
ബാര്‍ കോഴ അഴിമതിയില്‍ കുടുങ്ങിയ അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ സമരം ചെയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ടു എല്‍.ഡി.എഫ്. നടത്തിയ വളയല്‍ സമരത്തിന്റെതാണ് എന്ന് കണ്ടെത്തി.
പ്രചരണം
സമര്ക്ക്കാര് റോഡില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പപ്പടം ഉണങ്ങാൻ ഇട്ടേക്കുന്നത് പോലെ ദേ കിടക്കുന്നത് കെ.എം മാണി രാജിവെക്കണം, ജോസ് കെ മാണി രാജി വെയ്ക്കണം എന്ന് കാറി കൂവി തളർന്ന പാവം സഖാക്കൾ ആണ്. അങ്ങോട്ട് ചാടടാ കുഞ്ഞിരാമാന്ന് പറഞ്ഞാൽ അങ്ങോട്ട് ചാടണം!! ഇങ്ങോട് ചാടടാ കുഞ്ഞിരാമാന്ന് പറഞ്ഞാൽ ഇങ്ങോട്ട് ചാടണം!!…..”
ചിത്രത്തിന്റെ വസ്തുത ഇങ്ങനെയാണ്…
ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സി.പി.ഐ.എമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. സോളാര്‍ അഴിമതിക്കെതിരെ നടത്തിയ സമരം എന്ന തരത്തിലാണ് ഈ ചിത്രം മറ്റു ചിത്രങ്ങള്‍ക്കൊപ്പം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
വെബ്സൈറ്റ് ലിങ്ക്-cpim.org
2013 ഓഗസ്റ്റ് മാസത്തില്‍ സോളാര്‍ കേസുമായി ബന്ധപെട്ടു പ്രതിപക്ഷത്തില്‍ ഉണ്ടായിരുന്ന ഇടതുപക്ഷം മുന്നണി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ട് തിരുവനന്തപുരം സെക്രട്ടേരിയറ്റ് ഉപരോധസമരത്തിന് ആഹ്വാനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആയിര ക്കണക്കിന് എല്‍.ഡി.എഫ്.പ്രവര്‍ത്തകര്‍ സെക്രട്ടേരിയറ്റിന്റെ പരിസരത്ത് കൂടി. രാത്രി അവിടെ തന്നെ കിടന്നുറങ്ങി. പിന്നിട് ഓഗസ്റ്റ് 13ന് സോളാര്‍ കേസ് ഹൈ കോടതിയുടെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കും എന്ന വാഗ്ദാനം ലഭിച്ചത്തിനെ ശേഷം അന്നത്തെ സി.പി.എം. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് സമരം പിന്‍വലിച്ചു. ഈ സമരത്തിനെ കുറിച്ച് വിശദമായി താഴെ നല്കിയ വാര്‍ത്തയില്‍ വായിക്കാം.
ലേഖനം വായിക്കാന്‍-One India | Archived Link
ബാര്‍ കോഴ വിവാദം 2014ലാണ് തുടങ്ങിയത്. ഒക്ടോബര്‍ 2014നാണ് അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്നത്. ഈ സംഭവത്തിന്റെ മുഴുവന്‍ നാള്‍വഴി കൈരളിയുടെ ഈ വാര്‍ത്തയില്‍ നല്കിട്ടുണ്ട്.
ലേഖനം വായിക്കാന്‍-Kairali | Archived Link
2013 മുതല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതിനാല്‍ ഈ ചിത്രവും സമരത്തിനും ബാര്‍ കോഴ കേസുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം കെ.എം.മാണിയുടെ രാജി ആവശ്യപെട്ടു സമരം ചെയ്യുന്ന ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകരുടെതല്ല. ഈ സമരം നടന്നത് 2013ല്‍ തിരുവനന്തപുരത്തില്‍ സോളാര്‍ കേസിനോട് ബന്ധപെട്ടിട്ടാണ്. ഈ സമരത്തിന്റെ പ്രധാന ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണം എന്നായിരുന്നു.

Title:കെ.എം.മാണിയുടെ രാജി ആവശ്യപെട്ടു സമരം ചെയ്യുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകരുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
