
പ്രധാനമന്ത്രി മോദി The Kashmir Files സിനിമ കാണുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്, മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി എന്നിവരെ കാണാം. വീഡിയോയില്‍ നമുക്ക് ദി കശ്മീര്‍ ഫയല്‍സിന്റെ ഗാനം ‘ഹം ദേഖെംഗെ (Hum Dekhenge)’ നമുക്ക് കേള്‍ക്കാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#കശ്മീർ ഫയൽസ് വീക്ഷിക്കുന്ന പ്രധാന മന്ത്രി മോദിജി 🥰🥰
ഇന്നത്തെ മരണമാസ്സ് വീഡിയോ♥️🚩
#ജയ് ഹിന്ദ് 🇮🇳🇮🇳”
വീഡിയോ ഇതേ അടികുറിപ്പ് ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന മറ്റേ ചില വീഡിയോകള്‍ നമുക്ക് താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ വീഡിയോ സത്യത്തില്‍ പ്രധാനമന്ത്രി ദി കശ്മീര്‍ ഫയല്‍സ് കാണുന്നതിന്റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ദി ഐ.ബി. ടൈംസ്. പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനത്തില്‍ പറയുന്നത് പ്രധാനമന്ത്രി മോദി 2016ല്‍ ചാന്ദ് കാദ്രി അഫ്സല് ചിസ്തി എന്ന സുപ്രസിദ്ധ സുഫി ഗായകനുടെ കവ്വാലി കേള്‍ക്കുന്നതിനിടെ വികാരാധീനമായ നിമിഷങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്.

ലേഖനം വായിക്കാന്‍- IBT | Archived Link
രാജ്യ സഭയിലെ വിരമിക്കാന്‍ പോകുന്ന അംഗങ്ങള്‍ക്ക് വേണ്ടി മാര്‍ച്ച് 15, 2016ന് ന്യൂ ഡല്‍ഹിയില്‍ ചന്ദ് കാദ്രിയുടെ കവ്വാലിയുടെ പരിപാടി ഒരുക്കിയിരുന്നു. ഈ പരിപാടിയില്‍ പ്രധാനമന്ത്രി മോദിയടക്കം ലോകസഭ-രാജ്യ സഭയുടെ അംഗങ്ങളും ഉപരാഷ്ട്രപതി ഹാമീദ് അന്സാരിയുമുണ്ടായിരുന്നു. “മേരി ജാന്‍ ജായെ വതന്‍ കെ ലിയെ…” എന്ന ഗാനം കേട്ടിട്ടാണ് പ്രധാനമന്ത്രി മോദി വികാരാധീനനായത്.
ഈ പരിപാടിയുടെ വീഡിയോ ചാന്ദ് കാദ്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ നമുക്ക് കാണാം.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി The Kashmir Files കാണുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 6 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രധാനമന്ത്രി മോദിയുടെ The Kashmir Files കാണുന്നത്തിന്റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയെ വീഡിയോ…
Fact Check By: Mukundan KResult: False
