പ്രയാഗ് രാജില്‍ നിന്നുള്ള പഴയ വീഡിയോ ഗ്യാന്‍വാപിയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. കോടതിയുടെ വിധി വന്ന ശേഷം മാത്രമേ പ്രശ്നങ്ങളുടെ മുകളിൽ തീരുമാനം ഉണ്ടാവുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം 

ശിവലിംഗം  കണ്ടെത്തിയതിനാൽ മസ്ജിദ് ഇനി അവിടെ അപ്രസക്തമാണെന്ന് ഒരു കൂട്ടം ഭക്തർ വാദിക്കുന്നുണ്ട്. ഈ വാദത്തിനെതിരെയും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.  ഇത്തരത്തിൽ നടന്ന ഒരു പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നു എന്നു വാദിച്ച് ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.  ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ” ശിവലിംഗം കണ്ടെത്തിയ ഗ്യാൻവാപ്പിയിൽ ഇനി ഒരു ചെറുവിരൽ അനക്കാൻ ഞങ്ങൾ സമ്മതിക്കില്ല ” പറഞ്ഞു തീർന്നതേ ഓർമ്മയുള്ളൂ ശേഷം സ്ക്രീനിൽ 😜

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി 

വസ്തുത ഇതാണ്

പോസ്റ്റിലെ വീഡിയോ വ്യക്തത ഇല്ലാത്തതാണ്. ഞങ്ങൾ വീഡിയോയുടെ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ മറ്റു സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചില വീഡിയോകൾ ലഭിച്ചു. 2021 ജൂലൈ മൂന്നാം തീയതി സമാജ് വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡില്‍ ഇതേ വീഡിയോ നൽകിയിട്ടുണ്ട്. 

ഒപ്പം ഹിന്ദി ഭാഷയില്‍ നൽകിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ  ഇങ്ങനെ: “പ്രയാഗ്‌രാജിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സമാജ് വാദി പാർട്ടി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ പ്രാകൃത ലാത്തി ചാർജ് അങ്ങേയറ്റം അപലപനീയമാണ്!

അധികാരം അടിച്ചമർത്തി നേടിയ വിജയത്തിന്‍റെ പൊള്ളയായ ആഘോഷം അധികനാൾ നീണ്ടുനിൽക്കില്ല.

സംസ്ഥാനത്തെ യുവാക്കളും കർഷകരും സ്ത്രീകളും പെൺമക്കളും ചേർന്ന് 2022ൽ സമാജ് വാദി പാർട്ടി സർക്കാർ രൂപീകരിക്കും.”

അതായത് 2021 ജൂലൈ മൂന്നിനു പ്രസിദ്ധീകരിച്ച ഈ വീഡിയോയ്ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗ്യാന്‍വാപി മസ്ജിദ് സംഭവവുമായി യാതൊരു ബന്ധവുമില്ല.

സംഭവത്തെ കുറിച്ചുള്ള മാധ്യമവാർത്തകൾ ലഭ്യമാണ്.  താഴെയുള്ള വീഡിയോയില്‍ പോസ്റ്റില്‍ നല്കിയിരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. 

ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ സമയത്ത് ക്രമക്കേടുകൾ നടന്നു എന്നാരോപിച്ച് സമാജ് വാദി പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പോലീസ് തടയാൻ ശ്രമിച്ച സന്ദര്‍ഭത്തില്‍ നടന്ന സംഘർഷത്തിന്‍റെ വീഡിയോയാണ് പോസ്റ്റിൽ കാണുന്നത്.  ഗ്യാന്‍വാപി സംഭവവുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന്  ഇതിനാൽ തന്നെ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് പല മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.

navbharattimes | jansatta

ഗ്യാന്‍വാപി സംഭവവുമായി പോസ്റ്റിലെ വീഡിയോയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോയ്ക്ക് ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സംഭവവുമായി യാതൊരു ബന്ധവുമില്ല. 2021 ജൂലൈയില്‍ ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്‍റെ സമയത്ത് സമാജ്‌വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയപ്പോൾ പോലീസ് നേരിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ നൽകിയിട്ടുള്ളത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രയാഗ് രാജില്‍ നിന്നുള്ള പഴയ വീഡിയോ ഗ്യാന്‍വാപിയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.