RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം സാമൂഹികം

കർണാടക ഹിജാബ് വിവാദങ്ങള്‍ക്കിടയിൽ, ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച സ്ത്രീകൾക്ക് നേരെ ബക്കറ്റില്‍ മലിന ജലം കോരിയെടുത്ത് എറിയുന്നത് കാണാം. സ്ത്രീകള്‍ ഓ‌ഡി‌ഐ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു യുവാക്കളാണ്  മുസ്ലീം സ്ത്രീകൾക്ക് നേരെ അഴുക്കുവെള്ളം എറിയുന്നത് എന്നു കാവി വീഡിയോയിൽ കാണിക്കുന്നു എന്ന അവകാശവാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങളും സംഘര്‍ഷങ്ങളും ചൂടു പിടിക്കുകയാണ്. ഈ സംഭവം ആധാരമാക്കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഒപ്പം നല്കിയ വിവരണം ഇങ്ങനെ: “അവരുടെ പ്രശ്നം സ്കൂൾ യൂണിഫോം ആയിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവർ എന്നും ഇങ്ങനെ തന്നെയായിരുന്നു…👇”

archived linkFB post

കര്‍ണ്ണാടകയില്‍ നിന്നുള്ള സംഭവമാണ് എന്ന് ഓഡിയന്‍സ്  തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്‍റുകള്‍  ശ്രദ്ധിച്ചാല്‍ മനസിലാകും. 

വീഡിയോ ഇന്‍ഡ്യയില്‍ നിന്നുള്ളതല്ലെന്നും ഇപ്പോൾ നടക്കുന്ന ഹിജാബ് വിവാദവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും . സത്യത്തിൽ ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ഞങ്ങള്‍ 2019 ല്‍ തന്നെ ഫാക്റ്റ് ചെക്ക് ചെയ്ത് കണ്ടെത്തിയിരുന്നു. അന്ന് സംഘീകളുടെ ആര്‍ഷ ഭാരത സംസ്ക്കാരം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിരുന്നത്. ലേഖനം ഇവിടെ വായിക്കാം: 

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണിത്. 

വസ്തുത ഇങ്ങനെ 

2019 ഫെബ്രുവരിയിൽ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയർ ചെയ്തിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ജൂനിയർമാരെ റാഗിംഗ് ചെയ്യുന്ന വീഡിയോ ആണിത് എന്ന്  അവകാശപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രചരണങ്ങള്‍.

2019 ഫെബ്രുവരി 24-ന് ഇതേ വീഡിയോ പോസ്‌റ്റ് ചെയ്‌ത ഒരു യുട്യൂബ് ചാനല്‍ ലഭിച്ചു. “ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ശ്രീലങ്കയിൽ (ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ശ്രീലങ്ക) വംശീയ വിദ്വേഷത്തിന്‍റെ പേരില്‍ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്യുന്നു ” എന്നാണ് വീഡിയോയുടെ തലക്കെട്ട്.

2019-ൽ പുതിതു എന്ന മാധ്യമം  പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച്, ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ റാഗിംഗ് സംഭവമാണ് വീഡിയോയിലുള്ളത് എന്നു അറിയിക്കുന്നു. 

കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാം. 2019-ൽ ശ്രീലങ്കയിൽ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികൾ നടത്തിയ റാഗിംഗിന്‍റെതാണ് വീഡിയോ. 

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

Video From A Sri Lankan University In 2019 Shared As Muslim Women Harassed In India.

നിഗമനം 

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ക്ക് നിലവില്‍ കര്‍ണ്ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല. കിഴക്കന്‍ ശ്രീലങ്കയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ 2019 ല്‍ നടന്ന റാഗിംഗിന്‍റെതാണ് വീഡിയോ. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •