ബംഗാളില്‍ തീവണ്ടി കാരണം നിസ്കാരം തടസപ്പെട്ടപ്പോള്‍ മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചുവെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം

പശ്ചിമ ബംഗാളില്‍ ട്രെയിന്‍റെ വിസ്സല്‍ കാരണം നിസ്കാരം തടസപെട്ടത്തിന് മഹിശാസുര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്ലിങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കപെടുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

തീവണ്ടിയുടെ ശബ്ദം നിസ്കാരത്തെ ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ബംഗാളിലെ മുർഷിദാബാദിലെ മഹിഷാസുര റയിൽവെ സ്റ്റേഷൻ ജിഹാദികൾ ആക്രമിക്കുന്നു.

#islam #hindu

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടിലും കാണാം.

എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഉന്നയിച്ച വാദം സത്യമാണോ ഇല്ലയോ എന്ന് അറിയാന്‍ നമുക്ക് വീഡിയോ പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് സ്റ്റേഷന്‍റെ പേര് നവോപാറ മഹിശാസുര്‍ എന്ന് കാണും. ഈ സ്റ്റേഷനില്‍ നടന്ന ആക്രമണത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ 2019 ഡിസംബറില്‍ ഈ വീഡിയോ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

പോസ്റ്റ്‌ കാണാന്‍-Facebook

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് CAB (പൌരത്വ ബില്‍)നെ പ്രതിഷേധിക്കുന്നവര്‍ നാവോപാറ മാഷിശാസുര്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കുന്നു എന്നാണ്. ഇതില്‍ നിസ്കാരത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. 

സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ബംഗാളിലെ തദ്ദേശ മാധ്യമ വെബ്സൈറ്റ് വര്‍ത്തമാന്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ ഞങ്ങള്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നത് CAAക്കെതിരെ നടക്കുന്ന പ്രതിഷേധം ആക്രമണാത്മകമായി മാറി. നിമ്തീത, പോരാദംഗ, നാവോപാറ മഹിശാസുര്‍ എന്നി റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കപെട്ടു.

ഞങ്ങള്‍ ജംഗിപൂര്‍ പോലീസുമായി ബന്ധപെട്ടപ്പോള്‍ ജംഗിപൂര്‍ എസ്. ഡി.പി.ഓ. ബിദ്യുത് തരാഫ്ദാര്‍ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെ: “ഈ സംഭവം ഇപ്പോഴത്തെതല്ല, പഴയതാണ്. നിലവില്‍ ഇത്തരത്തില്‍ യാതൊരു സംഭവം ഇവിടെ നടന്നിട്ടില്ല. തീവണ്ടിയുടെ വിസ്സല്‍ കാരണം നിസ്കാരം തടസപ്പെട്ടത്തിനെ തുടര്‍ന്ന് മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു എന്നത് വ്യാജ വാര്‍ത്ത‍യാണ്.

വൈല്‍ഡ്‌ ഫിലംസ് ഇന്ത്യ പ്രസിദ്ധികരിച്ച വീഡിയോയിലും നമുക്ക് ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.

ഈ ഫാക്റ്റ് ചെക്ക്‌ മറ്റേ ഭാഷകളില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക:

നിഗമനം

തീവണ്ടി കാരണം നിസ്കാരം തടസപെട്ടതിനാല്‍ മുസ്ലിങ്ങള്‍ പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2019ല്‍ CAAക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്നതാണ്. നിസ്കാരം തടസപെടുത്തിയെ കാരണമാണ് ഈ കൂട്ടര്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തത് എന്ന പ്രചരണം വ്യാജമാണെന്ന് ബംഗാള്‍ പോലീസ് വ്യക്തമാക്കി.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗാളില്‍ തീവണ്ടി കാരണം നിസ്കാരം തടസപ്പെട്ടപ്പോള്‍ മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചുവെന്ന് വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •