FACT CHECK: ബിന്ദു അമ്മിണിയെ കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജിന്‍റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്… വസ്തുത അറിയൂ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപകനും മുന്‍ എം.എല്‍.എയുമായ  പി സി ജോര്‍ജ് തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിന് പേരുകേട്ട രാഷ്ട്രീയ നേതാവാണ്‌. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.

പിസി ജോർജ്ജിന്‍റെയും ബിന്ദു അമ്മിണിയുടെയും ചിത്രങ്ങളോടൊപ്പം പിസി ജോർജിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: സഖാവ് ബിന്ദു അമ്മിണിയെ ഹൂറിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇന്ന് നിലവിൽ ലോകത്തുള്ളു..  

സഖാവ് ബിന്ദു അമ്മിണിയാണ് സ്വർഗ്ഗത്തിലെ ഹൂറി എന്ന് അറിയുന്ന നിമിഷം ജിഹാദികൾ ബോംബ് തനിയെ താഴെ വയ്ക്കും.. പിസി ജോർജ് 

archived linkFB post

ബിന്ദു അമ്മിണിയെ പരിഹസിച്ച് ഇത്തരത്തില്‍ ഒരു പ്രസ്താവന പിസി ജോർജ് നടത്തി എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. പിസി ജോർജ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല എന്നും അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന വ്യാജമായി പ്രചരിപ്പിക്കുകയാണ് എന്നുമാണ് അന്വേഷണത്തിൽ മനസ്സിലാക്കാന്‍ കഴിഞ്ഞത്.  

വസ്തുത ഇതാണ് 

ഫേസ്ബുക്കില്‍ പലരും പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട് 

പിസി ജോർജ് പൂഞ്ഞാറിൽ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു എങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ അദ്ദേഹം ഒരിടത്ത് പ്രസംഗിക്കുന്നതിനിടെ ചിലർ അദ്ദേഹത്തെ പരിഹസിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് അദ്ദേഹം തക്കതായ മറുപടി കൊടുക്കുന്ന ഒരു വീഡിയോ ആയിടെ വൈറൽ ആയിരുന്നു

തുടർന്ന് പി സി ജോര്‍ജ് മുസ്ലീങ്ങളെ ഇകഴ്ത്തി സംസാരിച്ചു എന്ന നിലയിൽ പ്രചരണങ്ങൾ ശക്തമായി. അതിന്‍റെ ഭാഗമായാണ് ഈ പോസ്റ്റും പ്രചരിക്കുന്നത് എന്ന് കരുതുന്നു. കാരണം അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതായി മാധ്യമ വാര്‍ത്തകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ-സാംസ്കാരിക നേതാക്കളോ ഫെമിനിസ്റ്റ് നേതാക്കളോ എന്തെങ്കിലും പ്രതികരണം നടത്തിയതായി കണ്ടില്ല. ഇത്തരത്തില്‍ ഒരു പ്രസ്താവന പി സി ജോര്‍ജ് നടത്തിയാല്‍ സ്വാഭാവികമായും പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നു. 

ഞങ്ങൾ പിസി ജോർജിനെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു നോക്കിയപ്പോൾ അദ്ദേഹം മുസ്ലിം തീവ്രവാദത്തെ കുറിച്ച് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലിം സമുദായത്തിന് എതിരാണ് പി സി ജോര്‍ജ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റ് ലഭിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് വർഗ്ഗീയമായ കോണുകൾ നല്‍കി  പ്രചരിപ്പിക്കുന്നു എന്നാണ് പി സി ജോര്‍ജ് പറയുന്നത്. 

പോസ്റ്റ് ഇവിടെ വായിക്കാം: 

തുടർന്ന് ഞങ്ങൾ പിസി ജോർജുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.  “ഇത് വെറും കള്ളപ്രചരണമാണ്. എന്നെ മുസ്ലിം വിരുദ്ധനായി മുദ്ര കുത്താനുള്ള ചില ശ്രമങ്ങളുടെ ഭാഗമാണിത്. ബിന്ദു അമ്മിണിയെന്നല്ല ആരെക്കുറിച്ചും ഇത്തരത്തിലൊരു പരാമർശം ഞാന്‍ ഒരിടത്തും നടത്തിയിട്ടില്ല. ഒരിക്കലും നടത്തുകയുമില്ല. വെറും ദുഷ്പ്രചരണം മാത്രമാണിത്.” 

പിസി ജോർജ് ബിന്ദു അമ്മിണിയെ കുറിച്ച് ഇത്തരത്തിലൊരു പരാമർശം നടത്തിയതായി ഞങ്ങൾ ഒരിടത്തും കാണാൻ കഴിഞ്ഞില്ല.  ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് 

നിഗമനം

 പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. പിസി ജോർജ് ബിന്ദു അമ്മിണിയെ കുറിച്ച് ഇത്തരത്തിലൊരു പരാമർശം ഒരിടത്തും നടത്തിയിട്ടില്ല. അദ്ദേഹത്തെപ്പറ്റി പ്രചരിക്കുന്ന വ്യാജ പരാമർശം മാത്രമാണിത് 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബിന്ദു അമ്മിണിയെ കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജിന്‍റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False