
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ലോകത്തിലെ ഏറ്റവും കറുത്ത നിറമുള്ള കുഞ്ഞിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം കുറച്ച് ദിവസങ്ങളായി വിണ്ടും പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം ഒരു കുഞ്ഞിന്‍റെതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Viral Facebook post sharing photo of allegedly the ‘darkest baby in the world’ born in SA.
മുകളില്‍ നമുക്ക് ഒരു കുഞ്ഞിന്‍റെ ചിത്രം കാണാം. ഈ കുഞ്ഞിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, കുഞ്ഞിന്‍റെ കണ്ണുകള്‍ പോലും കറുപ്പാണ്. അതിനാല്‍ ഈ ചിത്രം വ്യാജമാണോ എന്നും സംശയം തോന്നും. പക്ഷെ ഈ കുഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ലോകത്തിലെ ഏറ്റവും കറുത്ത നിറമുള്ള കുഞ്ഞാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ലോകത്തെ ഏറ്റവും കറുത്ത നിറം ദക്ഷിണാഫ്രിക്കയിലെ ഈ കുഞ്ഞി നാണത്രേ… ഇഷ്ടമായോ ഈ കറുത്ത മുത്തിനെ”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Similar posts on Facebook.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയാക്കിയപ്പൊഴ് ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം ഒരു കുഞ്ഞിന്‍റെതല്ല പകരം ഒരു ബൊമ്മയുടെതാണ് എന്ന് കണ്ടെത്തി.
അന്താരാഷ്ട്ര വസ്തുത അന്വേഷണ വെബ്സൈറ്റ് Snopes.com 2015ല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു. ഈ ചിത്രം അമേരിക്കയിലെ ഒരു കലാകാരി ലായിലപീയര്‍സന്‍ നിര്‍മിച്ച ഒരു ബൊമ്മയുടെതാണ്. ചെറിയ കുരങ്ങന്‍ കുഞ്ഞുങ്ങളുടെ ബൊമ്മകള്‍ ഉണ്ടാക്കലാണ് ലയിലയുടെ വ്യവസായം. ലായിലയുടെ പിന്‍ട്ടെറസ്റ്റ് അക്കൗണ്ടില്‍ ഇത് പോലെയുള്ള നിരവധി ബൊമ്മകള്‍ നമുക്ക് കാണാം.
Screenshot: Lilah Pearson’s Pinterest account.
വൈറല്‍ ചിത്രത്തിനെ പോലെയുള്ള പല ബൊമ്മകളും ഈ അക്കൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിനെ പോലെ സമാനമായ ഒരു ബൊമ്മയുടെ ചിത്രം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Pinterest post showing similar doll made by Lilah Pearson.
ഇത്തരത്തിലുള്ള പല ബൊമ്മകല്‍ ലായിലയുടെ വെബ്സൈറ്റിലും നമുക്ക് കാണാം.ബ്രെത്ത് ഓഫ് ഹെവന്‍ ഡോള്‍സ് എന്നാണ് ലായിലയുടെ വെബ്സൈറ്റിന്‍റെ പേര്. കുരങ്ങന്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഈ വെബ്‌സൈറ്റില്‍ മനുഷ്യ കുഞ്ഞുങ്ങളുടെയും മാലാഖമാരുടെയും ബൊമ്മകള്‍ വില്പനക്കുണ്ട്.
Monkey (breathofheavenooakdolls.com)
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ലോകത്തിലെ ഏറ്റവും കറുത്ത കുഞ്ഞല്ല പകരം ഒരു ബൊമ്മയാണ്.

Title:ഈ ചിത്രം ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഒരു കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
