കുവൈറ്റില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ നിലവിലെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദ്ദേശീയ൦

കുവൈറ്റില്‍ RSS പ്രവര്‍ത്തകന്‍ ഖുറാനില്‍ ചവിട്ടി അപമാനിച്ചതിന് പുറമേ കുവൈറ്റിലെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് ബിജെപി വക്താവ് നടത്തിയതായി പറയപ്പെടുന്ന പ്രവാചകനിന്ദയെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രതിഷേധവുമായി പലരും ഇത് കൂട്ടി ചേര്‍ക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍  ഈ സംഭവം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ചിലര്‍ ഒരു വ്യക്തിയെ മര്‍ദിക്കുന്നതായി കാണാം. അറബിയില്‍ സംഭാഷണവും കേള്‍ക്കാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

കുവൈറ്റിൽ ഹോട്ടൽ ജോലി ചെയ്യുന്ന സംങ്കി ഖുർആനിൽ ചവിട്ടി അവനെ ആധിത്യ മര്യാദയോടെ തന്നെ നന്നായി സൽക്കരിച്ചു ശേഷം ടിക്കറ്റും കൊടുത്തു ശാഖയിലേക്കയച്ചു.ശിഷ്ടകാലം ചാണകം തിന്നും ഗോമൂത്രം കുടിച്ചുംജീവിച്ചോളും.”

ഈ വീഡിയോയെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പോസ്റ്റില്‍ നല്‍കിയിട്ടില്ല. പോസ്റ്റുമായി പ്രതികരിക്കുന്ന ഫെസ്ബൂക്ക് യുസറുകള്‍ ഈ വീഡിയോയെ നിലവില്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബിജെപി വക്താവ്  മൊഹമ്മദ്‌ നബിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമായും കൂട്ടി ചേര്‍ക്കുന്നുണ്ട്.  എന്നാല്‍ എന്താണ് ഈ വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ പ്രധാന ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ പഴയതാണ് എന്ന് മനസിലായി. വീഡിയോ 2020ല്‍ കുവൈറ്റില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്‌. 2020ല്‍ കുവൈറ്റിലെ ഒരു മാധ്യമം ഈ സംഭവത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തത് നമുക്ക് താഴെ കാണാം.

Archived Link

ട്വീറ്റില്‍ നല്‍കിയ വിവരം പ്രകാരം കുവൈറ്റിലെ ഒരു ഏഷ്യന്‍ വ്യക്തി പരിശുദ്ധ ഖുര്‍ആനിനെ ചവിട്ടി. ഈ സംഭവത്തെ തുടര്‍ന്ന് രോഷാകുലമായ യുവാകള്‍ ഇയാളെ മര്‍ദിച്ചു. 25 സെപ്റ്റംബറിനാണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്‍ സെപ്റ്റംബര്‍ 27, 2020ന് കുവൈറ്റിന്‍റെ അഭ്യെന്ദ്ര മന്ത്രാലയം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ വഴി ഈ സംഭവത്തെ കുറിച്ച് ഒരു പത്ര കുറിപ്പ് ഇറക്കിയിരുന്നു. അറബിഭാഷയിലുള്ള ഈ പത്ര കുറിപ്പ് നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Archived Tweet

വാര്‍ത്ത‍ കുറിപ്പില്‍ കുവൈറ്റ് സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ്:

“പരിശുദ്ധ ഖുറാനിനെ അപമാനിച്ച് മതവികാരം പ്രണപ്പെടുത്തിയ ഏഷ്യന്‍ വ്യക്തിയെ കുവൈറ്റിലെ ക്രിമിനല്‍ സെക്യുരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.” ഈ വ്യക്തി മനപൂര്‍വം പരിശുദ്ധ ഖുര്‍ആനിനെ അപമാനിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുന്നത് എന്നും പത്ര കുറിപ്പുടെ തര്‍ജ്ജമയില്‍ നിന്ന് മനസിലാകുന്നു. സംഭവത്തിനെ കുറിച്ച് പത്ര കുറിപ്പിലും വാര്‍ത്തകളിലും ഇത്രയേ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂ. അറസ്റ്റിലായ വ്യക്തി എത് രാജ്യത്തിലെയാണ്, ഏത് മതത്തില്‍ വിശ്വസിക്കുന്നതാണ് കുടാതെ അറസ്റ്റിലായ വ്യക്തിയുടെ രാഷ്ട്രിയത്തിനെ കുറിച്ചും യാതൊരു വിവരം എവിടെയും ലഭ്യമല്ല. 

അതിനാല്‍ ഈ വ്യക്തി ആരാണ്, ഈ കുറ്റം ചെയ്യാന്‍ എന്താണ് ഇയാളെ പ്രേരിപ്പിച്ചത് എന്നത്തിനെ കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ പറ്റില്ല. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ ബിജെപി പ്രവര്‍ത്തകര്‍ ഈയിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2020ല്‍ കുവൈറ്റില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 2020ല്‍ ഒരു ഏഷ്യന്‍ വ്യക്തി കുവൈറ്റില്‍ ഖുര്‍ആനെ ചവിട്ടി അപമാനിച്ചത്തിനെ തുടര്‍ന്ന് അവിടെയുള്ള ജനങ്ങള്‍ ഇയാളെ മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നിലവില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുവൈറ്റില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ നിലവിലെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •