന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ സര്‍ക്കാരായിരുന്നു. അന്ന് വന്ന ഒരു ഹൈ കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കൊലാരിലെ കൊല്ലരമ്മ ക്ഷേത്രത്തിന്‍റെ ഭാണ്ടാരത്തില്‍ വരുന്ന ധനം സംസ്ഥാന സര്‍ക്കാരിന് അര്‍ഹതയുള്ളതാണ്. പക്ഷെ കൊല്ലരമ്മ ക്ഷേത്രം കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ആര്‍ക്കെയോലോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ASI)യുടെ കീഴിലാണ്. സംസ്ഥാന സര്‍ക്കാരിന് അമ്പലത്തിന്‍റെ വരുമാനം എടുക്കാന്‍ ഒരു അവകാശമില്ല എന്നായിരുന്നു പൂജാരിമാരുടെ വാദം. പക്ഷെ ഹൈകോടതി ഈ ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലാണ് എന്ന് ഉത്തരവിട്ടു.

ഈ ഉത്തരവ് നടപ്പിലാക്കാന്‍ എത്തിയ കളക്ടറെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തടയുന്ന പൂജാരികളുടെ വീഡിയോയാണ് നാം പോസ്റ്റില്‍ കാണുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളം തരുന്നില്ല. അമ്പലത്തിലെ പൂജയും മറ്റേ ചടങ്ങുകളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ കുടുംബം നടത്തുന്നത്. ഈ പണം സര്‍ക്കാര്‍ എടുത്ത് കഴിഞ്ഞാല്‍ ഇവിടെയുള്ള 8 പൂജാരികള്‍ എങ്ങനെ അവരുടെ കുടുംബം നോക്കും? എന്ന ചോദ്യം ക്ഷേത്രത്തിലെ ഒരു പൂജാരി ചോദിക്കുന്നതായി വാര്‍ത്ത‍യില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

PrajavaaniArchived Link

ഈ വീഡിയോയെ കുറിച്ച് ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ 2015ല്‍ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച ഇതേ വീഡിയോ ഞങ്ങള്‍ കണ്ടെത്തി.

FacebookArchived Link

ഞങ്ങള്‍ കന്നഡ അറിയാവുന്നവരോട് ഈ വീഡിയോയില്‍ പൂജാരികല്‍ “ആദ്യം പോയി അന്യ മത സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ട് ഇനി ക്ഷേത്രത്തിൽ നിന്നും എടുക്കാം” എന്ന തരത്തില്‍ വല്ല പരാമര്‍ശം നടത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ യാതൊരു പരാമര്‍ശം അവര്‍ വീഡിയോയില്‍ നടത്തുന്നില്ല എന്ന് അവര്‍ പറഞ്ഞു.

കുടാതെ ഇതിനെ മുന്നേ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച ദി ക്വിന്‍റ എന്ന വെബ്സൈറ്റ് പ്രാജവാണിയുടെ റിപ്പോര്‍ട്ടരുമായി ബന്ധപ്പെട്ടപ്പോള്‍ പൂജാരികളും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കം അമ്പലത്തില്‍ സ്ഥാപ്പിച്ച ഹുണ്ടിയിനെ തുടര്‍ന്നായിരുന്നു. കോടതിയുടെ ഉത്തരവ് പ്രകാരം അമ്പലത്തില്‍ ഹുണ്ടി സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ഹുണ്ടി സ്ഥാപ്പിക്കാതിരിക്കാന്‍ തടയുന്ന പൂജാരികളുടെ ദൃശ്യമാണ് നാം കാണുന്നത് എന്ന് അദേഹം സ്ഥിരികരിക്കുന്നു.

നിഗമനം

കര്‍ണാടകയില്‍ അഞ്ച് കൊല്ലം മുമ്പേ ഹൈകോടതി ഉത്തരവ് പ്രകാരം അമ്പലത്തില്‍ കാണിക്കവഞ്ചി സ്ഥാപിക്കാന്‍ എത്തിയ കളക്ടറെയും അന്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തടയുന്ന പൂജാരികളുടെ ദൃശ്യമാണ് നാം പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ കാണുന്നത്. കാണിക്ക വഞ്ചിയില്‍ നിന്ന് പണം എടുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പൂജാരികള്‍ തടയുന്നു എന്ന വാദം തെറ്റാണ്. കാണിക്ക വഞ്ചി സ്ഥാപിക്കരുത് എന്നായിരുന്നു പൂജാരികളുടെ ആവശ്യം. “ആദ്യം പോയി അന്യ മത സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ട് ഇനി ക്ഷേത്രത്തിൽ നിന്നും എടുക്കാം” എന്ന തരത്തിലെ യാതൊരു പരാമര്‍ശം ഈ സംഭവത്തിന്‍റെ ഇടയിലുണ്ടായിട്ടില്ല. 

Avatar

Title:കര്‍ണാടകയിലെ പൂജാരിമാരുടെ അഞ്ച് കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •