എ. എ. രഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ചുവോ? വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതോടെ രാഷ്ട്രീയ പ്രചരണം ചൂട് പിടിക്കാന്‍ തുടങ്ങുകയാണ്. കേരളത്തില്‍ എതിരാളികളായ സി.പി.എമ്മും കോണ്‍ഗ്രസും ദേശിയ തലത്തില്‍ INDIA മുന്നണിയുടെ ഭാഗമാണ്. അങ്ങനെ കേരളത്തില്‍ തന്നിയെ മത്സരിക്കുന്ന ഈ രണ്ട് പാര്‍ട്ടികള്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ സഖ്യത്തിലാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇതിനിടെ സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ചിത്രത്തില്‍ റഹീം രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച  ബാഡ്ജ് ധരിച്ച് നില്‍ക്കുന്നതായി കാണാം. 

പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. വസ്തുത എന്താണെന്ന് നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ഒരു ചിത്രം കാണാം. ചിത്രത്തില്‍ അദ്ദേഹം പച്ച നിറത്തിലുള്ള ഒരു ഷര്‍ട്ടിന്‍റെ മുകളില്‍ രാഹുല്‍ ഗാന്ധിയുടെ മുഖവും സി.പി.എമ്മിന്‍റെ ചിഹ്നമായ അരിവാളും ചുറ്റികയുമുള്ള ഒരു ബാഡ്ജ് ധരിച്ച് നില്‍കുന്നതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഗദികേടേ നിന്‍റെ പേരോ കമ്മ്യൂണിസം”.

എന്നാല്‍ ശരിക്കും എ.എ.റഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ചുവോ? സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. 2014ലില്‍ എ.എ. റഹീം തന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്ത ഈ ചിത്രം നോക്കുക.

FacebookArchived Link

ഈ ചിത്രത്തിലും റഹീം വൈറല്‍ ചിത്രത്തില്‍ കാണുന്ന അതേ പച്ച നിറമുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കൂടാതെ രണ്ട് ഫോട്ടോയിലും റഹീമിന്‍റെ മുഖത്തിലുള്ള ഭാവവും ഫോട്ടോയുടെ ബാക്ക്ഗ്രൌണ്ടും ഒരേ പോലെയാണ്. 

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം മുകളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലുള്ള സാമ്യതകള്‍ വ്യക്തമാണ്. അതിനാല്‍ ഇതേ ചിത്രം എഡിറ്റ്‌ ചെയ്തിട്ടാണ് വൈറല്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

നിഗമനം

രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ച് നില്‍കുന്ന സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:എ. എ. രഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ചുവോ? വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

Written By: Mukundan K 

Result: Altered