വന്ദേമാതരം പാടി പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

രാഷ്ട്രീയം

ഞായറാഴ്ച പകിസ്ഥാനെ  ക്രിക്കറ്റില്‍ ഇന്ത്യ തോല്‍പ്പിച്ചു. ഈ മാച്ച് നടന്നത് ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്. ഇന്ത്യയുടെ വിജയം ആഘോഷിച്ച് വന്ദേമാതരം പാടുന്ന ഇന്ത്യന്‍ ആരാധകരുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലത്തെയാണ് എന്ന് കണ്ടെത്തി എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ സ്റ്റേഡിയത്തില്‍ വന്ദേമാതരം പാടി ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

ക്രിക്കറ്റ്

പാകിസ്ഥാൻ എതിരെ വിജയകൊടി പാറിച്ച ഇന്ത്യൻ ടീമിന് ഒരായിരം ഹൃദയത്തിൽ തൊട്ട

ബിഗ് സല്യൂട്ട്

💛❤️🧡💚💙💜

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳”

ഈ വീഡിയോ ഞായറാഴ്ച നടന്ന മാച്ചിന്‍റെതാണ് എന്ന് പലര്‍ വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്തിയിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോ എപ്പോഴത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത്‌ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. വീഡിയോ ഐ.സി.സി. ടി.20 വേള്‍ഡ് കപ്പ് 2021 ലൈവ് എന്ന യുട്യൂബ് ചാനലാണ് 10 മാസം മുമ്പേ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

2021ല്‍ ടി. 20 വേള്‍ഡ് കപ്പ്‌ നടന്നത് യു.എ.ഈയില്‍ തന്നെയാണ്. പക്ഷെ ഈ വീഡിയോ അപ്പോഴത്തെതാണോ എന്ന് ഞങ്ങള്‍ക്ക് സ്ഥിരികരിക്കാന്‍ സാധിച്ചില്ല. പക്ഷെ നിലവില്‍ നടക്കുന്ന ഏഷ്യ കപ്പ്‌ ടൂര്‍ണമെന്‍റുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം

കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയം വന്ദേമാതരം പാടി ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 10 മാസം മുതല്‍ യുട്യൂബില്‍ ലഭ്യമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് നിലവിലെ ഏഷ്യ കപ്പ് ടൂര്‍ണമെന്‍റുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വന്ദേമാതരം പാടി പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •