FACT CHECK: മതസൗഹാര്‍ദ്ദം പകര്‍ത്തുന്ന ഈ വീഡിയോ ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

ദേശിയം

ഒരു സര്‍ദാര്‍ജിയും മുസ്ലിം സുഹൃത്തുക്കളുടെ മതസൌഹാര്‍ദ്ദം പകര്‍ത്തുന്ന ഒരു വീഡിയോ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതാണ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‍റെതല്ല എന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും എന്താണ്ന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മോകളില്‍ നല്‍കിയ വീഡിയോയില്‍ നീല വസ്ത്രം ധരിച്ച് കുദ്രപുരത്തിരിക്കുന്ന ഒരു സര്‍ദാര്‍ജി തന്‍റെ മുസ്ലിം സുഹൃത്തുക്കളെ കെട്ടിപ്പിട്ടിച്ച് സൌഹാര്‍ദ്ദം പ്രകടിപ്പിക്കുന്ന ഒരു രംഗം നമുക്ക് കാണാം. ഈ മതസൌഹാര്‍ദ്ദം പകര്‍ത്തുന്ന രംഗം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ നിന്ന് ആണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 

കർഷക സമരത്തിൽ നിന്ന് മനസ്സിന് കുളിരേകുന്ന ഒരു രംഗം… ഇന്ത്യൻ ജനതക്ക് പൊതുവായി ഒരു പ്രശ്നം വരുമ്പോൾ വർഗീയ വാദികൾ ഒഴിച്ച് എല്ലാമനുഷ്യസ്നേഹികളും ഒറ്റക്കെട്ടാണ്എന്ന തിരിച്ചറിവ്

ഇതേ അടികുറിപ്പ് കോപ്പി-പേസ്റ്റ് ചെയ്ത് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

ഇന്നി നമുക്ക് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid We Verify ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് വീഡിയോയിനെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. റിവേഴ്സ് ഇമേജ് അന്വേഷണം ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ഷെയര്‍ ചാറ്റ് പോസ്റ്റ്‌ ലഭിച്ചു.

Screenshot: Video available on Sharechat since September.

മുകളില്‍ നല്‍കിയ ഷെയര്‍ ചാറ്റ് പോസ്റ്റ്‌ സെപ്റ്റംബര്‍ 2020നാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതേ വീഡിയോയാണ് പോസ്റ്റിലും നമുക്ക് കാണുന്നത്. പോസ്റ്റ്‌ രണ്ട് മാസം പഴക്കമുള്ളതാണ് എന്ന് നമുക്ക് സ്ക്രീന്‍ഷോട്ടില്‍ കാണാം. വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാലും നവംബര്‍ അവസാനം ആരംഭിച്ച ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഈ വീഡിയോയിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

Archived Link

നിഗമനം

നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ പഴയതാണ്. സെപ്റ്റംബര്‍ മുതല്‍ ഈ വീഡിയോ ഷെയര്‍ ചാറ്റില്‍ ലഭ്യമാണ്.

Avatar

Title:മതസൗഹാര്‍ദ്ദം പകര്‍ത്തുന്ന ഈ വീഡിയോ ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •