FACT CHECK: കഴിഞ്ഞ കൊല്ലത്തെ വീഡിയോ ഡല്‍ഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിക്കുന്നു…

രാഷ്ട്രീയം

ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ക്ക് പൈസ നല്‍കി കൈവിരലില്‍ ബലം പ്രയേഗിച്ച് മഷി പുരട്ടി വോട്ട് നല്‍കാന്‍ സമതിച്ചില്ല എന്ന് ആരോപിച്ചു ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്‍റെ കീശയില്‍ 500 രൂപയിട്ട് കൈവിരലില്‍ ബലപൂര്‍വം മഷി പുരട്ടി വോട്ട് ചെയ്യരുത് എന്ന് പറഞ്ഞു എന്ന ആരോപണം ഉന്നയിക്കുന്നു. ഈ വീഡിയോ ഡല്‍ഹിയിലെതാണെന്നും ഇയിടെ നടന്ന തെരെഞ്ഞെടുപ്പിനോട് ബന്ധപെട്ടതാണെന്നുമുള്ള  തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പക്ഷെ വീഡിയോയില്‍ സംസാരിക്കുന്ന ഭാഷയുടെ രിതി കുറിച്ച് വ്യത്യസ്തമാണ്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയ്ക്ക് ഡല്‍ഹി തെരെഞ്ഞെടുപ്പുമായി ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം നടത്തി. ഈ വീഡിയോക്ക് ഡല്‍ഹി തെരെഞ്ഞെടിപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന വീഡിയോയും ലിങ്കും താഴെ നല്‍കിട്ടുണ്ട്-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഡൽഹി യിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു . BJP ക്കാർ വന്നു , 500 രൂപ തന്നു . കയ്യിൽ മഷി പുരട്ടി തന്നു , വോട്ട് ചെയാൻ പോളിംഗ് ബൂത്തിലേക്ക് വരണ്ട എന്ന് പറഞ്ഞു . ഒരു ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ ഇതേ പരാതിയുമായി വന്നിരിക്കുന്നു .”

ഇതേ അടികുരിപ്പോടെ ഇതേ വീഡിയോ പ്രചരിപ്പിക്കുന്ന അന്യ ചില പോസ്റ്റുകള്‍ ഇപ്രകാരം:

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് കേട്ടാല്‍, 50 സെക്കന്റ്‌ ദൈര്‍ഘ്യത്തില്‍ പത്ര പ്രവർത്തകൻ  എന്തിനാണ് നിങ്ങള്‍ ഇരിക്കുന്നത്, എന്താണ് നിങ്ങളുടെ ആവശ്യങ്ങൾ എന്ന് ചോദിക്കുമ്പോള്‍ മറുപടി നല്‍കുന്ന വ്യക്തി ബിജെപി സ്ഥാനാര്‍ഥിയുടെ പേര് മഹിന്ദ്ര നാഥ് പണ്ടേ എന്ന് പറയുന്നു. മഹേന്ദ്ര നാഥ് പണ്ടേ ബിജെപിയുടെ എം. പിയാണ്. അദേഹം യുപിയിലെ ചണ്ടവലിയില്‍ നിന്നാണ് കഴിഞ്ഞ കൊല്ലം മത്സരിച്ച് വിജയിച്ചത്. ഈ ഒരു ഊഹം വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ കഴിഞ്ഞ കൊല്ലം മെയ്‌ മാസത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാന് എന്ന് മനസിലായി. യുപിയിലെ ചണ്ടവലിയില്‍ ദളിത്‌ വോട്ടര്‍മാരെ വോട്ട് നല്‍കാന്‍ സമ്മതിക്കുന്നില്ല എന്ന ആരോപണം ബിജെപിക്ക് നേരെ സമാജവാദി പാര്‍ട്ടി ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് ന്യൂസ്‌ 18 അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

News18Archived Link

യുപിയിലെ ചണ്ടവലി ലോകസഭ മണ്ഡലത്തിലെ താരാജിവന്‍പു൪ എന്ന ദളിത്‌ ഭുരിപക്ഷമുള്ള ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ദളിത്‌ വോട്ടര്‍മാരെ നിര്‍ത്താനായി അവര്‍ക്ക് 500 രൂപ നല്‍കി കൈവിരലില്‍ ബലപൂര്‍വ്വം മഷി പുരട്ടി എന്ന ആരോപണം ചില ഗ്രാമവാസികൾ ഉന്നയിക്കുന്നതാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്. കുടാതെ വീഡിയോയില്‍ ചണ്ടവലി ജില്ലയുടെ എസ്.ഡി.എം. കുമാര്‍ ഹര്‍ഷിന്‍റെ പ്രതികരണവും നമുക്ക് കേള്‍കാം. ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തും എന്ന് ആശ്വസാനം അദേഹം വീഡിയോയില്‍ നല്‍കുന്നുണ്ട്. ഇതേ കാര്യം വാര്‍ത്ത‍യിലും നമുക്ക് വായിക്കാം.

ഈ സംഭവത്തിനെ കുറിച്ച് വീഡിയോ വാര്‍ത്ത‍ താഴെ കാണാം.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണമായി തെറ്റാണ്. വീഡിയോയ്ക്ക് ഡല്‍ഹി തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു.

Avatar

Title:FACT CHECK: കഴിഞ്ഞ കൊല്ലത്തെ വീഡിയോ ഡല്‍ഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •