Hijab Row | പാകിസ്ഥാനിലെ പഴയ വീഡിയോ നിലവിലെ ഹിജാബ് വിവാദവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വര്‍ഗീയം

ഹിജാബിന് വേണ്ടി പ്രതിഷേധിക്കുന്ന സ്ത്രികള്‍ ഇന്ത്യയുടെ ദേശിയ പതാകയെ തീ കൊളുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സ്ത്രികളും കുട്ടികളും പാകിസ്ഥാന്‍റെ പതാക പിടിച്ച് ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം. പിന്നിട് ഇവര്‍ ഇന്ത്യന്‍ ദേശിയ പാതാകയെ കത്തിച്ച് അപമാനിക്കുകയും ചെയ്യുന്നു. വീഡിയോ നിലവില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

വെറും ഹിജാബ് ആണ് പ്രശ്നം എന്ന് കരുതിയവർക്ക് തെറ്റി

ആ പിന്നിൽ ഇളകുന്ന കൊടി ശ്രദ്ധിച്ച് നോക്കു നമ്മുടെ നാട്ടിലും കാണാം.

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി വീഡിയോകള്‍ നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.

എന്നാല്‍ എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് യുട്യൂബില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2020 മുതല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

YouTube

വീഡിയോയുടെ തലക്കെട്ട് പ്രകാരം വീഡിയോയില്‍ കാണുന്നവര്‍ പാകിസ്ഥാനി യുട്യൂബറും ആക്ടിവിസ്റ്റുമായ സാജിദ ആഹ്മാദും മന്‍സൂര്‍ ബലോച്ചിന്‍റെതാണ്. സാജിദ ആഹ്മാദ് ഇന്ത്യക്കെതിരെ സ്ഥിരമായി പ്രചരണം നടത്തുന്നതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജിദ അഹ്മദ് ഇന്ത്യന്‍ പതാക കീറിയതിനെ തുടര്‍ന്ന് വിവാദത്തില്‍ വന്നിരുന്നു. സാജിദ അഹ്മദ് 2019ല്‍ ഇന്ത്യക്കെതിരെ നടത്തിയ റാലിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്.

ഈ വീഡിയോയില്‍ സാജിദ അഹ്മദ് പറയുന്നത് ഈ റാലി കശ്മീര്‍ പ്രശ്നത്തിന് വേണ്ടിയാണ് അവര്‍ സംഘടിപ്പിച്ചത്. ഇതില്‍ ഹിജാബിനെ കുറിച്ച് യാതൊരു പരാമര്‍ശമില്ല. കുടാതെ ഈ വീഡിയോയ്ക്ക് ഇന്ത്യയില്‍ നിലവില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം

ഹിജാബ് വിവാദവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന വീഡിയോ ഇന്ത്യയിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ 2019ല്‍ പാകിസ്ഥാനില്‍ ഇന്ത്യക്കെതിരെ സാജിദ അഹ്മദ് എന്ന പാകിസ്ഥാനി യുട്യൂബ൪ നടത്തിയ റാലിയുടെതാണ്.

Avatar

Title:Hijab Row | പാകിസ്ഥാനിലെ പഴയ വീഡിയോ നിലവിലെ ഹിജാബ് വിവാദവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: Misleading