
ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു. അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.
ഇതിനിടെ കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
തുർക്കിയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓര്‍ക്കാപ്പുറത്ത് എത്തിയ ഭൂചലനം മൂലം അടുക്കളയാകെ കുലുങ്ങുന്നതും ജീവനക്കാര്‍ പരിഭ്രാന്തരായി എന്തു ചെയ്യണമെന്നറിയാതെ പകയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “Inside visuals of Turkey Famous Hotel …
#Turkey #TurkeyEarthquake #Turkiye #Turkish #TurkeyQuake #turkeyhelp #turkifsa #Turquia #Syria #syriaearthquake #Syria_earthquake #Syrian”
എന്നാൽ ദൃശ്യങ്ങള്‍ തുർക്കിയിലെ ഭൂകമ്പത്തിൽ നിന്നുള്ളതാണോയെന്ന് അന്വേഷിച്ചപ്പോള്‍ ഇത് 2020 ലേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമായി.
വസ്തുത ഇങ്ങനെ
തുര്‍ക്കി ഭൂചലനവുമായി ബന്ധപ്പെട്ടുള്ള കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഞങ്ങൾ വൈറൽ വീഡിയോ കണ്ടെത്തി. 2020 ൽ പ്രസിദ്ധീകരിച്ച നിരവധി ടർക്കിഷ് വാർത്താ റിപ്പോർട്ടുകളിൽ ഈ വീഡിയോകൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മില്ലിയെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് തുർക്കിയിലെ ഇസ്മിറിൽ 2020 ൽ ഭൂകമ്പമുണ്ടായി. 2020 ഒക്ടോബർ 30 നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2020 ഒക്ടോബർ 31-ന് അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോ ദൃശ്യങ്ങള്‍ ഞങ്ങൾ യുട്യൂബിൽ കണ്ടെത്തി.

യുഎസ് ജിയോളജിക്കൽ സർവേ (USGS) പ്രകാരം തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി വീഡിയോയുടെ വിവരണം പറയുന്നു.
2020 ഒക്ടോബർ 30 ന് ഈജിയൻ കടലിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇസ്മിറിൽ കുറഞ്ഞത് 20 കെട്ടിടങ്ങളെങ്കിലും തകർന്നതായി ഇറാനിയൻ വാർത്താ ഏജൻസിയായ മഹർ റിപ്പോർട്ട് ചെയ്യുന്നു. തുർക്കി –യെനിസ്ഫാക്ക് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഭൂകമ്പം അനുഭവപ്പെട്ട ഇസ്മിറിലെ പൗരന്മാർ പരിഭ്രാന്തരായി തുടങ്ങിയ നിമിഷങ്ങൾ ഫൂട്ടേജിൽ കാണാം.

അൽ ജസീറയും ദി ഗാർഡിയനും ഈ ഭൂകമ്പത്തെക്കുറിച്ച് 2020 റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം തുർക്കിയിലെ ഇസ്മിറിലും ഗ്രീക്ക് ദ്വീപായ സമോസിലും ഉണ്ടായ ഭൂകമ്പത്തിൽ 27 പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാം.
तुर्की में भूकंप का पुराना सीसीटीवी फ़ुटेज हाल का बताकर किया वायरल।
നിഗമനം
വൈറലായ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റിദ്ധാരയുണ്ടാക്കുന്നതാണ്. അടുത്തിടെ തുർക്കില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ നിന്നുള്ളതല്ല ഈ വീഡിയോ ദൃശ്യങ്ങള്‍. വീഡിയോ 2020 ൽ തുർക്കിയിലെ ഇസ്മിറിൽ ഭൂകമ്പ സമയത്ത് റെക്കോർഡുചെയ്‌തതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…
Fact Check By: Vasuki SResult: MISLEADING
