
Image Credit:IndiaTimes.com
ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഒരു പാവപെട്ട കുഞ്ഞിന്‍റെ കൈപിടിച്ച് നടക്കുന്ന ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഹൃദയംഗമമായ കഥയോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിനെ കുറിചുള്ള ഈ കഥ യഥാര്‍ത്ഥമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ നമുക്ക് അറിയാം.
പ്രചരണം
അക്ഷയ് കുമാര്‍ ഒരു കുഞ്ഞിന്‍റെ കൈപിടിച്ച് നടക്കുന്ന ഒരു ചിത്രം നമുക്ക് മുകളില്‍ കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതൊക്കെ അല്ലേ ഷെയർ ചെയണ്ടത് ?
ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വണ്ടി ഒരു കൊച്ചു കുട്ടി തുടയ്ക്കുന്നത് അക്ഷയ് കുമാര്‍ കണ്ടു.
കുട്ടിയുടെ അടുത്തു ചെന്നപ്പോള്‍ അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു സാര്‍ എന്നെ ഒന്നും ചെയ്യരുത്, രണ്ടു ദിവസം ആയി ഭക്ഷണം കഴിച്ചിട്ട്, എന്തെകിലും ആഹാരം തരണം എന്ന്..
അക്ഷയ് കുട്ടിയെ വിളിച്ച് അടുത്തിരുത്തി അവന്റെ അച്ഛനമ്മമാരെ കുറിച്ച് അന്വേഷിച്ചു. പക്ഷെ കുട്ടിക്ക് അവരെ കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലായിരുന്നു.
അക്ഷയ് ആ കുട്ടിയെ ഒരു ബോര്‍ഡിങ്ങില്‍ ആക്കി അവന്റെ പഠനം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു….
അഭിനന്ദനങ്ങൾ 👌👌”
ഈ കഥ ഈ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന ധാരാളം പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ ലഭിച്ച പരിണാമങ്ങളില്‍ 2012ല്‍ പ്രസിദ്ധികരിച്ച നിരവധി വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ചിത്രത്തിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് താഴെ കാണാം.
ലേഖനം വായിക്കാന്‍- TOI | Archived Link
വാര്‍ത്ത പ്രകാരം ഈ കുഞ്ഞിന്‍റെ പേര് അംബര്‍ എന്നാണ്. അക്ഷയ് കുമാര്‍ 2013ല്‍ റിലീസായ ഓ.എം.ജി: ഓ മൈ ഗോഡ് എന്ന സിനിമയിലെ മേരെ നിശാന്‍ എന്ന പാട്ടിന്‍റെ ഷൂട്ടിംഗ് സൌത്ത് ബോംബയില്‍ ചെയ്യുകയായിരുന്നു. പാട്ടിന്‍റെ ഭാഗമായി അക്ഷയും സിനിമയുടെ ക്രൂവും സൌത്ത് ബോംബെയിലെ പല സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തിരുന്നു. എല്ലാ സ്ഥലങ്ങളിലും അംബര്‍ എന്ന ഈ കൊച്ച് പെണ്‍കുട്ടി അക്ഷയ് കുമാറിനെ പിന്തുടര്‍ന്നു കൊണ്ടിരുന്നിരുന്നു. ഇത് അക്ഷയ് കുമാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ആ പെണ്‍കുട്ടിയെ കണ്ടു. ഈ നിമിഷത്തില്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണ് നാം പ്രസ്തുത പോസ്റ്റുകളില്‍ കാണുന്നത്.
ഡി.എന്‍.എ. എന്ന മാധ്യമ വെബ്സൈറ്റും എന്‍.ഡി.ടി.വിയും ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ എല്ലാവരും പറയുന്നത് അംബര്‍ എന്ന ഈ പെണ്‍കുട്ടി അക്ഷയ് കുമാറിനെ കാണാനായി എല്ലാ ഷൂട്ടിംഗ് ലൊക്കേഷനില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അക്ഷയെ കണ്ടതിന് ശേഷം ഈ കുട്ടി തിരിച്ച് പോയി എന്ന് ഡി.എന്‍.എയുടെ വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വാര്‍ത്തകളില്‍ എവിടെയും പോസ്റ്റില്‍ പറയുന്ന കഥയെ പോലെ അക്ഷയ് ഈ കുട്ടിയെ ഭക്ഷണം വാങ്ങിച്ച് കൊടുത്തുവോ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തിയതിനെ കുറിച്ച് ഒന്നും പറയുന്നില്ല.
മുഴുവന്‍ ലേഖനം വായിക്കാന്‍- DNA | Archived Link
2012ല്‍ വന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം ഇതേ കഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസ്റ്റില്‍ പറയുന്ന പോലെ ഈ കുഞ്ഞ് ഒരു ആണ്‍കുട്ടിയല്ല അംബര്‍ എന്ന പെണ്‍കുട്ടിയാണ്. അക്ഷയ് കുമാര്‍ ഈ കുട്ടിക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്തതിനെ കുറിച്ചോ, ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ക്കുന്നതിനെ കുറിച്ചോ ഒന്നും പറയുന്നില്ല.
ഈ ചിത്രവുമായി ബന്ധപെടുത്തി ഈ കഥ എന്ന് തൊട്ടാണ് പ്രചരിപ്പിക്കാന്‍ തുടങ്ങിയത് എന്ന് വ്യക്തമായി പറയാനാകില്ല. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രവും വെച്ച് ഈ കഥ പ്രചരിപ്പിച്ച ഏറ്റവും പഴയ ലേഖനം 2016ലേതാണ്. ഇതേ പോലെ നിരവധി കുറിപ്പുകള്‍ ഈ കഥ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ കുറിപ്പുകളും 2016നെ ശേഷം പോസ്റ്റ് ചെയ്തതാണ്. ഈ കുറിപ്പുകളില്‍ ഈ കഥയുടെ സ്രോതസും സംഭവത്തിന്‍റെ വിശദാംശങ്ങളും നല്‍കിയിട്ടില്ല അതിനാല്‍ ഈ കഥകള്‍ വിശ്വസനീയമല്ല.
നിഗമനം
അക്ഷയ് കുമാര്‍ ഒരു പാവപെട്ട കുഞ്ഞിനെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തി ആ കുഞ്ഞിന്‍റെ പഠിപ്പിന്‍റെ ഉത്തരവാദിത്തമെട്ടെടുത്തു എന്ന് വാദം വെച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. ചിത്രത്തില്‍ കാണുന്ന കുഞ്ഞ് 2012ല്‍ അക്ഷയ് കുമാര്‍ OMG എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ടുമുട്ടിയ അംബര്‍ എന്ന പെണ്‍കുട്ടിയുടെതാണ്. പോസ്റ്റില്‍ പറയുന്ന കഥയും ഈ ചിത്രവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാവപെട്ട കുഞ്ഞിനോടൊപ്പമുള്ള അക്ഷയ് കുമാറിന്‍റെ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെ…
Fact Check By: Mukundak KResult: Misleading
