മലമ്പുഴ ഡാമിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ്; സത്യാവസ്ഥ അറിയൂ…

കൌതുകം സാമുഹികം

കേരളത്തില്‍ ഈ അടുത്ത കാലത്തില്‍ പയുത കന്നത്ത മഴയെ തുടര്‍ന്ന്‍ കേരളത്തിലെ വിവിധ ഡാമുകളുടെ വാട്ടര്‍ ലെവലില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഡാമാണ് മലമ്പുഴ ഡാം. ഈ ഡാമും ഡാമിന്‍റെ ചുറ്റുവട്ടത്തിലുള്ള ഗാര്‍ഡനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു കേന്ദ്രമാണ്. ഈ ഡാമിന്‍റെ പല വീഡിയോകളും ചിത്രങ്ങളും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. പക്ഷെ ഈ ഡാമിന്‍റെ പേരില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആ വീഡിയോ മലമ്പുഴയുടെതല്ല പകരം കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ കന്നത്ത മഴ നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ഡാമിന്‍റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകെയാണ്. വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താന്നെന്ന്‍ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

വീഡിയോയുടെ അടികുരിപ്പില്‍ ഈ വീഡിയോ മലമ്പുഴ ഡാമിന്‍റെതാണ് എന്ന് വാദിക്കുന്നുണ്ട്.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭിക്കാനായി ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച പരിനാമാങ്കല്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുട്യൂബ് വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോയില്‍ കാണുന്ന ഡാം കര്‍ണാടകയിലെ കൃഷ്ണ സാഗര്‍ ഡാമാണ്.

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കൃഷണ സാഗര്‍ ഡാമിന്‍റെതള്ള എന്ന് കണ്ടെത്തി. കൃഷണ സാഗര്‍ ഡാമിന്‍റെ ചിത്രം താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന ഡാമുമായി ഈ ഡാമിന് യാതൊരു സാമ്യമില്ല.

ഞങ്ങള്‍ റിവേഴ്സ് ഇമേജ് ഫലങ്ങളില്‍ വിണ്ടും പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുട്യൂബ് വീഡിയോ ലഭിച്ചു. വീഡിയോ 2018ലേതാണ് കുടാതെ വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോ കര്‍ണാടകയിലെ ഹസ്സാന്‍ ജില്ലയിലെ ഗോരുര്‍ ഡാമിന്‍റെതാണ്.

വീഡിയോയില്‍ കാണുന്ന ഡാമും ഫെസ്ബൂക്കില്‍ മലമ്പുഴ ഡാമിന്‍റെ പേരില്‍ പ്രചരിക്കുന്ന ഡാമും ഒന്നനെയാണ് എന്ന് നമുക്ക് വ്യക്തമായി കാണാം. ഗോരുര്‍ ഡാമിന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ താഴെ നല്‍കിട്ടുണ്ട്. ഈ ഡാം വീഡിയോയില്‍ കാണുന്ന ഡാം തന്നെയാണ് എന്ന് സ്ട്രീറ്റ് വ്യുയും താഴെ നല്‍കിയ താരതമ്യവും നോക്കിയാല്‍ വ്യക്തമാവുന്നതാണ്.

കുടാതെ വീഡിയോയില്‍ കാണുന്ന ഗോരുര്‍ ഡാമും മലമ്പുഴ ഡാമില്‍ ഒരുപ്പാട് വ്യത്യാസങ്ങളുണ്ട്. താഴെ നല്‍കിയ ചിത്രത്തില്‍ കാണിക്കുന്ന താരതമ്യത്തില്‍ രണ്ടും എത്ര വ്യത്യസ്തമാന്നെന്ന്‍ നമുക്ക് കാണാം.

ഈ വീഡിയോ ഇതിനെ മുമ്പേ മധ്യപ്രദേശിലെ ഒരു ഡാമിന്‍റെ പേരില്‍ പ്രച്ചരിക്കുകെയുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ ടീം ഇതിന്‍റെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

The Video Of The Gorur Dam In Karnataka Is Being Circulated As The Video Of The Indira Sagar Dam In Madhya Pradesh.

നിഗമനം

ഫെസ്ബൂക്കില്‍ മലമ്പുഴ ഡാമിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്തുത വീഡിയോ യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ ഹസ്സാന്‍ ജില്ലയിലെ ഗോരുര്‍ ഡാമിന്‍റെതാണ്.

Avatar

Title:മലമ്പുഴ ഡാമിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ്; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •