പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

ദേശിയം

ഇന്ത്യയും ചൈനയും തമ്മില്‍ വിണ്ടും സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇതേ സന്ദര്‍ഭത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോ ഈ അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ് എന്നാണ് വാദം. ഈ വീഡിയോ വെറും 1 മണിക്കൂറിന് അകത് നേടിയത് 200ഓളം ഷെയറുകളാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. ഈ അടുത്ത കാലത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയെ കുറിച്ച് നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പാങ്ങോംഗ് അതിര്‍ത്തിയില്‍ രാത്രി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചൈനീസ് ലിബറേഷന്‍ ആര്‍മ്മി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത പ്രത്യക്രമണമാണ് ഇന്ത്യന്‍ ആര്‍മ്മിയില്‍ നിന്നും വാങ്ങിക്കൂട്ടിയത് —-അറഞ്ചം പുറഞ്ചം ഇടിവാങ്ങി നാലുകാലില്‍ ഓടി രക്ഷപെട്ട് ചൈനീസ് ലിബറേഷന്‍ ആര്‍മ്മി. ചൈന അനധികൃതമായ കൈവശപ്പെടുത്തിയിരുന്ന ഭൂമിയും ഇങ്ങ് നൈസായി ഭാരതസേന പിടിച്ചെടുത്തു. ഇന്ത്യക്കാരന്‍റെ കൈകരുത്ത് എന്താണെന്ന് ചൈന ശരിക്കുമറിഞ്ഞ് തുടങ്ങി….

ഭാരതം ഇന്ന് എന്താണെന്ന് ശരിക്കും മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്.

ചൈന ഇപ്പോള്‍ എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും പറഞ്ഞ് വന്നിട്ടുണ്ട്…—-

മോനെ……പഴയ മൂഞ്ചിയ കോണ്‍ഗ്രസ്സ് ഭരിച്ച ഇന്ത്യയല്ല ഇത്…….

ഇത് മോദിയുടെയും സംഘത്തിന്‍റെയും പുതിയ ഭാരതം—

ഇങ്ങോട്ട് ചൊറിഞ്ഞാല്‍

അങ്ങോട്ട് കേറി മേഞ്ഞ് മാന്തിപൊളിച്ചുവിടും—

വെറും സ്ട്രോങ്ങല്ല……. ട്രിപ്പിള്‍ സ്ട്രോങ്ങ്….”

വസ്തുത അന്വേഷണം

വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് എ.ബി.പി. ന്യൂസ്‌ പ്രസിദ്ധികരിച്ച ഒരു ഹിന്ദി വാര്‍ത്ത‍ ലേഖനം ലഭിച്ചു. ഈ വാര്‍ത്ത‍ ജൂണ്‍ മാസത്തിലാണ് പ്രസിദ്ധികരിച്ചത്. വാര്‍ത്ത‍ ഇതേ വീഡിയോയെ കുറിച്ചാണ്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ABP LiveArchived Link

എ.ബി.പി. ന്യൂസ്‌ അസോസിയറ്റ് ഡിഫന്‍സ് എഡിറ്റര്‍ നീരജ് രാജ്പൂതാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തതത്. നീരജിന്‍റെ ട്വീറ്റ് പ്രകാരം ഈ വീഡിയോ മെയ്‌ മാസത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിമിലെ നാക്കു ലാ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്‍റെ ആയിര്‍ക്കാം. എന്നാലും ആധികാരികമായി ഇന്ത്യന്‍ സൈന്യം ഇതിനെ ഇതുവരെ സ്ഥിരികരിച്ചിട്ടില്ല, പക്ഷെ നിഷേധിചിട്ടുമില്ല എന്നാണ് വാര്‍ത്ത‍യില്‍ അറിയിക്കുന്നത്. നീരജ് രാജ്പൂതിന്‍റെ ട്വീറ്റ് താഴെ കാണാം.

വാര്‍ത്ത‍യില്‍ പറയുന്ന പോലെ മെയ്‌ മാസം 9ആം തിയതി ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു. ലൈവ് മിന്‍റ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ പ്രകാരം മെയ്‌ 9, 2020ന് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഉത്തര സിക്കിമിലെ നാക്കുലാ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഇരുപക്ഷത്ത് ചെറിയ പെരിക്കുകള്‍ സംഭവിച്ചിരുന്നു. ആരും മരിച്ചില്ല. ആര്‍മി പ്രകാരം സംഭവം ചെറുതാണ്. രണ്ട് സൈന്യങ്ങളും സ്ഥാപിച്ച പ്രൊട്ടോക്കോള്‍ പ്രകാരം ഇരത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും.

Live MintArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഈ അടുത്ത കാലത്തേതല്ല. വീഡിയോ പങ്ങോങ്ങ് അതിര്‍ത്തിയിലെതാണോ എന്നും സൈന്യം സ്ഥിരികരിച്ചിട്ടില്ല. ജൂണ്‍ മാസത്തിലാണ് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രാക്രം വീഡിയോ മെയ്‌ മാസത്തില്‍ സിക്കിം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്‍റെതായിരിക്കാം. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പങ്ങോങ്ങ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

Avatar

Title:പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *