
വിവരണം
പാലസ്തീൻ ലോകത്തോട് കാട്ടുന്ന മേക്കപ്പ്.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പാലസ്തീനിയിലെ ജനങ്ങള്‍ ഇപ്പോള്‍ ഇസ്രായേലുമായി നടക്കുന്ന യുദ്ധത്തില്‍ പരുക്കേറ്റതായി കാണിക്കാന്‍ ഒരു കൂട്ടം ആളുകള്‍ മേക്ക് അപ്പ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 64ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന് മുന്നില്‍ പാലസ്തീന്‍ അക്രമിക്കപ്പെടുകയാണെന്ന സിംപതി നേടാന്‍ വേണ്ടി മേക്കപ് ചെയ്യുന്ന വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
The new forgery of Gaza residents എന്ന് വീഡിയോയിലുള്ള കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗളില്‍ സെര്‍ച്ച് ചയ്തപ്പോള്‍ തന്നെ അന്താരാഷ്ട്ര ഫാക്ട്ചെക്കിങ് സൈറ്റായ സ്നോപ്‌സ് 2018ല്‍ ഇതെ വീഡിയോയെ കുറിച്ച് ഫാക്‌ട് ചെക്ക് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. ഫാക്‌ട് ചെക്ക് ഇപ്രകാരമാണ്-
2017 ഫെബ്രുവരി 25ന് ഗാസ പോസ്റ്റ് എന്ന യൂട്യൂബ് ചാനലലാണ് വീഡിയോയുടെ ഉറവിടം. പാലസ്തീനിയന്‍ സിനിമ രംഗത്ത് സ്പെഷ്യല്‍ എഫ്‌ക്‌ട് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ മിരിയം സാലാഹ് ചെയ്ത മേക്കപ്പ് എന്ന പേരിലാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്-
ഇത് ചിലര്‍ ഡൗണ്‍ലോഡ് ചെയ്ത് വാര്‍ത്ത രൂപേണയുള്ള വീഡിയോ ആവശ്യാനുസരണം കട്ട് ചെയ്ത് ഒരു ഡോക്യുമെന്‍ററി എന്ന് തോന്നിപ്പിക്കും വിധത്തില്‍ ചില തെറ്റായ വിവരണങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഇസ്രായേലിന്‍റെ ക്രൂരതയില്‍ പരുക്കേറ്റ പാലസ്തീന്‍ ജനതയെന്ന് തെറ്റ്ദ്ധരിപ്പിക്കാന്‍ മേക്കഅപ്പ് ധരിച്ച് ലോകത്തെ തന്നെ വിഡ്ഢികളാക്കുന്നു എന്നതാണ് പ്രചരണം.
ഒരു മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് അവരുടെ കഴിവുകള്‍ ഉപയോഗിച്ച് സിനിമയില്‍ എങ്ങനെയാണ് മുറിവുകള്‍ ഉള്‍പ്പടെയുള്ളവെ മേക്കഅപ്പിലൂടെ ദൃശ്യമാക്കുന്നത് എന്നതിനെ കുറിച്ചാണ് ഗാസ പോസ്റ്റിന്‍റെ യഥാര്‍ത്ഥ വാര്‍ത്തയുടെ വീഡിയോ. ഇതില്‍ മരിയം സാലാഹ്‌യുടെ മേക്ക്അപ്പ് ടീം സ്പെഷ്യല്‍ എഫക്‌ട് മേക്ക്അപ്പ് എന്ന ലോഗോ പതിപ്പിച്ച ഷര്‍ട്ടുകള്‍ ധരിച്ചിരിക്കുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ ഇവയൊന്നും പ്രചരിക്കുന്ന വീഡിയോയില്‍ ഇല്ല. എഡിറ്റ് ചെയ്ത് നീക്കം ചെയ്തിരിക്കുകയാണ്. വീഡിയോയുടെ സക്രീന്‍ഷോട്ട് കാണാം-

ദ് ടര്‍ക്കിഷ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് – ടിആര്‍ടി വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലും മരിയം സാലാഹ്‌യുടെ മേക്ക് അപ് സ്പെഷ്യല്‍ എഫക്ടിനെ കുറിച്ചും ഒരു വാര്‍ത്ത അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2017 മാര്‍ച്ചില്‍ നടന്ന ഒരു കലാസാംസ്കാരിക പരിപാടിയെ കുറിച്ചാണ് വാര്‍ത്ത. പാലസ്തീനിലെ സ്ത്രീ-പുരഷ വേര്‍തിരിവിനെതിരെ പോരാടുന്ന വനിത കൂടിയാണ് മരിയം സാലാഹ്. പുരഷന്‍മാര്‍ മാത്രം ചെയ്തിരുന്ന പാലസ്‌തീന്‍ സിനിമ രംഗത്തെ സ്പെഷ്യല്‍ എഫക്‌ട് സ്ത്രീകള്‍ക്കും ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ് മരിയം എന്നും ടിആര്‍ടി വാര്‍ത്തയില്‍ പറയുന്നു. മനുഷ്യാവകാശ സംഘടനയായ ഡോക്‌ടേഴ്‌സ് ഓഫ് ദ് വേള്‍ഡിന് വേണ്ടി മരിയം സാലാഹ് മേക്ക്‌അപ്പ് ഒരുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ടിആര്‍ടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്-
നിഗമനം
പാലസ്തീന്‍ സിനിമ രംഗത്ത് സ്പെഷ്യല്‍ എഫക്‌ട് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ മരിയം സാലാഹ് എന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇസ്രായേല്‍ പാലസ്തീനെ ഏകപക്ഷീയമായി ആക്രമിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ പാലസ്തീനിലെ ജനങ്ങള്‍ പരുക്ക് പറ്റിയതായി മേക്ക്അപ്പ് ചെയ്ത് ലോകത്തിന്‍റെ സഹതാപം പിടിച്ചു പറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തെറ്റ്ദ്ധരിപ്പിക്കും വിധമാണ് ഈ പ്രചരണമെന്നും വ്യക്തമായി കഴിഞ്ഞു. യഥാര്‍ത്ഥ വീഡിയോ ഉറവിടവും ഉള്ളടക്കുവും കണ്ടെത്താന്‍ കഴിഞ്ഞതുകൊണ്ട് തന്നെ പോസ്റ്റ് തെറ്റദ്ധാരണ പരത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് അനുമാനിക്കാം.

Title:ലോകത്തിന്‍റെ സഹതാപം പിടിച്ചുപറ്റാന്‍ പലസ്തീന്‍ ജനത മേക്ക്അപ്പിലൂടെ പരുക്കുകള്‍ സൃഷ്ടിക്കുകയണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
