
വിവരണം
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “രാജ്‌നാഥ് സിംഗിന്റെ മുന്നിൽ കരഞ്ഞു ബി.ജെ.പി എം.പിമാർ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. രാജ്‌നാഥ് സിങിനോട് ഒരു സംഘം സംസാരിക്കുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങളോടൊപ്പം “എൻആർസി ക്കെതിരായ ജനരോഷം ഭയപ്പെട്ട് രാജ്‌നാഥ് സിംഗിന്റെ മുമ്പിൽ അപേക്ഷിക്കുന്ന ബിജെപി എംപി. ഇന്ന് എഴുപത് ശതമാനം ജനങ്ങളും കോപിഷ്ഠരായിക്കൊണ്ടിരിക്കുന്നു. അവരുടെ കോപം ഇരട്ടിച്ചു കൊണ്ടിരിക്കുന്നു. താങ്കളെ എനിക്ക് നന്നായിട്ടറിയാം, ഒരേ വിരിപ്പിൽ കിടന്നുറങ്ങിയവരാണ് നമ്മൾ. ഇപ്പോൾ ഞാൻ നിങ്ങളോട് ഭിക്ഷ യാചിക്കുകയാണ്. വലിയ തെറ്റാണ് സംഭവിക്കുന്നത്. അങ്ങേയറ്റം നിങ്ങളോടു അപേക്ഷിക്കുകയാണ്.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. അവരുടെ സംഭാഷണത്തിന്‍റെ പരിഭാഷ എന്ന മട്ടിലാണ് ഈ വാചകങ്ങൾ നൽകിയിരിക്കുന്നത്.
archived link | FB post |
ഈ വീഡിയോയിൽ ബിജെപി എംഎൽഎ രാജേന്ദ്ര സിംഗാണ് വീഡിയോ ദൃശ്യങ്ങളിൽ രാജ്‌നാഥ് സിംഗിനോട് അപേക്ഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്ന അപേക്ഷയാണോ പോസ്റ്റിൽ ആവകാശപ്പെടുന്നതുപോലെ ബിജെപി എംഎൽഎ നടത്തുന്നത്…? നമുക്ക് വീഡിയോ ദൃശ്യങ്ങളുടെ യാഥാർഥ്യം പരിശോധിക്കാം
വസ്തുതാ വിശകലനം
ഈ വീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളുപയോഗിച്ച് വിവിധ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിൽ നിന്നും പ്രധാനപ്പെട്ട ഒരെണ്ണം എടുത്ത് റിവേഴ്‌സ് ഇമേജ് പരിശോധന നടത്തിനോക്കി. അപ്പോൾ യു ട്യൂബിൽ ഈ വീഡിയോ 2018 സെപ്റ്റംബർ ഒന്നാം തിയതിയും പത്താം തിയതിയും പന്ത്രണ്ടാം തിയതിയും അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു.

ഒരു വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് : രാജി വയ്ക്കുന്നതിന് മുമ്പ് ബിജെപി എംഎൽഎ രാജേന്ദ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് നടത്തുന്ന അപേക്ഷ: പട്ടികജാതി പട്ടിക വർഗ നിയമത്തിന്റെ കാര്യത്തിൽ 22% നു വേണ്ടി 75 % ത്തിന്റെ വിരോധം സമ്പാദിക്കരുത്. തലമുറകൾ നശിക്കും. ഞാൻ അപേക്ഷിക്കുകയാണ്.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി ബിജെപിയുടെ വക്താവ് ഭരത് പാണ്ഡ്യയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രതികരണം താഴെ കൊടുക്കുന്നു :

ഈ വീഡിയോ സംബന്ധിച്ച മാധ്യമ വാർത്തകളൊന്നും ലഭ്യമല്ല. പക്ഷേ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ 2018 സെപ്റ്റംബറിൽ യൂട്യൂബിൽ അപ്‍ലോഡ് ചെയ്‌തിട്ടുള്ളതാണ്. ഇപ്പോഴത്തെ പൗരത്വ ഭദഗതി നിയമവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഈ വീഡിയോയുടെ വസ്തുത അന്വേഷണം ഞങ്ങളുടെ ഗുജറാത്തി ടീം ചെയ്തിരുന്നു. താഴെയുള്ള ലിങ്കില്‍ ലേഖനം വായിക്കാവുന്നതാണ്.
શું ખરેખર ભાજપના 88 સાંસદોએ રાજનાથસિંહને NRC અને CAA પરત લેવાની માંગ કરી…? જાણો શું છે સત્ય…
നിഗമനം
ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ബിജെപി എംഎൽഎ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് അപേക്ഷിക്കുന്നത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നല്ല. പട്ടികജാതി പട്ടിക വർഗ നിയമവുമായി ബന്ധപ്പെട്ട ഒരു അഭ്യർത്ഥന ബിജെപി എംഎൽഎ രാജേന്ദ്ര സിംഗ് 2018 ൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനോട് നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്.

Title:രാജ്‌നാഥ് സിംഗിനോട് ബിജെപി എംഎൽഎമാർ അപേക്ഷിക്കുന്നത് പൗരത്വ നിയമം പിൻവലിക്കണമെന്നല്ല..
Fact Check By: Vasuki SResult: False
