
ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.
“ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ ചെയ്യുക പ്രിയ ഹിന്ദുക്കളെ 🙏🏻🙏🏻🙏🏻 _ഹിന്ദു നിഷ്പക്ഷ നക്കികൾ_ തയ്യാറാകൂ ☠️ _നിങ്ങളുടെ സന്തതികളോ നിങ്ങളുടെ വാർദ്ധക്യമോ ഇതുപോലെ മരിക്കാനിടയില്ല_ ☠️ ഒരു സ്ഥലത്ത്, വിദേശ മതത്തിന്റെ ജനസംഖ്യ വർദ്ധിക്കുമ്പോൾ, ഹിന്ദുക്കൾ അമുസ്ലിം ജനസംഖ്യയിലേക്ക് എത്തുന്നു *ഒത്തൊരുമിച്ചാൽ ജീവിതമുണ്ട്, ഒന്നിച്ചില്ലെങ്കിൽ എല്ലാവരും അധഃപതിച്ചവരാണ്*” എന്നാണ് വൈറലായ പോസ്റ്റിന്റെ അടിക്കുറിപ്പ്. .
എന്നാല്‍ അടിക്കുറിപ്പില്‍ ആരോപിക്കുന്നതുപോലെ അക്രമികള്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരല്ല.
വസ്തുത ഇതാണ്
വീഡിയോ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഭട്ടു കലനിൽ നിന്നാണ് സംഭവമെന്ന് പരാമർശിക്കുന്ന വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. ദൈനിക് ഭാസ്‌കർ റിപ്പോർട്ട് അനുസരിച്ച്, നവംബർ 3 നാണ്- സംഭവം, ദാബി കലൻ ഗ്രാമത്തിലെ ഒരു ക്ഷേത്ര പൂജാരിയെ ഒരു സംഘം ആളുകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുകയും സംഭവം റെക്കോർഡ് ചെയ്യുകയും ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ പൂജാരിയെ സ്വദേശമായ മദ്ധ്യപ്രദേശിലേക്ക് മാറ്റുന്നതിന് മുമ്പ് മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ബാറ്റ് സൂക്ഷിക്കാൻ വിസമ്മതിച്ചതിനാണ് പൂജാരിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. പുരോഹിതൻ ഒരു സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് നാട്ടുകാരുടെ ആക്രമണത്തിൽ കലാശിച്ചതായും ചില വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി ഫത്തേഹാബാദ് പോലീസിന്‍റെ ഒരു ട്വീറ്റും അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
ഇത് സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ ചിലതില്‍ പോലീസിന്‍റെ ഭാഷ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ മുസ്ലിം ആണെന്ന് ഒരിടത്തും പരാമര്‍ശമില്ല.
തുടർന്ന് ഞങ്ങളുടെ പ്രതിനിധി ഭട്ടു കാലൻ പോലീസ് സ്റ്റേഷനിലെ സ്റ്റേഷനുമായി ബന്ധപ്പെട്ടു, വൈറലായ വീഡിയോയിൽ പൂജാരിയെ മര്‍ദ്ദിക്കുന്നവര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരല്ലെന്ന് എസ്എച്ച്ഒ ഓം പ്രകാശ് വ്യക്തമാക്കി. വൈറലായ അവകാശവാദം പൂർണ്ണമായും തെറ്റാണ്. ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചതിനെ ചൊല്ലി പണ്ഡിറ്റും ആൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. അതിനുശേഷം ആൺകുട്ടികൾ പണ്ഡിറ്റിനെ മർദ്ദിച്ചു. ഈ കേസിൽ നാല് ആൺകുട്ടികളും അറസ്റ്റിലായിട്ടുണ്ട്. ഈ സംഭവം വർഗീയ സംഭവമല്ല, കുറ്റാരോപിതരും ഉൾപ്പെട്ടവരുമെല്ലാം ഹിന്ദുക്കളാണ്.
കൂടാതെ വാർത്തയെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ഞങ്ങൾ ഫത്തേഹാബാദ് പോലീസിലെ പിആർഒ ഭീം സിംഗിനെ ബന്ധപ്പെട്ടു. സംഭവം നടന്നത് ഫത്തേഹാബാദിൽ ആണെന്ന് സ്ഥിരീകരിച്ച അദ്ദേഹം, 2020 ലാണ് പ്രതികളായ യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വർഗീയ സംഭവമല്ല.”
സംഭവത്തിന്‍റെ എഫ്‌ഐആര്‍ ലഭ്യമാണ്. ഇതില്‍ പ്രതികളുടെ പേര് നല്കിയിട്ടുണ്ട്. മുസ്ലിം നാമധാരികള്‍ ഇല്ലെന്നത് വ്യക്തമാണ്

രണ്ടു കൊല്ലം മുമ്പ് അതായത് 2020 ലാണ് വീഡിയോയില്‍ കാണുന്ന സംഭവം ഹരിയാനയിലെ ഫത്തേഹാബാദ് ഭട്ടു കാലൻ ഗ്രാമത്തില്‍ നടന്നത്. പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്
നിഗമനം
പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഹരിയാനയിലെ ഫത്തേഹാബാദില്‍ ഭട്ടു കാലൻ ഗ്രാമത്തില്‍ നാലു ആണ്‍കുട്ടികള്‍ ക്ഷേത്ര പൂജാരിയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങളാണിത്. പ്രതികള്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരല്ല. ഇക്കാര്യം പോലീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
