പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Misleading അന്തര്‍ദേശീയം

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രചരണം 

പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി ചേര്‍ത്ത്  ഘോഷയാത്രനടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ പ്രധാനമന്ത്രി മോദിയുടെ സമീപകാല യുഎസ് സന്ദർശനത്തിനിടെ ഉണ്ടായ ഒരു സംഭവമാണ് എന്ന സൂചനയോടെയാണ് പ്രചരണം. “അങ്ങനെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ട് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ അവിടത്തെ ജനങ്ങൾ തൂക്കിലേറ്റികൊണ്ട് അവരുടെ വിജയം ആഘോഷിക്കുന്ന 👇👇👇

FB postarchived link

എന്നാല്‍ പ്രധാനമന്ത്രി മോദി അടുത്തിടെ നടത്തിയ  യുഎസ് സന്ദർശനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി  

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2019-ൽ ഒരു പോസ്റ്റു ചെയ്ത ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു കൊണ്ടാണ്  ട്വീറ്റ്. “അദ്ദേഹത്തിന് വിദേശത്ത് വളരെയധികം പ്രശസ്തി ലഭിക്കുന്നു”.

അതേ വീഡിയോ 2019ലും 2021ലും യഥാക്രമം പലരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും വീഡിയോ ഇപ്പോഴത്തെതല്ലെന്നും പഴയതാണെന്നും വ്യക്തമാണ്.

2019-ൽ യുഎസിൽ നടന്ന മോദി വിരുദ്ധ പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ, 2019 സെപ്റ്റംബർ 20-ന് ഒരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, പ്രവാസികളിലെ കശ്മീരികളുടെ ഗ്രൂപ്പുകൾ, ദക്ഷിണേഷ്യൻ സഖ്യകക്ഷികൾ, സഭാ നേതാക്കൾ തുടങ്ങിയവര്‍ യുഎൻ ജനറൽ അസംബ്ലിയുടെ 74-ാമത് സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത ദിവസം യുഎൻ ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹിന്ദു ദേശീയ സർക്കാരിനുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരിലെ അധിനിവേശം അവസാനിപ്പിക്കുക, കശ്മീരികളുടെ സ്വയം നിർണ്ണയാവകാശം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ന്യൂയോർക്കിലെ ഈസ്റ്റ് 47-ാം സ്ട്രീറ്റിലെ ഡാഗ് ഹാമർസ്‌കോൾഡ് പ്ലാസയിലാണ് പ്രതിഷേധം നടന്നത്.

കൂടാതെ E 47 സ്ട്രീറ്റിൽ പ്രതിഷേധം നടക്കുന്നതായി ഞങ്ങൾ ചില വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗൂഗിൾ മാപ്‌സിൽ ന്യൂയോർക്കിലെ 47-ആം സ്ട്രീറ്റിൽ ഡാഗ് ഹാമർസ്‌കോൾഡ് പ്ലാസ കാണാം. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വീഡിയോകൾ സമീപകാലത്തേതല്ല. മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയുള്ളതാണ്  പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍. എങ്കിലും ഇവ 2019ലേതാണ്. പ്രധാനമന്ത്രി മോദിയുടെ ഇപ്പോഴത്തെ യുഎസ് സന്ദര്‍ശനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: Misleading