
വിവരണം
രാജ്യത്ത് തുടരുന്ന കര്‍ഷക സമര വേദികളില്‍ നിന്നും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണിവിടെ കൊടുത്തിട്ടുള്ളത്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനുള്ളിലേയ്ക്ക് ആളുകള്‍ ചെറിയ പാത്രങ്ങളും ഗ്ലാസുകളും നീട്ടുന്നതും കാറിനുള്ളില്‍ ഉള്ളയാള്‍ അവയിലേയ്ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതുമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം അനുസരിച്ച് ദൃശ്യങ്ങള്‍ ഹരിയാനയിലെ സമര വേദിയില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെടുന്നു.
ഫാക്റ്റ് ക്രെസണ്ടോ വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ ഇത് ഹരിയാനയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ളതല്ലെന്നും പഴയ വീഡിയോ ആണെന്നും വ്യക്തമായി.
വസ്തുതാ വിശകലനം
ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളാക്കിയ ശേഷം പ്രധാനപ്പെട്ട ചില ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ 2020 ഏപ്രില്‍ മാസം മുതല്‍ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി.
വീഡിയോ പഞ്ചാബിലെ ഭിയോറ എന്നാ ഗ്രാമത്തില്‍ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു. 2020 ഏപ്രില്‍ 11 ന് പ്രസിദ്ധീകരിച്ച വീഡിയോ ചുവടെ:
മദ്യം ലഭിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ ആരും മാസ്ക് ധരിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. അതായത് മാസ്ക് നിര്‍ബന്ധമാക്കുന്നതിന് മുമ്പേയുള്ള വീഡിയോ ആണിത് എന്നര്‍ത്ഥം.
പ്രസ്തുത വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണ്…ഇതു സന്ദര്‍ഭത്തിലെതാണ് എന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ലഭ്യമായാലുടന്‍ ഞങ്ങള്‍ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. ഏതായാലും 2020 മുതല്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവിലെ കര്‍ഷക സമരവുആയി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല. 2020 ഏപ്രില്‍ മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണിത്.

Title:FACT CHECK: ഹരിയാനയില്‍ കര്‍ഷക സമരക്കാര്‍ക്ക് മദ്യം നല്‍കുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
