FACT CHECK: ഈ വീഡിയോ ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

സാമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദി ഒരു സഭയെ സംബോധനം ചെയ്യുന്നത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യക്ക് അധ്യക്ഷസ്ഥാനം ലഭിച്ചു എന്ന പ്രചരണത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ബ്രിട്ടണിലേതുമല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അന്താരാഷ്ട്ര തലത്തിലെ സഭയെ അഭിസംബോധന ചെയ്യുന്നതായി കാണാം. ഈ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: “കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ്.. ❤❤🙏. ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി  🇮🇳

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വാദം എത്രത്തോളം സത്യമാന്നെന്ന്‍ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോ സുക്ഷിച്ച് നോക്കി. വീഡിയോയില്‍ നമുക്ക് നിലവിലെ യു.എസ്. പ്രസിഡന്‍റ് ജോ ബൈഡനെ കാണാം. കുടാതെ വേദിയില്‍ അമേരിക്കയുടെ ദേശിയ പതാകയും നമുക്ക് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പല തവണ അദ്ദേഹത്തിന് സ്റ്റാണ്ടിങ്ങ് ഓവെഷന്‍ ലഭിക്കുന്നതും നമുക്ക് കാണാം. ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ യുട്യൂബില്‍ വീഡിയോ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അഞ്ച് കൊല്ലം മുമ്പേ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.

ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ജൂണ്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പാര്‍ലമെന്‍റിന്‍റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തതിന്‍റെതാണ്. അമേരിക്കയുടെ തലസ്ഥാനം വാഷിംഗ്‌ടണ്‍ ഡി.സിയിലെ ക്യാപിറ്റല്‍ ഹിലിലാണ് ഈ പ്രസംഗം നടന്നത്. ഈ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലവരും അമേരിക്കന്‍ സെനട്ടര്‍മാരാണ് അല്ലാതെ വിഭിന്ന രാജ്യങ്ങളുടെ പ്രതിനിധികളല്ല. അന്നത്തെ വൈസ് പ്രസിഡന്‍റും ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റുമായ ജോ ബൈഡന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി നമുക്ക് കാണാം.

ഇനി ബ്രിട്ടണില്‍ ഈയിടെ 53 രാജ്യങ്ങളുടെ യോഗം നടന്നുവോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. ഈയിടെ ഇത്തരത്തില്‍ യാതൊരു യോഗം നടന്നതായി കണ്ടെത്തിയില്ല. പക്ഷെ 2021ല്‍ രവാന്‍ഡയുടെ തലസ്ഥാന നഗരമായ ക്കിഗാളിയില്‍ കോമണ്‍വേല്‍ത്ത് രാജ്യങ്ങളുടെ ഭരണാധികാരികളുടെ ഒരു യോഗമുണ്ട് എന്ന് കണ്ടെത്തി. ഇതിനെ കോമണ്‍വേല്‍ത്ത് ഹെഡ്സ് ഓഫ് ഗവര്‍ണമെന്‍റ മീറ്റിംഗ് (CHOGM) എന്ന് പറയും. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ബ്രിട്ടണിന്‍റെ കോളനികളായിരുന്ന ഇന്ത്യ  അടക്കം 54 രാജ്യങ്ങളുടെ ഒരു സംഘമാണ്. എല്ലാ രണ്ട് കൊല്ലങ്ങളില്‍ ഈ രാജ്യങ്ങളുടെ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തും. ഈ യോഗത്തിനെയാണ് CHOGM എന്ന് പറയുന്നത്. ഈ യോഗത്തിന്‍റെ ആതിഥേയ൦ നിര്‍വഹിക്കുന്ന രാജ്യത്തിന്‍റെ തലവനായിരിക്കും യോഗത്തിന്‍റെ അധ്യക്ഷസ്ഥാനത്തില്‍ ഇരിക്കുന്നത്. ഈ കൊല്ലം ചേരാന്‍ ഇരിക്കുന്ന യോഗത്തിന്‍റെ ചെയര്‍പെര്‍സണ്‍ രവാന്‍ഡയുടെ രാഷ്‌ട്രപതി പൌള്‍ കഗാമേ ആയിരിക്കും. 

2018ല്‍ കൂടിയ യോഗം ബ്രിട്ടണില്‍ ആയിരുന്നു. ഈ യോഗത്തിന്‍റെ ചെയര്‍പെര്‍സണ്‍ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മെയ്‌ ആയിരുന്നു. ഈ യോഗത്തിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. 2016ല്‍ പ്രധാനമന്ത്രി മോദി അമേരിക്കയിലെ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ അധ്യക്ഷസ്ഥാനം നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോ ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •