യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്തര്‍ദേശീയം

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ ഭാരതീയ വേഷമായ സാരി ധരിച്ചുകൊണ്ട് “നമസ്തേ സദാ വത്സലേ” എന്ന രാഷ്ട്രീയ സ്വയം സേവ സംഘത്തിന്‍റെ പ്രാർത്ഥനാ ഗീതം ആലപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇറ്റലിയിൽ ഇത്തവണ യോഗാ ദിനത്തിൽ വിദേശ വനിതകൾ ഗാനമാലപിച്ചു എന്ന് അവകാശപ്പെട്ടു കൊണ്ട് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ഇറ്റലിയിലെ ടൂറിന് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ശേഷം പാടിയ ഗാനം”

FB postarchived link 

ഈ വീഡിയോ ഇറ്റലിയിൽ നിന്നുള്ളതാണെങ്കിലും അന്താരാഷ്ട്ര യോഗദിനം 2023 മായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ ഇതേ വീഡിയോ കഴിഞ്ഞ കൊല്ലം അതായത് 2022 ലെ യോഗാ ദിനാചരണത്തിന് ശേഷം പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. 2022 ല്‍ ഇറ്റലിയില്‍ ആചരിച്ച യോഗ ദിനത്തിലാണ് ആര്‍‌എസ്‌എസ് പ്രാര്‍ഥന ഗീതം വിദേശ വനിതകള്‍ ആചരിച്ചത്. 

2023 ലെ യോഗ ദിനത്തില്‍ ഇറ്റലിയില്‍ ആര്‍‌എസ്‌എസ് പ്രാര്‍ഥനാ ഗാനം ആലപിച്ചതായി ഏതെങ്കിലും വാര്‍ത്തകളോ റിപ്പോര്‍ട്ടുകളോ ഞങ്ങളുടെ അന്വേഷണത്തില്‍ ലഭ്യമായില്ല. 2023 ലെ യോഗ ദിനം ഇറ്റലിയില്‍  ആചരിച്ചതിന്‍റെ ചിത്രങ്ങള്‍ ചില വെബ്സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. 

ചില സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് യോഗീസ് ഫോര്‍ നേച്ചര്‍ എന്ന സംഘടനയാണ് ഇറ്റലിയില്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത് എന്ന് സംഘടനയുടെ ഇറ്റലിയന്‍ ഭാഷയിലുള്ള വെബ്സൈറ്റ് വ്യക്തമാക്കുന്നു. 

പോസ്റ്റിലെ വീഡിയോ 2022 ല്‍ ഇറ്റലിയില്‍ യോഗ ദിനം ആചരിച്ചതിന്‍റെതാണെന്നും ഈ വര്‍ഷത്തെതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയില്‍ കാണുന്ന യോഗാ ദിനാചരണത്തിന്‍റെ ദൃശ്യങ്ങള്‍ 2022 ലേതാണ്. അന്താരാഷ്ട്ര യോഗാ ദിനാചരണം 2023 മായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

Written By: Vasuki S 

Result: MISLEADING