
വിവരണം
ടര്‍ഫുകളുടെ സമയത്തിന് കൂച്ചുവിലങ്ങ്, രാത്രി 10ന് അവസാനിപ്പിക്കണമെന്ന് മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടര്‍ഫുകളോട് എന്തിന് അസഹിഷ്ണുത? എന്ന തലക്കെട്ടില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയും കൊണ്ടു വന്നു എന്നതാണ് വാര്‍ത്ത. താങ്ക്സ് now കേരള സർക്കാർ ഇതേ പോലെ ത്തെ നിയമം ഇനിയും കൊണ്ട് വരണം. അഭിനന്ദനങ്ങൾ കേരള serkkar എന്ന തലക്കെട്ട് നല്‍കി എം.ആര്‍.കാസിയോ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സ്പോര്‍ട്‌സ് ടര്‍ഫുകള്‍ക്ക് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് വാര്‍ത്തയെ കുറിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ വീഡിയോ യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പൊറേഷനാണ് ടര്‍ഫുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കിയതും സമയ നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വാര്‍ത്ത. കൗണ്‍സില്‍ യോഗമാണ് ടര്‍ഫുകള്‍ക്ക് ലൈസന്‍സ് അനിവാര്യമാണെന്നും കോര്‍പ്പൊറേഷന് മാര്‍ഗനിര്‍ദേശത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുള്ളതെന്ന് വാര്‍ത്തയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റ് ജില്ലകളിലോ തദ്ദേശസ്ഥാപനങ്ങളിലോ ബാധകമല്ലന്ന് മാത്രമല്ലാ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു വിധ ഉത്തരവുകളും ഇറക്കിയിട്ടില്ലെന്നതാണ് മുഖ്യമന്ത്രിയുടെ പ്രെസ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.
മനോരമ ന്യൂസ് വാര്‍ത്തയുടെ പൂര്‍ണ്ണരൂപം-
ടര്‍ഫുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പൊറേഷന്‍ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളെ കുറിച്ച് കോര്‍പ്പൊറേഷന്‍ കൗണ്‍സില്‍ യോഗമെടുത്ത തീരുമാനങ്ങള്‍ (ദേശാഭിമാനി ഓണ്‍ലൈന്‍)-

നിഗമനം
തിരുവനന്തപുരം കോര്‍പ്പൊറേഷന് കീഴിലുള്ള ടര്‍ഫുകളില്‍ കോര്‍പ്പൊറേഷന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മാത്രമാണിത്. സംസ്ഥാന സര്‍ക്കാര്‍ ടര്‍ഫുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലാ. മറ്റ് തദ്ദേശസ്ഥാപനങ്ങളിലോ ജില്ലകളിലോ ഈ നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബാധകമല്ല. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ടര്‍ഫുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയനന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: Partly False
