FACT CHECK: പ്ലേറ്റുകള്‍ നക്കി വൃത്തിയാക്കുന്നതിന്‍റെ ഈ വീഡിയോ ഡല്‍ഹിയിലെ നിസാമുദ്ദിന്‍ മര്‍ക്കസിലെതല്ല; സത്യാവസ്ഥ അറിയൂ…

Coronavirus ദേശിയം

കൊറോണവൈറസ്‌ ബാധ വ്യാപകമായി രാജ്യത്തില്‍ പല സംസ്ഥാനങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം ഇത് വരെ രാജ്യത്തില്‍ 2301 കോവിഡ്‌19 പോസിറ്റീവ് കേസുകള്‍ കണ്ടെതിട്ടുണ്ട്. ഇതില്‍ നിന്ന് 156 പേരുടെ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട് അതേസമയം 56 പേര്‍ക്ക് ഈ രോഗത്തിന്‍റെ മുന്നില്‍ ജീവന്‍ നഷ്ടപെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മര്‍ക്കസ് നിസാമുദ്ദിന്‍ സംഭവം വെളിയില്‍ വന്നതിന് ശേഷം പല സംസ്ഥാനങ്ങളില്‍ കോവിഡ്‌19 ബാധിച്ചവരുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ച്യതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചാരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചില മുസ്‌ലിങ്ങള്‍ പ്ലേറ്റുകള്‍ നക്കി വെക്കുന്നതിന്‍റെ വീഡിയോയാണ് സാമുഹ്യ മാധ്യമങ്ങളില്‍ മാര്‍ക്കസ് നിസാമുദ്ദിനിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ വൈറല്‍ ആവുന്നത്. ഈ വീഡിയോ അന്വേഷണത്തിനായി ഞങ്ങള്‍ക്ക് വാട്ട്സാപ്പില്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. വീഡിയോ പഴയതാണെന്നും  ഡല്‍ഹിയില്‍ നടന്ന സംഭവമായി ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ലെന്നും എന്ന ഞങ്ങള്‍ക്ക് മനസിലായി. എന്താണ് വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നതും, വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താനെന്നും നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പ് സന്ദേശം-

വീഡിയോ-

WhatsApp Video 2020-04-03 at 10.47.11 from Gaius Julius Caesar on Vimeo.

വസ്തുത അന്വേഷണം

വീഡിയോ പഴയതാണ് കഴിഞ്ഞ കൊല്ലം മുതല്‍ ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ഹിന്ദി ടീം ഈ വീഡിയോയുടെ വസ്തുതകള്‍ അന്വേഷിച്ച് താഴെ നല്‍കിയ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു.

क्या मुस्लिम लोग ईद के अवसर पर हिन्दुओं को खाना देने के पहले थाली, कटोरी और चम्मचों पर अपना थूक लगा कर दे रहें हैं ?

വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ജൂലൈ 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് മനസിലാവുന്നു. ഇയടെയായി നടന്ന മാര്‍ക്കസ് നിസാമുദ്ദിന്‍റെ സംഭവമോ രാജ്യം നേരിടുന്ന കോവിഡ്‌19 എന്ന ആരോഗ്യ പ്രതിസന്ധിയോടോപ്പമോ ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ല എന്ന് ഇതോടെ തെളിയുന്നു.

വീഡിയോയില്‍ കാണുന്നത് മുസ്‌ലിങളില്‍ ഷിയാ വിഭാഗത്തില്‍ പെട്ട ദാവൂദി ബോഹ്ര സമുദായത്തിലെ വിശ്വാസികളാണ്. ഭക്ഷണം പാഴാക്കാതെ ഇരിക്കാനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് വീഡിയോയില്‍ നല്‍കിയ വിവരണത്തില്‍ നിന്ന് മനസിലാക്കുന്നത്.

നിഗമനം

വീഡിയോയ്ക്കു ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനിലെ സംഭവമും കോവിഡ്‌19 മാഹാമാരിയുമായി യാതൊരു ബന്ധവുമില്ല. വീഡിയോ ഏകദേശം ഒന്നര കൊല്ലം മുമ്പേ മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ്.

Avatar

Title:FACT CHECK: പ്ലേറ്റുക്കള്‍ നക്കി വിരുത്തിയാക്കുന്നതിന്‍റെ ഈ വീഡിയോ ഡല്‍ഹിയിലെ നിസാമുദ്ദിന്‍ മാര്‍ക്കസിലെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •