
കഴിഞ്ഞദിവസം പെട്രോൾ ഡീസൽ എസ് പാചകവാതക നിരക്കുകളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഇതിനു പുറമേ സംസ്ഥാന സർക്കാരും നിരക്കുകളിൽ ചെറിയ ഇളവ് വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പെട്രോളിന് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ലിറ്ററിന് ഡീസൽലിറ്ററിന് 6 രൂപയും കുറച്ചു. ഇതോടനുബന്ധിച്ച് കുറയുന്ന മറ്റു നികുതികൾ കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താവിന് പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ പുതിയ നിരക്കുകൾ സൂചിപ്പിക്കുന്ന ഒരു സൂചിക സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വിലയുടെ പുതിയ നിരക്കുകളാണ് സൂചികയില്‍ നൽകിയിട്ടുള്ളത്. കേരളത്തിൽ മാത്രം നൂറിനു മുകളിലും മറ്റ് സംസ്ഥാനങ്ങളിലെല്ലാം നൂറിൽ താഴെയുമാണ് നിരക്ക് കാണിക്കുന്നത്. ഒപ്പം ഇങ്ങനെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. “ഇന്ത്യയിൽ പെട്രോൾ / ഡീസൽ വില ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഇടതു പക്ഷം ഭരിക്കുന്ന കേരളവും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും…!”

ഞങ്ങൾ അന്വേഷണത്തെക്കുറിച്ച് കുറിച്ച് കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് ഈ ഇൻഡക്സ് ഉപയോഗിച്ച് നടക്കുന്നത് എന്ന് വ്യക്തമായി
വസ്തുത ഇതാണ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 100 നു മുകളില്‍ പെട്രോള്‍ വില വരുന്നവയുണ്ട്.
അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഒറ്റയ്ക്കോ സഖ്യമായോ ഭരിക്കുന്നത്. ഇതില്‍ ബീഹാര്‍, കര്‍ണ്ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, സിക്കിം എന്നിവിടങ്ങളില്‍ പെട്രോള്‍ വില നൂറിന് മുകളില്‍ തന്നെയാണുള്ളത്. ത്രിപുരയില്‍ ചിലയിടങ്ങളില്‍ മാത്രം 100 നു മുകളില്‍ വില വരുന്നുണ്ട്.
മദ്ധ്യപ്രദേശിലെ നഗരങ്ങളിലെ വില സൂചിക:

ഒരു സംസ്ഥാനത്തും ഏകീകൃത വിലയല്ല നിലവിലുള്ളത്. ഓരോ നഗരങ്ങളിലെയും വില വ്യത്യസ്ഥമാണ്. ഇതിനു കാരണം താഴെ പറയുന്ന ഘടകങ്ങളാണ്: ക്രൂഡ് ഓയിലിന്റെ വില, ഓയില്‍ കമ്പനികള്‍ ഈടാക്കുന്ന വില, ഡീലർമാർക്കുള്ള കമ്മീഷൻ, സെൻട്രൽ എക്സൈസ് ഡ്യൂട്ടി, സെയിൽസ് ടാക്സ് അല്ലെങ്കിൽ മൂല്യവർദ്ധിത നികുതി (വാറ്റ്), സർക്കാർ ചുമത്തുന്ന നികുതികൾ, റിഫൈനറികളില്‍ നിന്നുള്ള ഗതാഗതം, ഉപഭോഗ അനുപാതം, അമേരിക്കന്‍ ഡോളറിനെതിരായ രൂപയുടെ മൂല്യം എന്നിവ വിലയെ സ്വാധ്വീനിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത് പെട്രോളിയം കമ്പനികളാണ്. നികുതി ചുമത്തുന്നതിൽ മാത്രമാണ് സര്‍ക്കാരിന് പങ്കുള്ളത്. (പെട്രോള്‍ പമ്പ് ഡീലേഴ്സ് അസ്സോസിയേഷന് പ്രസിഡന്റ്- വിവരങ്ങള്‍ക്ക് കടപ്പാട്)
വാഹന-പാചകവാതക ഇന്ധനങ്ങളുടെ അന്നന്നത്തെ വില അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകളുണ്ട്. കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റിലും ഓരോ ദിവസത്തെയും നിരക്ക് ലഭ്യമാണ്. ഇതനുസരിച്ച് ഞങ്ങൾ ഗുഡ്റിറ്റേണ്സ്.ഇന്‍ എന്ന വെബ്സൈറ്റിൽ നോക്കിയപ്പോൾ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ പെട്രോൾ വില ഇന്നലെയും ഇന്നും എന്ന സൂചിക ലഭിച്ചു താഴെ കാണാം:

ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, ഡീലറുടെ ഡിപ്പോയിൽ ഈടാക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിച്ചുകഴിഞ്ഞാൽ, നികുതി വരുന്നു. കേന്ദ്രം എക്സൈസ് നികുതിയും സെസും ചുമത്തുന്നു. തുടർന്ന് ഒരു ലിറ്ററിന് ഡീലറുടെ കമ്മീഷൻ കണക്കാക്കി, ഒടുവിൽ സംസ്ഥാന സർക്കാരുകൾ വിൽപ്പനയോ മൂല്യവർധിത നികുതിയോ (വാറ്റ്) ഈടാക്കുന്നു. എക്സൈസ് തീരുവ നിശ്ചയിക്കുന്നത് രൂപയുടെ അടിസ്ഥാനത്തിലാണ്, ശതമാനത്തിന്റെ അടിസ്ഥാനത്തിലല്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ എസ്എംഎസ് അയച്ചാല്‍ പെട്രോളിന്റെയും ഡീസലിന്റെയും അന്നന്നത്തെ നിരക്കുകളും പെട്രോൾ പമ്പുകളുടെ ലൊക്കേഷനും അറിയാനുള്ള സേവനം ലഭ്യമാണ്.
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില 100 നു താഴേയ്ക്ക് പൂര്‍ണ്ണമായി കുറഞ്ഞിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നിരക്ക് കുറഞ്ഞുവെന്നും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നുമുള്ള പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില 100 രൂപയ്ക്ക് താഴെയാണോ… സത്യമിതാണ്…
Fact Check By: Vasuki SResult: Misleading
