പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യണമെന്ന് ആഹ്വാനം നടത്തിയപ്പോള്‍ വേദി പൊട്ടി വീണു എന്ന് വ്യാജപ്രചരണം…

അന്തര്‍ദ്ദേശീയ൦

“മുഹമ്മദ്‌ നബി തന്‍റെ സ്വപ്നത്തില്‍ വന്ന് പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യാന്‍ നിര്‍ദേശിച്ചു; ഇത് സത്യമല്ലെങ്കില്‍ ഈ വേദി പൊട്ടി പോകും” എന്ന് പറഞ്ഞ മൌലാനയുടെ വേദി തകര്‍ന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

തമിഴില്‍ വോയിസ്‌ ഓവര്‍ കൊടുത്ത ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ നല്‍കിയ വോയിസ്‌ ഓവറില്‍ പറയുന്നത് തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രചരണ വേദി തകരുന്നതായി കാണാം. ഈ സംഭവത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

എന്‍റെ സ്വപ്നത്തിൽ വന്ന് മുഹമ്മത് പറഞ്ഞു.. പാകിസ്ഥാനിൽ ഉള്ള ജൂതൻമാരെ നിർമാജനം ചെയ്യാൻ പറഞ്ഞു എന്നു ഇനി മുഹമ്മദ്‌ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഈ സ്റ്റേജ് ഇടിഞ്ഞു വീഴട്ടെ .. പിന്നെ കോയക്ക് സംഭവിച്ചത് എന്താണെന്ന് നേരിട്ട് കാണുക..😂😂😂

എന്നാല്‍ യഥാര്‍തത്തില്‍ വീഡിയോയില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഇതിനെ മുമ്പും ഇസ്രയേലിലെ ജൂതന്മാരുടെ വംശഹത്യ നടത്താന്‍ പാകിസ്ഥാനിലെ ഒരു മൌലാന പൊതുവേദിയില്‍ നിന്ന് ആഹ്വാനം ചെയ്തപ്പോള്‍ വേദി തകര്‍ന്ന് വീണു എന്ന് വാദിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ വെളിപെടുത്തി ഞങ്ങള്‍ നടത്തിയ ഫാക്റ്റ് ചെക്കിന്‍റെ റിപ്പോര്‍ട്ട്‌ നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.


Also Read : FACT CHECK: പാകിസ്ഥാനില്‍ വേദി തകര്‍ന്നു വീഴുന്ന പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…


ഈ സംഭവം 2018ല്‍ പാകിസ്ഥാനിലെ പെഷവാരില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് സിറാജുൽ ഹഖ് ഉൾപ്പെടെ പല പാർട്ടി നേതാക്കളും പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ളതാണ് സംഭവം. മൊഹമന്ദ് ജില്ലയിൽ നടന്ന റാലി വേദി തകർന്നു വീഴുകയാണ് ഉണ്ടായത് സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ നമുക്ക് താഴെ കാണാം.

വേദിയിലുണ്ടായിരുന്ന പ്രാസംഗികൻ എന്താണ് പറഞ്ഞത് എന്നറിയാനായി ഞങ്ങൾ ഞങ്ങളുടെ അഫ്ഗാൻ ടീമുമായി ബന്ധപ്പെട്ടു. അവർ ഞങ്ങളെ അറിയിച്ചത് പ്രാസംഗികൻ പറയുന്നത് പഷ്‌തൂ ഭാഷയാണ്. വേദിയിലിരിക്കുന്ന നേതാക്കളെ പരിചയപ്പെടുത്താന്‍ തുടങ്ങുങ്ങുകയായിരുന്നു പ്രാസംഗികൻ. അപ്പോഴേക്കും വേദി തകർന്നു വീഴുകയാണ് ഉണ്ടായത്.  ആരും പരിഭ്രമിക്കേണ്ടതില്ല എന്നും അപകടകരമായ യാതൊരു അവസ്ഥയും ഇല്ലെന്നും തുടർന്ന് അവർ അനൗൺസ് ചെയ്യുന്നുണ്ട്. ഈ വീഡിയോയാണ് തമിഴ് ഭാഷയിൽ  ശബ്ദആലേഖനം ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

വാര്‍ത്ത‍ വായിക്കാന്‍- The Tribune | Archived Link

പാക്കിസ്ഥാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌ പ്രകാരം വേദിക്ക് താങ്ങാന്‍ പറ്റുന്ന പരമാവധി ഭാരത്തില്‍ അധികം ഭാരം ആയതിനാലാണ് വേദി പൊട്ടി വീന്നത്. ഈ സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയില്ല എന്ന് ജമാഅത്തെ ഇസ്ലാമിയുടെ വക്താവ് കൈസര്‍ ശരീഫ് മാധ്യമങ്ങളെ അറിയിച്ചു. 

നിഗമനം

4 കൊല്ലം മുമ്പേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ തെറ്റായ വിവരണത്തോടെയാണ് 

സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യണമെന്ന് ആഹ്വാനം നടത്തിയപ്പോള്‍ വേദി പൊട്ടി വീണു എന്ന് വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.