‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

അന്തര്‍ദേശീയം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി നിസ്കരിക്കുന്ന മുസ്ലീങ്ങൾ ഇപ്പോഴും പ്രബലൻ പ്രബലർ തന്നെയാണെന്നും നാളെ ഇതേ അവസ്ഥ അഭിമുഖീകരി കേണ്ടി വരുന്ന ഇന്ത്യയ്ക്ക് ഇത് ഇതൊരു മുന്നറിയിപ്പാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ : “😳🤔👆 It’s Friday in “Paris”, “Look and Weep”.😥😭👆 😳”This is the picture of tomorrow’s India”l😳😡👆 😳,”If you don’t wake up”??😳😡 *😳. This is the last option. Can you survive? So “survive”? Otherwise, be prepared to “escape” from here, “like Kashmir”.😳😡👆👆👆👆🙏” “😳🤔👆 “പാരീസിൽ” ഇന്ന് വെള്ളിയാഴ്ചയാണ്, “നോക്കൂ കരയൂ”.😥😭👆 😳”ഇത് നാളത്തെ ഇന്ത്യയുടെ ചിത്രമാണ്”l😳😡👆 😳,”നിങ്ങൾ ഉണർന്നില്ലെങ്കിൽ”??😳😳😳😳😳 . ഇതാണ് അവസാന ഓപ്ഷൻ. നിങ്ങൾക്ക് അതിജീവിക്കാൻ കഴിയുമോ? അപ്പോൾ “അതിജീവിക്കുക”? അല്ലെങ്കിൽ, “കാശ്മീർ പോലെ” ഇവിടെ നിന്നും “രക്ഷപ്പെടാൻ” തയ്യാറാവുക.😳😡👆👆👆👆🙏”

FB postarchived link 

പൊതുനിരത്തിൽ അർപ്പിക്കുന്ന നമസിന്‍റെ വൈറലായ വീഡിയോ റഷ്യയിലെ മോസ്‌കോയിൽ നിന്നുള്ളതാണെന്നും ഫ്രാൻസിലെ പാരീസിൽ നിന്നല്ലെന്നും തെറ്റായ അവകാശവാദമാണ് ഇതെന്നും  അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

പശ്ചാത്തലത്തിൽ കാണുന്ന പള്ളി റഷ്യയിലെ മോസ്‌കോയിലാണെന്ന് കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് സൂചന ലഭിച്ചു. വീഡിയോ ഫ്രാന്‍സില്‍ നിന്നുള്ളതാണ് എന്നു അവകാശപ്പെട്ടുകൊണ്ട്  2022 മെയ് മാസത്തിലും പല സാമൂഹ്യ മാധ്യമ ഉപയോക്താക്കളും ഇതേ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയ്ക്ക് ലഭിച്ച മറുപടികളില്‍ തന്നെ ഇത് റഷ്യയിലെ മോസ്കോയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഞങ്ങൾ റഷ്യയിലെ മോസ്കോ കത്തീഡ്രൽ മസ്ജിദിനെ  ജിയോലൊക്കേറ്റ്  ചെയ്തു. ഒരേ ആരാധനാലയം തന്നെയാണ് ഇതെന്ന് ഉറപ്പിച്ചു. 

കൂടാതെ, മോസ്കോ കത്തീഡ്രൽ മസ്ജിദിന്‍റെ ചിത്രങ്ങൾ പരിശോധിച്ചപ്പോള്‍ സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റുകളിലും റിപ്പോർട്ടുകളിലും  വൈറല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ഒരേ ആരാധനാലയം തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞു. 

വീണ്ടും തിരഞ്ഞപ്പോള്‍ 2013 ൽ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ലഭിച്ചു. വീഡിയോ ദൃശ്യങ്ങളുമായി വളരെ സാമ്യതയുള്ളതാണ് ചിത്രം.  ബിബിസി വേൾഡ് കറസ്‌പോണ്ടന്‍റ് ഓൾഗ ഇവ്‌ഷിനയുടെ ട്വീറ്റ് വിശദമാക്കുന്നത് ഈദ്-അൽ-അദ്ഹയുടെ വേളയിൽ മോസ്കോയിൽ ആളുകൾ പ്രാർത്ഥിക്കുന്നതിന്‍റെ ചിത്രമെന്നാണ്.  

ഈ ഫോട്ടോയിൽ നമുക്ക് പശ്ചാത്തലത്തിൽ ഉയരമുള്ള കെട്ടിടം കാണാൻ കഴിയും, വൈറലായ വീഡിയോയിൽ അത് അവസാനം കാണാം. 

2022 മെയ് 3 ന് പ്രസിദ്ധീകരിച്ച, മോസ്കോ ടൈംസിന്‍റെ ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി, നൂറുകണക്കിന് മുസ്ലീങ്ങൾ റഷ്യൻ കത്തീഡ്രൽ മസ്ജിദിൽ മാർക്ക് ഈദ് അൽ-ഫിത്തർ പ്രമാണിച്ച് പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയെന്നും സ്ഥല പരിമിതിയുണ്ടെന്നും അതിനാൽ ആരാധകർ പലപ്പോഴും ചുറ്റുമുള്ള തെരുവുകളിലേക്കും വ്യാപിച്ചിരുന്നാണ് പ്രാര്‍ഥന നടത്തിയതെന്നും വാര്‍ത്ത അറിയിക്കുന്നു. വാർത്താ റിപ്പോർട്ടിലെ ചിത്രങ്ങളിലൊന്ന് വൈറലായ വീഡിയോയിലെ ലൊക്കേഷനുമായി പൊരുത്തപ്പെടുന്നതാണ്. 

വീഡിയോ എപ്പോഴത്തേതാണെന്ന്  കൃത്യമായി  പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും റഷ്യയിലെ മോസ്‌കോയിലെ മോസ്‌കോ കത്തീഡ്രൽ മോസ്‌കാണ് ലൊക്കേഷൻ എന്നും ഫ്രാൻസിലെ പാരിസ് അല്ലെന്നും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിഞ്ഞു.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ സമീപകാല  ഫ്രാന്‍സില്‍ നിന്നുള്ളതല്ല. റഷ്യയിലെ മോസ്കോയില്‍ നിന്നുള്ളതാണ്. ഫ്രാന്‍സുമായോ അവിടെ നില്‍നില്‍ക്കുന്ന സംഘര്‍ഷവുമായോ വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •