
UP തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന പശ്ചാതലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്തിനാണ് യോഗി വീഡിയോയില്‍ കരയുന്നത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തേങ്ങി തേങ്ങി കരയുന്നതായി കാണാം. അദ്ദേഹം സഭയില്‍ പ്രസങ്ങിക്കുകയാണ് എന്ന് തോന്നുന്നു. സഭയിലെ അംഗങ്ങളും സ്പീക്കറും അദ്ദേഹത്തിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും നമുക്ക് കേള്‍ക്കാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“ 😂😂എന്നെ ആരും ബഹുമാനിക്കുന്നില്ല. എന്നെ നോക്കുന്നത് ചാണകത്തിന്റെ രൂപത്തിൽ ആണ് ഞാൻ കശായ വസ്ത്രം ധരിച്ച വ്യക്തി അല്ലിയോ ഇത്തിരി ?😂😂😂”
എന്നാല്‍ എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് എ.ബി.പി. ന്യൂസ് അവരുടെ എ.ബി.പി. അസ്മിത എന്ന യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ ഫാക്റ്റ് ചെക്ക് വീഡിയോ ലഭിച്ചു.
Embed Video
വീഡിയോയില്‍ പറയുന്നത് ഈ സംഭവം 2007ലേതാണ്. അന്ന് യോഗി ആദിത്യനാഥ് ഗോരഖ്പൂറിന്റെ എം.പി. ആയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അന്ന് മുലായം സിംഗ് യാദവായിരുന്നു. അദ്ദേഹം യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂറില്‍ നടന്ന കലാപങ്ങളുമായി ബന്ധപെട്ട് പല കേസുകള്‍ എടുത്തിരുന്നു. കുടാതെ യോഗിയെ ഗോരഖ്പൂറില്‍ പോകാനും പോലീസ് അന്ന് സമതിച്ചില്ല. ഇതിനെ തുടര്‍ന്ന് ലോകസഭയില്‍ പ്രസംഗം നടത്തുന്നത്തിനിടെ അദ്ദേഹം കരഞ്ഞു. എനിക്കെതിരെ രാഷ്ട്രീയപരമായി ഗൂഡാലോചനയുടെ ഭാഗമായി ഇത്തരം നടപടികള്‍ ഉണ്ടാക്കുന്നു എന്ന് ആരോപിച്ച് അദ്ദേഹം കരയാന്‍ തുടങ്ങി. ഇതിനു ശേഷം നമുക്ക് അന്ന് സ്പീകര്‍ ആയിരുന്ന സിപിഎമിന്റെ സോമനാഥ് ചാറ്റര്ജീയുടെയും ശബ്ദം കേള്‍ക്കാം.
2007 ഗോരഖ്പൂര്‍ കലാപം:
2007ല്‍ മുഹറം ആചരിക്കുന്നത്തിനിടെ ഗോരഖ്പൂറില്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷം കലാപത്തിലേക്ക് മാറി തുടര്‍ന്ന് ഇതില്‍ രാജ് കുമാര്‍ അഗ്രഹാരി എന്നൊരു ഹിന്ദു യുവാവ് കൊലപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ഗോരഖ്പുറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു കുടാതെ ഇവിടെ നേതാക്കളെ പ്രസംഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഈ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഗോരഖ്പൂര്‍ എം.പി. യോഗി ആദിത്യനാഥ് ഗോരഖ്പൂറില്‍ പോയി പ്രസംഗിച്ചു. ഇതിനു ശേഷം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കാലാപത്തില്‍ 10 പേര് മരിച്ചിരുന്നു.

വാര്‍ത്ത വായിക്കാന്‍-Indian Express | Archived Link
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന യോഗി ആദിത്യനാഥ് കരയുന്നതിന്റെ വീഡിയോ പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യകതമാകുന്നു. 2007ല്‍ ലോകസഭയില്‍ ഒരു പ്രസംഗത്തിനിടെയാണ് അന്ന് ഗോരഖ്പൂര്‍ എം.പിയായിരുന്ന യോഗി ആദിത്യനാഥ് കരഞ്ഞത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്റെ വൈറല്‍ വീഡിയോ പഴയതാണ്…
Fact Check By: Mukundan KResult: Missing Context
